For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഇന്ത്യ- ന്യൂസിലാന്‍ഡ്: കോലിപ്പടയെ കാത്ത് റെക്കോര്‍ഡ്... ഇപ്പോള്‍ 7/7, നേടിയാല്‍ ചരിത്രം

രണ്ടു ടെസ്റ്റുകളുള്‍പ്പെട്ടതാണ് പരമ്പര

വെല്ലിങ്ടണ്‍: ഐസിസിസിയുടെ പ്രഥമ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ തോല്‍വിയോ, സമനിലയോ വഴങ്ങാതെ പടയോട്ടം നടത്തുന്ന ടീം ഇന്ത്യ ന്യൂസിലാന്‍ഡിനെതിരേയും ഇത് കാത്തുസൂക്ഷിക്കാനുറച്ചാണ് ഇറങ്ങുക. ഇന്ത്യയും ന്യൂസിലാന്‍ഡും തമ്മിലുള്ള ആദ്യ ടെസ്റ്റിനു വെള്ളിയാഴ്ച വെല്ലിങ്ടണില്‍ തുടക്കമാവും. രണ്ടു ടെസ്റ്റുകളാണ് പരമ്പരയിലുള്ളത്.

ലോക ചാംപ്യന്‍ഷിപ്പില്‍ ഇതുവരെ ഇന്ത്യ കളിച്ചത് ഏഴു ടെസ്റ്റുകളാണ്. അവയിലെല്ലാം വിരാട് കോലിയും സംഘവും ജയിക്കുകയും ചെയ്തു. പുതിയൊരു റെക്കോര്‍ഡ് കുറിക്കാനുറച്ചാണ് ഇന്ത്യ ന്യൂസിലാന്‍ഡുമായുള്ള ആദ്യ ടെസ്റ്റില്‍ പാഡണിയുക.

തുടരെ എട്ടു ജയങ്ങള്‍

നിലവില്‍ ഏഴു തുടര്‍ ജയങ്ങളുമായി മുന്നേറുന്ന ഇന്ത്യ റെക്കോര്‍ഡിട്ടു കഴിഞ്ഞു. ഇതാദ്യമായാണ് ടെസ്റ്റില്‍ ഇന്ത്യ ഇത്രയും കളികളില്‍ തുടരെ വെന്നിക്കൊടി പാറിച്ചത്. ഇനി ന്യൂസിലാന്‍ഡിനെതിരേ വെല്ലിങ്ടണ്‍ ടെസ്റ്റിലും ജയിക്കാനായാല്‍ ഇന്ത്യയുടെ തുടര്‍ച്ചയായ എട്ടാം ജയമായിരിക്കും ഇത്. ഏഴു ജയങ്ങളെന്ന തങ്ങളുടെ മുന്‍ റെക്കോര്‍ഡാണ് ഇതോടെ വിരാട് കോലിയും സംഘവും പഴങ്കഥയാവുക.

ഇന്ത്യ ഭയക്കണം

എട്ടാം ജയവും തങ്ങളുടെ തന്നെ റെക്കോര്‍ഡും തിരുത്താനുറച്ച് ഇറങ്ങുന്ന ഇന്ത്യക്കു അത്ര ആശ്വാസം നല്‍കുന്നതല്ല വെല്ലിങ്ടണിലെ കണക്കുകള്‍. വിദേശ ടീമുകള്‍ക്കു ഈ പിച്ചില്‍ ജയിക്കുക കടുപ്പം തന്നെയാണ്. ഇന്ത്യയുടെയും ഇവിടുത്തെ ടെസ്റ്റ് റെക്കോര്‍ഡ് മോശമാണ്. ഇതുവരെ ഏഴു ടെസ്റ്റുകളാണ് ഇന്ത്യ ഇവിടെ കളിച്ചത്. ഇതില്‍ ഒന്നില്‍ മാത്രമേ ഇന്ത്യക്കു ജയിക്കാനായിട്ടുള്ളൂ. നാലെണ്ണത്തില്‍ തോല്‍വിയേറ്റുവാങ്ങിയ ഇന്ത്യ രണ്ടെണ്ണത്തില്‍ സമനിലയും വഴങ്ങി.

ഇന്ത്യ ജയിച്ചാല്‍...

വെല്ലിങ്ടണ്‍ ടെസ്റ്റില്‍ ജയിച്ചാല്‍ തങ്ങളുടെ റെക്കോര്‍ഡ് തിരുത്തുന്നതിനൊപ്പം മറ്റൊരു നേട്ടം കൂടി ഇന്ത്യയെ തേടിയെത്തും. തുടര്‍ച്ചയായ എട്ടു ടെസ്റ്റുകള്‍ ജയിച്ചാല്‍ ചരിത്രത്തിലെ ഏറ്റവും മികച്ച നാലാമത്തെ വിജയക്കുതിപ്പെന്ന നേട്ടമാണ് ഇന്ത്യയെ കാത്തിരിക്കുന്നത്.
നിലവില്‍ തുടര്‍ച്ചയായി 16 ടെസ്റ്റുകള്‍ ജയിച്ച ഓസ്‌ട്രേലിയയുടെ പേരിലാണ് ലോക റെക്കോര്‍ഡ്. രണ്ടു തവണയാണ് ഓസീസ് ഈ നേട്ടം കൈവരിച്ചത്. ആദ്യത്തേത് സ്റ്റീവ് വോയുടെ നായകത്വത്തില്‍ ആയിരുന്നെങ്കില്‍ രണ്ടാമത്തേത് റിക്കി പോണ്ടിങിന്റെ ക്യാപ്റ്റന്‍സിയില്‍ ആയിരുന്നു.

കോലിയും നേട്ടത്തിനരികെ

ഇന്ത്യ മാത്രമല്ല നായകന്‍ വിരാട് കോലിയും വെല്ലിങ്ടണ്‍ ടെസ്റ്റില്‍ ഒരു നാഴികക്കല്ലിന് കൈയെത്തും ദൂരത്താണ്. വെല്ലിങ്ടണ്‍ ടെസ്റ്റില്‍ വെറും 11 റണ്‍സ് മാത്രം നേടിയാല്‍ മുന്‍ നായകന്‍ സൗരവ് ഗാംഗുലിയെ മറികടന്ന് ടെസ്റ്റില്‍ ഇന്ത്യയുടെ ഏറ്റവും വലിയ ആറാമത്തെ റണ്‍വേട്ടക്കാരനായി കോലി മാറും. 84 ടെസ്റ്റുകളില്‍ നിന്നും 54.97 ശരാശരിയില്‍ 7202 റണ്‍സ് കോലി നേടിക്കഴിഞ്ഞു. 27 സെഞ്ച്വറികളും 22 ഫിഫ്റ്റികളും ഇതില്‍പ്പെടുന്നു.
113 ടെസ്റ്റുകളില്‍ നിന്നും 7212 റണ്‍സോടെയാണ് ഗാംഗുലി ലിസ്റ്റില്‍ ആറാംസ്ഥാനത്തു നില്‍ക്കുന്നത്. 16 സെഞ്ച്വറികളും 35 ഫിഫ്റ്റികളുമുള്‍പ്പെടെയാണ് അദ്ദേഹം ഇത്രയും റണ്‍സെടുത്തത്.

Story first published: Thursday, February 20, 2020, 11:17 [IST]
Other articles published on Feb 20, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+