ഇന്ത്യ vs ദക്ഷിണാഫ്രിക്ക: പരമ്പര തേടി ടീം ഇന്ത്യ പൂനെയില്‍... കോലിക്ക് ചങ്കിടിപ്പ്, കാരണം അതു തന്നെ
പൂനെ: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പര പോക്കറ്റിലാക്കുകയെന്ന ലക്ഷ്യത്തോടെ ടീം ഇന്ത്യ പൂനെയില്‍. ഇരുടീമുകളും തമ്മിലുള്ള രണ്ടാം ടെസ്റ്റിന് വ്യാഴാഴ്ച പൂനെയില്‍ തുടക്കമാവും. തുടര്‍ച്ചയായ രണ്ടാം ജയത്തോടെ മൂന്നു മല്‍സരങ്ങളുടെ പരമ്പരയില്‍ 2-0ന്റെ അപരാജിത ലീഡ് കൈക്കലാക്കുകയെന്ന ലക്ഷ്യത്തോടെയാണ് വിരാട്‌കോലിയും സംഘവും ഇറങ്ങുന്നത്. ആദ്യ ടെസ്റ്റില്‍ ഇന്ത്യ 203 റണ്‍സിന്റെ വമ്പന്‍ ജയം കൊയ്തിരുന്നു.
അതേസമയം, ആദ്യ ടെസ്റ്റിലെ പപരാജയത്തില്‍ നിന്നും പാഠമുള്‍ക്കൊണ്ട് ശക്തമായ തിരിച്ചുവരവാണ് ഫഫ് ഡുപ്ലെസി നയിക്കുന്ന ദക്ഷിണാഫ്രിക്ക ലക്ഷ്യമിടുന്നത്. രാവിലെ 9.30നാണ് മല്‍സരം ആരംഭിക്കുക.

കോലിക്ക് സമ്മര്‍ദ്ദം
മികച്ച ഫോമിലാണ് ഇന്ത്യ രണ്ടാം ടെസ്റ്റിനു കച്ച മുറുക്കുന്നതെങ്കിലും കോലി സമ്മര്‍ദ്ദത്തോടെയാവും ടീമിനെ നയിക്കുക. ഇതിനൊരു കാരണം കൂടിയുണ്ട്. 2013നു ശേഷം കോലിക്കു കീഴില്‍ 30 ടെസ്റ്റുകളാണ് ഇന്ത്യ നാട്ടില്‍ കളിച്ചത്. ഇവയില്‍ 24ലും ജയിച്ച ഇന്ത്യ അഞ്ചെണ്ണത്തില്‍ സമനില വഴങ്ങിയിരുന്നു. ഒന്നില്‍ മാത്രമാമാണ് ടീമിനു പരാജയം നേരിടേണ്ടി വന്നത്. അത് ഓസ്‌ട്രേലിയയോടായിരുന്നു. ഈ പരാജയം പൂനെയില്‍ നടന്ന ടെസ്റ്റിലായിരുന്നുവെന്നതാണ് കോലിക്കു സമ്മര്‍ദ്ദമുണ്ടാവാന്‍ കാരണം.

അന്ന് സംഭവിച്ചത്...
മുന്‍ നായകന്‍ സ്റ്റീവ് സ്മിത്തിന്റെ ഓസ്‌ട്രേലിയയാണ് പൂനെയില്‍ ഇന്ത്യയെ ഞെട്ടിച്ചത്. സ്മിത്തിന്റെയും ബൗളര്‍ സ്റ്റീവ് ഒകീഫെയുടെയും തകര്‍പ്പന്‍ പ്രകടനം ഇന്ത്യയുടെ കഥ കഴിക്കുകയായിരുന്നു. രണ്ടാമിന്നിങ്‌സില്‍ സ്മിത്ത് സെഞ്ച്വറിയുമായി കസറിയപ്പോള്‍ 441 റണ്‍സിന്റെ വന്‍ വിജയലക്ഷ്യമാണ് ഓസീസ് ഇന്ത്യക്കു മുന്നില്‍ വച്ചത്. 35 റണ്‍സിന് ആറു വിക്കറ്റ് കൊയ്ത് ഒകീഫെ കത്തിക്കയറിയപ്പോള്‍ ഇന്ത്യ പരാജയത്തിലേക്കു വീഴുകയായിരുന്നു. രണ്ടിന്നിങ്‌സുകളിലായി അന്നു 12 വിക്കറ്റുകളാണ് ഒകീഫെ വീഴ്ത്തിയത്.
ഓസീസിന്റെ അന്നത്തെ ജയത്തില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടാവും ദക്ഷിണാഫ്രിക്ക രണ്ടാം ടെസ്റ്റില്‍ ഇറങ്ങുക.

