Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മുഷ്താഖ് അലി: സച്ചിന്‍ ബേബിയുടെ ഇന്നിങ്‌സ് പാഴായി... കേരളത്തെ തകര്‍ത്ത് തമിഴ്‌നാട്

വിശാഖപട്ടണം: രഞ്ജി ട്രോഫിയിലെ മികച്ച പ്രകടനത്തിനു ശേഷം സയ്ദ് മുഷ്താഖ് അലി ടി20 ടൂര്‍ണമെന്റിനിറങ്ങിയ കേരളത്തിന് തോല്‍വി. തമിഴ്‌നാടിനോട് 35 റണ്‍സിനാണ് കേരളം പരാജയപ്പെട്ടത്. ആദ്യം ബാറ്റ് ചെയ്ത തമിഴ്‌നാട് ക്യാപ്റ്റനും മുന്‍ ഇന്ത്യന്‍ താരവുമായ ദിനേഷ് കാര്‍ത്തികിന്റെ (71) മികവില്‍ നിശ്ചിച ഓവറില്‍ നാലു വിക്കറ്റിന് 184 റണ്‍സെന്ന മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തി.

കേവലം 38 പന്തില്‍ എട്ടു ബൗണ്ടറികളും നാലു സിക്‌സറുമടങ്ങിയതായിരുന്നു കാര്‍ത്തികിന്റെ ഇന്നിങ്‌സ്. അടുത്തിടെ ലങ്കയ്‌ക്കെതിരേ നടന്ന ഏകദിന പരമ്പരയില്‍ ഇന്ത്യന്‍ ടീമിലെത്തിയ വാഷിങ്ടണ്‍ സുന്ദര്‍ തമിഴ്‌നാടിനായി 30 റണ്‍സെടുത്തു. നാരായണ്‍ ജഗദീശന്‍ (19 പന്തില്‍ 35*), ബാബാ അപരിജിത് (25 പന്തില്‍ 34) എന്നിവരുടെ വേഗമേറിയ ഇന്നിങ്‌സുകളും തമിഴ്‌നാടിനെ ശക്തമായ നിലയിലെത്തിച്ചു.

1

മറുപടിയില്‍ മുന്‍നിര തകര്‍ന്നപ്പോള്‍ തന്നെ കേരളത്തിന്റെ വിധി കുറിക്കപ്പെട്ടിരുന്നു. ടീം സ്‌കോര്‍ 11ല്‍ എത്തിയപ്പോഴേക്കും സഞ്ജു സാംസണ്‍ (2), വിഷ്ണു വിനോദ് (1), രോഹന്‍ പ്രേം (4) എന്നിവരെ കേരളത്തിനു നഷ്ടമായി. ക്യാപ്റ്റന്‍ സച്ചിന്‍ ബേബി (51) അര്‍ധസെഞ്ച്വറിയോടെ പൊരുതിനോക്കിയെങ്കിലും ആരില്‍ നിന്നും കാര്യമായ പിന്തുണ ലഭിച്ചില്ല. സല്‍മാന്‍ നിസാര്‍ (38), അരുണ്‍ കാര്‍ത്തിക് (31) എന്നിവരാണ് കേരള നിരയില്‍ രണ്ടക്കം കടന്ന മറ്റു താരങ്ങള്‍. ഏഴു വിക്കറ്റിന് 149 റണ്‍സെടുത്ത് ഇന്ത്യ തോല്‍വി സമ്മതിക്കുകയായിരുന്നു. അഞ്ചു വിക്കറ്റ് പോക്കറ്റിലാക്കിയ കെ വിഗ്നേഷാണ് കേരളത്തെ തകര്‍ത്തത്.

Story first published: Tuesday, January 9, 2018, 21:55 [IST]
Other articles published on Jan 9, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+