Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ടീം ഇന്ത്യക്കു 2023 ഡെഡ്‌ലൈന്‍! ഒരു ഐസിസി ട്രോഫിയെങ്കിലും വേണം- ഇല്ലെങ്കില്‍ കോലി തെറിച്ചേക്കും

ലോക ക്രിക്കറ്റില്‍ ആരാധക പിന്തുണയുടെ കാര്യത്തില്‍ ടീം ഇന്ത്യയെ വെല്ലാന്‍ മറ്റൊരു ടീമില്ല. മറ്റു ടീമുകളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യയുടെ ആരാധകബലം അദ്ഭുതപ്പെടുത്തുന്നതാണ്. വലിയ ടൂര്‍ണമെന്റുകളില്‍ അതുകൊണ്ടു തന്നെ ഏറ്റവുമധികം ആരാധകര്‍ ഒഴുകിയെത്തുന്നതും ഇന്ത്യയുടെ മല്‍സരങ്ങള്‍ക്കാണ്.

ആരാധകരുടെ ഈ സ്‌നേഹത്തിനും പിന്തുണയ്ക്കും കളിക്കളത്തില്‍ തിരിച്ചു നല്‍കാന്‍ വിരാട് കോലി നയിക്കുന്ന ടീമിന് ഇപ്പോള്‍ സാധിക്കുന്നുണ്ടോ? ഇല്ലെന്നു തന്നെ സംശയിക്കേണ്ടി വരും. കാരണം ഒരു ടീമിന്റെ മികവിന്റെ അളവ്‌കോലെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നത് ഐസിസി ടൂര്‍ണമെന്റുകളിലെ വിജയം തന്നെയാണ്. അങ്ങനെ നോക്കിയാല്‍ 2013നു ശേഷം ഐസിസിയുടെ ഒരു ട്രോഫിയില്‍ പോലും ഇന്ത്യയുടെ പേര് മുദ്ര കുത്തിവയ്ക്കപ്പെട്ടിട്ടില്ല.

മൂന്നു വര്‍ഷം നിര്‍ണായകം

മൂന്നു വര്‍ഷം നിര്‍ണായകം

കോലിയെയും സംഘത്തെയും സംബന്ധിച്ച് ഇനിയുള്ള മൂന്നു വര്‍ഷങ്ങള്‍ ശരിക്കും അഗ്നിപരീക്ഷയുടേതായിരിക്കുമെന്ന് ഉറപ്പായിക്കഴിഞ്ഞു. 2023 വരെ വരെ രണ്ടു ടി20 ലോകകപ്പുകളും ഒരു ഏകദിന ലോകകപ്പും ഒരു ഐസിസി ടെസ്റ്റ് ചാംപ്യന്‍ഷിപ്പുമാണ് ഇന്ത്യ കളിക്കുന്നത്.
ഇവയില്‍ ഒന്നിലെങ്കിലും ട്രോഫി നേടാന്‍ കഴിഞ്ഞില്ലെങ്കില്‍ അത് ഇന്ത്യന്‍ ക്രിക്കറ്റില്‍ മാറ്റത്തിന്റെ വലിയൊരു കൊടുങ്കാറ്റിനു വഴിയൊരുക്കിയേക്കും. ടീമിനു മാത്രമല്ല ബിസിസിഐയ്ക്കു തന്നെ വലിയ ആഘാതമായിരിക്കും ഇതുണ്ടാക്കുക. ബിസിസിഐയുടെ കൂടി പരാജയമായി ഇതു വിലയിരുത്തപ്പെടും.