ഒരു മാറ്റമുണ്ടായേക്കും
വിശാഖപട്ടണത്ത് നടന്ന ആദ്യ ടെസ്റ്റില്‍ വമ്പന്‍ ജയം കൊയ്ത ടീമില്‍ ഒരു മാറ്റം വരുത്തിയാവും ഇന്ത്യ പൂനെയില്‍ ഇറങ്ങുകയെന്നാണ് സൂചന. ബാറ്റ്‌സ്മാന് പകരം ഒരു ബൗളറെക്കൂടി അധികമായി ഉള്‍പ്പെടുത്താന്‍ ടീം മാനേജ്‌മെന്റ് ആലോചിക്കുന്നുണ്ട്. ഇതോടെ മധ്യനിര ബാറ്റ്‌സ്മാന്‍ ഹനുമാ വിഹാരിക്കു പകരം പേസര്‍ ഉമേഷ് യാദവ് പ്ലെയിങ് ഇലവനിലെത്താനാണ് സാധ്യത.

പൂനെയിലെ പിച്ച്
2017ലാണ് ഇന്ത്യയും ഓസ്‌ട്രേലിയുയം തമ്മില്‍ ആദ്യമായി പൂനെയില്‍ ഒരു ടെസ്റ്റ് മല്‍സരം നടന്നത്. അന്നത്തെ മല്‍സരത്തിനു തയ്യാറാക്കിയ പിച്ചിനെക്കുറിച്ച് വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. വെറും മൂന്നു ദിവസം കൊണ്ടാണ് അന്നു മല്‍സരം അവസാനിച്ചത്. പേസര്‍മാരെ കൂടി തുണയ്ക്കുന്ന പിച്ചാവും ഇത്തവണ തയ്യാറാക്കിയതെന്നാണ് സൂചന. ബാറ്റ്‌സ്മാന്‍മാരെയും പിച്ച് തുണയ്ക്കാന്‍ സാധ്യതയുണ്ട്.

സാധ്യതാ പ്ലെയിങ് ഇലവന്‍
ഇന്ത്യ- രോഹിത് ശര്‍മ, മായങ്ക് അഗര്‍വാള്‍, ചേതേശ്വര്‍ പുജാര, വിരാട് കോലി (ക്യാപ്റ്റന്‍), അജിങ്ക്യ രഹാനെ, ഹനുമാ വിഹാരി (ഉമേഷ് യാദവ്), വൃധിമാന്‍ സാഹ, രവീന്ദ്ര ജഡേജ, ആര്‍ അശ്വിന്‍, ഇഷാന്ത് ശര്‍മ, മുഹമ്മദ് ഷമി.
ദക്ഷിണാഫ്രിക്ക- എയ്ഡന്‍ മര്‍ക്രാം, ഡീന്‍ എല്‍ഗര്‍, ത്യുനിസ് ഡിബ്രുയ്ന്‍, ടെംബ ബവുമ, ഫഫ് ഡുപ്ലെസി (ക്യാപ്റ്റന്‍), സുബൈര്‍ ഹംസ, ക്വിന്റണ്‍ ഡികോക്ക്, സെനുരാന്‍ മുത്തുസ്വാമി, കേശവ് മഹാരാജ്, കാഗിസോ റബാദ, ലുംഗി എന്‍ഗിഡി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications