വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

കത്തുന്ന വെയിലത്തും തളര്‍ന്നില്ല, വിശാഖപട്ടണത്ത് ഇന്ത്യന്‍ ടീം പിന്തുടര്‍ന്നത് ഈ ഉപായം

വിശാഖപട്ടണം: 'ഒരെണ്ണം പോരാ, അഞ്ചു വിക്കറ്റുകളെടുക്കണം', വിശാഖപട്ടണത്ത് അഞ്ചാം ദിനം ആദ്യ സ്‌പെല്ല് തീര്‍ത്ത് തിടുക്കത്തില്‍ ഡ്രസിങ് റൂമിലെത്തിയ മുഹമ്മദ് ഷമിയെ രവി ശാസ്ത്രിയും ഭരത് അരുണും ചേര്‍ന്ന് വട്ടമിട്ടാണ് പിടിച്ചത്. ആ സമയത്ത് ടെമ്പ ബവൂമയുടെ വിക്കറ്റു മാത്രമായിരുന്നു ഷമിയുടെ പക്കല്‍. കളിക്കിടയില്‍ പത്തു മിനിറ്റാണ് ഓരോ താരത്തിനും ഡ്രസിങ് റൂമില്‍ അനുവദിച്ചിരിക്കുന്ന സമയം. സംസാരിച്ചു നില്‍ക്കാന്‍ സമയമില്ല. പുറത്തു കത്തുന്ന വെയിലാണ്. എത്രയും പെട്ടെന്ന് കുളിച്ച് ഉഷാറായി ഗ്രൗണ്ടിലെത്തണം.

കളിക്കാർക്കായി സൌകര്യങ്ങൾ

അതുകൊണ്ട് പരിശീലകര്‍ മുഖം കറുപ്പിച്ച് നില്‍ക്കുന്നതൊന്നും ഷമിയെ അലട്ടിയില്ല. താരം പറഞ്ഞു, 'പേടിക്കേണ്ട, ഞാനെടുത്തിരിക്കും'.

വിശാഖപട്ടണത്തെ കത്തുന്ന ചൂടില്‍ പന്തെറിയുക ചില്ലറക്കാര്യമല്ല. ടീം മാനേജ്‌മെന്റിനും ഇതറിയാം. അതുകൊണ്ടാണ് ഓരോ സ്‌പെല്ലിന് ശേഷവും തിരിച്ചെത്തുന്ന ബൗളര്‍മാര്‍ക്ക് പ്രത്യേക സൗകര്യങ്ങള്‍ ഇവര്‍ ഒരുക്കുന്നത്. കുളിക്കാനായി ഒരു ടബ് നിറയെ ഐസുകട്ടകളിട്ട വെള്ളവും ഓരോ തവണയും മാറിയിടാന്‍ പുതിയ ടി-ഷര്‍ട്ടും ഇതില്‍ പ്രധാനം.

ഐസ് ബാത്തിന് കാരണം

ഐസുവെള്ളത്തില്‍ കുതിര്‍ത്തുണക്കിയ ടീ-ഷര്‍ട്ടുകളാണ് വിശാഖപട്ടണത്ത് ഇന്ത്യന്‍ താരങ്ങള്‍ക്ക് ലഭിച്ചത്. ഇതുവഴി ചൂടിനെയും തളര്‍ച്ചയെയും പ്രതിരോധിക്കാന്‍ കളിക്കാര്‍ക്കായി. കടുംവെയിലത്ത് മണിക്കൂറുകള്‍ കളിക്കുമ്പോള്‍ താരങ്ങള്‍ക്ക് തളര്‍ച്ച അനുഭവപ്പെടാറ് സ്വാഭാവികമാണ്. ഈ സമയത്ത് ശരീരത്തില്‍ ലാക്ടിക് ആസിഡിന്റെ അളവ് ഉയരും. ഐസുവെള്ളത്തിലെ കുളിയില്‍ രക്തനാഡികള്‍ മുറുകും. ഇതോടെ മാംസപേശികളില്‍ ലാക്ടിക് ആസിഡിന്റെ തോത് കുറയും. പേശികള്‍ക്ക് കൂടുതല്‍ ഉണര്‍വ് ലഭിക്കും. ഇക്കാരണത്താലാണ് താരങ്ങള്‍ക്ക് ഐസ് ബാത്ത് നിര്‍ബന്ധമാക്കുന്നത്.

രണ്ടുതവണ

താരങ്ങളുടെ കുളിമുറിയിലെ താപനിലയിലും മാനേജ്‌മെന്റിന് കണ്ണുണ്ട്. ഓരോ ദിവസത്തെയും ചൂടിനെ അടിസ്ഥാനപ്പെടുത്തി ടീം ഫിസിയോ പറയും കുളിമുറിയിലെ താപനില എന്തായിരിക്കണമെന്ന്. വിശാഖപട്ടണത്തെ അഞ്ചാം ദിനം എട്ടു മുതല്‍ 15 ഡിഗ്രി സെല്‍ഷ്യസ് വരെയായിരുന്നു (സമയം അടിസ്ഥാനപ്പെടുത്തി) താരങ്ങളുടെ കുളിമുറിയിലെ താപനില. അഞ്ചാം ദിനം രണ്ടു തവണയാണ് ഷമി 'ഐസ് ബാത്ത്' നടത്തിയത്.

ഇന്ത്യ vs ദക്ഷിണാഫ്രിക്ക: പരമ്പര തേടി ടീം ഇന്ത്യ പൂനെയില്‍... കോലിക്ക് ചങ്കിടിപ്പ്, കാരണം അതു തന്നെ

അഞ്ചു വിക്കറ്റുകൾ വീഴ്ത്തി

മുകളില്‍ സൂചിപ്പിച്ചതുപോലെ കളിക്കിടെ ഡ്രസിങ് റൂമിലെത്തി വിശ്രമിക്കാന്‍ താരങ്ങള്‍ക്ക് പത്തുമിനിറ്റു സമയം നിയമപരമായി അനുവദിച്ചിട്ടുണ്ട്. മത്സരത്തിനിടെ കളിക്കാര്‍ക്ക് കിട്ടുന്ന ഈ 600 സെക്കന്‍ഡുകള്‍ ഫലപ്രദമായി വിനിയോഗിക്കാന്‍ മാനേജ്‌മെന്റ് പരമാവധി ശ്രമിക്കും.വിശാഖപട്ടണത്ത് ഷമിയെ ഡ്രസിങ് റൂമിലെത്തിയപ്പോള്‍ത്തന്നെ ഐസ് ബാത്ത് തയ്യാറായി നില്‍പ്പുണ്ടായിരുന്നു. കുളി കഴിഞ്ഞ് മാറാന്‍ അലക്കി വെടിപ്പാക്കിയ പുതിയ വസ്ത്രങ്ങളും (സോക്ക്‌സ് ഉള്‍പ്പെടെ) മാനേജ്‌മെന്റ് ഉറപ്പുവരുത്തി. എന്തായാലും പറഞ്ഞതുപോലെ നാലു വിക്കറ്റുകള്‍ കൂടി വീഴ്ത്തിയാണ് മുഹമ്മദ് ഷമി കളി അവസാനിപ്പിച്ചത്. അഞ്ചില്‍ നാലു വിക്കറ്റുകളും സ്റ്റംപ് പിഴുതായിരുന്നു താരം നേടിയതും.

Story first published: Wednesday, October 9, 2019, 11:52 [IST]
Other articles published on Oct 9, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X