ആറു വ്യത്യസ്ത വിജയികള്‍

ആറു വ്യത്യസ്ത വിജയികള്‍

അവസാനത്തെ ആറു ഐസിസി ടൂര്‍ണമെന്റുകള്‍ നോക്കിയാല്‍ ഇവയില്‍ ആറു വ്യത്യസ്ത ചാംപ്യന്‍മാരായെയായിരിക്കും നമുക്ക് കാണാന്‍ കഴിയുക. ഈ കാലഘട്ടത്തില്‍ സെമി ഫൈനലോ, ഫൈനലോ എത്തിയിട്ടും ഒരു ട്രോഫി പോലും നേടിയിട്ടില്ലാത്ത രണ്ടു വമ്പന്‍ ടീമുകള്‍ ന്യൂസിലാന്‍ഡും ദക്ഷിണാഫ്രിക്കയും മാത്രമാണ്. രണ്ടു ഫോര്‍മാറ്റുകളിലും ലോകകപ്പ് നേടിയിട്ടില്ലാത്ത രണ്ടു ടീമുകളും ഇവര്‍ തന്നെയാണ്.
ഇനി നമുക്ക് ഇന്ത്യയുടെ കാര്യത്തിലേക്കു വരാം. 2013ല്‍ ധോണിക്കു കീഴില്‍ ചാംപ്യന്‍സ് ട്രോഫിയേറ്റു വാങ്ങിയ ശേഷം ഇന്ത്യയുടെ കാത്തിരിപ്പ് തുടരുകയാണ്. ശേഷം കളിച്ച അഞ്ച് ഐസിസി ടൂര്‍ണമെന്റുകളിലും സെമി ഫൈനലില്‍ ഇന്ത്യക്കു കാലിടറുകയായിരുന്നു. ഒന്നില്‍പ്പോലും ഇന്ത്യ ഫൈനലിലെത്തിയിലെന്നതാണ് ഏറ്റവും ഗൗരവകരമായ കാര്യം.

ടെസ്റ്റ് ചാംപ്യന്‍ഷിപ്പ്

ടെസ്റ്റ് ചാംപ്യന്‍ഷിപ്പ്

ഐസിസിയുടെ പ്രഥമ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പാണ് ഇനി ഇന്ത്യക്കു മുന്നിലുള്ള ആദ്യത്തെ ദൗത്യം. ന്യൂസിലാന്‍ഡിനെതിരായ അവസാനത്തെ ടെസ്റ്റ് പരമ്പരയില്‍ തൂത്തുവാരപ്പെട്ടെങ്കിലും പോയിന്റ് പട്ടികയില്‍ ഇന്ത്യ തന്നെയാണ് തലപ്പത്ത്. രണ്ടാംസ്ഥാനത്ത് ഫിനിഷ് ചെയ്താലും ഇന്ത്യക്കു ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ ഫൈനല്‍ കളിക്കാം.
ഓസ്‌ട്രേലിയ, ഇംഗ്ലണ്ട് എന്നിവരിലൊരാളായിരിക്കും ഫൈനലില്‍ ഇന്ത്യയുടെ എതിരാളികളാവാന്‍ സാധ്യത. ലോക ചാംപ്യന്‍ഷിപ്പ് സ്വന്തമാക്കാനായാല്‍ അത് ഇന്ത്യയെ സംബന്ധിച്ച് ഐസിസി ട്രോഫിക്കായുള്ള കാത്തിരിപ്പ് അവസാനിപ്പിക്കാന്‍ സഹായിക്കും. പക്ഷെ ഇന്ത്യക്കു അത്ര എളുപ്പമാവാന്‍ സാധ്യതയില്ല.

