Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ബുംറയേക്കാള്‍ സൂക്ഷിക്കേണ്ടത് ആ താരത്തെ... അപകടകാരി, ടെയ്‌ലര്‍ പറയുന്നു

വെല്ലിങ്ടണ്‍: രണ്ടു ടെസ്റ്റുകളുടെ പരമ്പര വെള്ളിയാഴ്ച ആരംഭിക്കാനിരിക്കെ ഇന്ത്യയുടെ അപകടകാരിയായ ബൗളറെ ചൂണ്ടിക്കാണിച്ചിരിക്കുകയാണ് ന്യൂസിലാന്‍ഡ് താരം റോസ് ടെയ്‌ലര്‍. സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, പരിചയ സമ്പന്നനായ ഇഷാന്ത് ശര്‍മ എന്നിവരെല്ലാം ഇന്ത്യന്‍ സംഘത്തിലുണ്ട്. ഇവരില്‍ ഇഷാന്തിനെയാണ് ന്യൂസിലാന്‍ഡ് കൂടുതല്‍ ഭയപ്പെടേണ്ടതെന്നു ടെയ്‌ലര്‍ ചൂണ്ടിക്കാട്ടി.

taylor

ഇന്ത്യന്‍ ബൗളര്‍മാരില്‍ ബുംറയ്‌ക്കെതിരേ മാത്രം ശ്രദ്ധിച്ച് കളിച്ചാല്‍ ന്യൂസിലാന്‍ഡിന് തിരിച്ചടിയുണ്ടാവുമെന്ന് ടെയ്‌ലര്‍ പറഞ്ഞു. ടെസ്റ്റിനു മുന്നോടിയായി മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു മുന്‍ നായകന്‍. ഇന്ത്യയുടെ ബൗളിങ് നിരയിലെ എല്ലാവരും മിടുക്കരാണ്. എന്നാല്‍ ഇഷാന്തിന്റെ വരവ് അവര്‍ക്കു പുതിയൊരു ഊര്‍ജം നല്‍കും. ലോകോത്തര ബാറ്റിങ് നിരയും ഇന്ത്യക്കുണ്ട്. അതുകൊണ്ടു തന്നെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്താല്‍ മാത്രമേ ഇന്ത്യയെ മറികടക്കാന്‍ സാധിക്കൂയെന്നും ടെയ്‌ലര്‍ കൂട്ടിച്ചേര്‍ത്തു.

ishant

ടെയ്‌ലറുടെ കരിയറിലെ നൂറാമത്തെ ടെസ്റ്റെന്ന പ്രത്യേകത കൂടി വെല്ലിങ്ടണ്‍ ടെസ്റ്റിനുണ്ട്. ഇതോടെ പുതിയ ലോക റെക്കോര്‍ഡും അദ്ദേഹത്തിന്റെ പേരിലാവും. മൂന്നു ഫോര്‍മാറ്റുകളിലും 100 മല്‍സരങ്ങള്‍ കളിച്ച ലോകത്തിലെ ആദ്യ താരമെന്ന റെക്കോര്‍ഡാണ് ടെയ്‌ലറെ കാത്തിരിക്കുന്നത്. നേരത്തേ നടന്ന മൂന്നു മല്‍സരങ്ങളുടെ ഏകദിന പരമ്പരയില്‍ കിവീസ് ഇന്ത്യയെ തൂത്തുവാരിയപ്പോള്‍ ടെയ്‌ലറായിരുന്നു മാന്‍ ഓഫ് ദി മാച്ച്. ടെസ്റ്റിലും ഇതേ ഫോം തുടരാമെന്ന ആത്മവിശ്വാസത്തിലാണ്.

Story first published: Wednesday, February 19, 2020, 16:12 [IST]
Other articles published on Feb 19, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+