ഇന്ത്യയുടേത് ദയനീയ തോല്‍വികള്‍

ഇന്ത്യയുടേത് ദയനീയ തോല്‍വികള്‍

13ലെ ചാംപ്യന്‍സ് ട്രോഫിക്കു ശേഷമുള്ള അഞ്ച് ഐസിസി ടൂര്‍ണമെന്റുകളിലും ഇന്ത്യ സെമിയില്‍ പരാജയപ്പെട്ടത് വലിയ മാര്‍ജിനിലാണെന്നത് തീര്‍ച്ചയായും ഗൗരവത്തോടെ ആലോചിക്കേണ്ട കാര്യം തന്നെയാണ്. സെമിയില്‍ എന്തുകൊണ്ട് എതിരാളികള്‍ക്കു മുന്നില്‍ ഇന്ത്യ നിഷ്പ്രഭരാക്കപ്പെടുന്നുവെന്നത് ഉത്തരം കണ്ടെത്തിയേ തീരൂ.
14ലെ ടി20 ലോകകപ്പ്, 15ലെ ഏകദിന ലോകകപ്പ് എന്നിവയില്‍ ബാറ്റിങ്, ബൗളിങ് തുടങ്ങി രണ്ടു വിഭാഗങ്ങളിലും ഇന്ത്യ ദയനീയമായി പരാജയപ്പെട്ടു. 2016ലെ ടി20 ലോകകപ്പ് സെമിയില്‍ വിന്‍ഡീസിന്റെ ബാറ്റിങ് കരുത്തിനു മുന്നില്‍ ഇന്ത്യക്കു മറുപടിയില്ലായിരുന്നു. ടൂര്‍ണമെന്റ് സ്വന്തം നാട്ടിലായിട്ടും അതിന്റെ ആനുകൂല്യം മുതലെടുക്കാന്‍ ഇന്ത്യക്കു കഴിഞ്ഞില്ല. 17ലെ ചാംപ്യന്‍സ് ട്രോഫിയുടെ ഫൈനലില്‍ ചിരവൈരികളായ പാകിസ്താനോടു 180 റണ്‍സിനായിരുന്നു ഇന്ത്യ നാണംകെട്ടത്. അവസാനമായി 19ലെ ഏകദിന ലോകകപ്പിന്റെ സെമിയില്‍ ന്യൂസിലാന്‍ിനോടും ഇന്ത്യ ജയിക്കായിരുന്ന മല്‍സരം കൈവിട്ട് പുറത്തായി.

എന്തുകൊണ്ട് ആവര്‍ത്തിക്കുന്നു?

എന്തുകൊണ്ട് ആവര്‍ത്തിക്കുന്നു?

വലിയ മല്‍സരങ്ങള്‍ കളിക്കുമ്പോഴുള്ള മാനസികസമ്മര്‍ദ്ദം താങ്ങാന്‍ കഴിയുന്നില്ലെന്നതു തന്നെയാണ ഇന്ത്യയുടെ ഈ തിരിച്ചടികളുടെ പ്രധാന കാരണമെന്ന് പറഞ്ഞാല്‍ തെറ്റാവില്ല. എന്നാല്‍ എല്ലാ കാലവും ഈ കാരണം പറഞ്ഞ് ടീം ഇന്ത്യക്കു ആരാധകരില്‍ നിന്നു രക്ഷപ്പെടാന്‍ കഴിയില്ല. ഇതിനൊരു അന്ത്യം കുറിച്ച് ഒരു കിരീടമെങ്കിലും നേടിയില്ലെങ്കില്‍ ഇന്ത്യക്കു ആരാധകരോഷം നേരിടേണ്ടി വന്നേക്കും.
ഇന്ത്യക്കു നേരിട്ടു കൊണ്ടിരിക്കുന്ന തിരിച്ചടികള്‍ ടീം മാനേജ്‌മെന്റിന്റെ പരാജയമാണെന്ന കാര്യത്തില്‍ സംശയമല്ല. ടീമിനെ മികച്ച രീതിയില്‍ മുന്നോട്ടു നയിക്കവെ പരിശീലകസ്ഥാനത്തു നിന്നു അനില്‍ കുംബ്ലെ ഒഴിഞ്ഞ ശേഷം വലിയ വിമര്‍ശനം ടീം മാനേജ്‌മെന്റിനു നേരിടേണ്ടി വന്നിരുന്നു. കോഫി വിത്ത് കരണ്‍ എപ്പിസോഡില്‍ കെഎല്‍ രാഹുലും ഹാര്‍ദിക് പാണ്ഡ്യയും വിവാദ പരാമര്‍ശങ്ങള്‍ നടത്തിയതിനെ തുടര്‍ന്നു പ്രതിക്കൂട്ടിലായതും ഇന്ത്യന്‍ ക്രിക്കറ്റിനു നാണക്കേടുണ്ടാക്കിയിരുന്നു.

നാലാം നമ്പറിനായി എത്ര കാലം?

നാലാം നമ്പറിനായി എത്ര കാലം?

നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ സ്ഥിരമൊരു നാലാം നമ്പര്‍ ബാറ്റ്‌സ്മാനെ ഇനിയും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നത് ഇന്ത്യന്‍ മാനേജ്‌മെന്റിന്റെ കഴിനുകേടിന് ഏറ്റവും വലിയ ഉദാഹരണമാണ്. ഇപ്പോള്‍ ഈ സ്ഥാനത്തേക്കു ശ്രേയസ് അയ്യരെ ഏറക്കുറെ അവരോധിച്ചു കഴിഞ്ഞെങ്കിലും ടീമിലെ ഒരു നിര്‍ണായക പൊസിഷന്‍ നികത്താന്‍ ഇത്രയും കാലമെടുത്തതിന് ടീം മാനേജ്‌മെന്റിന് ഒഴിഞ്ഞു മാറാന്‍ കഴിയില്ല.
19ലെ ലോകകപ്പ് സെമിയില്‍ ന്യൂസിലാന്‍ഡിനെതിരേ ഇന്ത്യന്‍ ടീമിലുണ്ടായിരുന്നത് മൂന്നു സ്‌പെഷ്യലിസ്റ്റ് വിക്കറ്റ് കീപ്പര്‍മാരാണ്. ധോണിയെക്കൂടാതെ ദിനേഷ് കാര്‍ത്തികും റിഷഭ് പന്തും ടീമിലുണ്ടായിരുന്നു. ടീമില്‍ നടത്തിക്കൊണ്ടിരിക്കുന്ന പരീക്ഷണങ്ങള്‍ കാണുമ്പോള്‍ ഇത് ക്രിക്കറ്റല്ല, സര്‍ക്കസാണോയെന്ന് സംശയിക്കേണ്ടി വരും.

കോലിയുടെ നായകസ്ഥാനം

കോലിയുടെ നായകസ്ഥാനം

2023 വരെ ഒരു ഐസിസി ട്രോഫി പോലും ഇന്ത്യ നേടിയില്ലെങ്കില്‍ കോലിയുടെ നായകസ്ഥാനമായിരിക്കും ചോദ്യം ചെയ്യപ്പെടുക. ഇപ്പോള്‍ തന്നെ പല കോണുകളില്‍ നിന്നും കോലിക്കു പകരം രോഹിത് ശര്‍മയെ നിശ്ചിത ഓവര്‍ ടീമിന്റെ ക്യാപ്റ്റനാക്കണമെന്ന് ആവശ്യമുയര്‍ന്നു കഴിഞ്ഞു.
മറ്റു പല വമ്പന്‍ ടീമുകളും വിജയകരമായി നടപ്പാക്കിയ രണ്ടു ക്യാപ്റ്റന്‍മാരെന്ന ഫോര്‍മുല ഇന്ത്യയും പരീക്ഷിക്കണമെന്നാണ് പലരും ചൂണ്ടിക്കാണിക്കുന്നത്. ടെസ്റ്റ് ടീമിന്റെ മാത്രം ക്യാപ്റ്റനായി കോലിയെയും നിശ്ചിത ഓവര്‍ ടീം ക്യാപ്റ്റനായി രോഹിത്തിനെയും നിയമിക്കണമെന്ന ആവശ്യം ശക്തമാണ്. നിശ്ചിത ഓവര്‍ ക്രിക്കറ്റിലും ഐപിഎല്ലിലുമെല്ലാമുള്ള രോഹിത്തിന്റെ ക്യാപ്റ്റന്‍സി റെക്കോര്‍ഡ് കോലിയേക്കാള്‍ മികച്ചതാണെന്ന് കണക്കുകള്‍ അടിവരയിടുകയും ചെയ്യുന്നു.

Story first published: Monday, August 31, 2020, 8:56 [IST]
Other articles published on Aug 31, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+