For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

കോലിക്ക് ഇന്ന് ജന്മദിനം, ഗ്ലാമര്‍ താരത്തിന്റെ മുന്‍ കാമുകിമാര്‍ ആരൊക്കെ? ആറ് സുന്ദരികള്‍!

ഇന്ത്യന്‍ ക്രിക്കറ്റ് ടീം താരവും ഇതിഹാസവുമായ വിരാട് കോലിക്ക് ഇന്ന് 36ാം ജന്മദിനമാണ്. കരിയറിലെ ഏറ്റവും പ്രയാസമേറിയ സാഹചര്യത്തിലൂടെ കടന്ന് പോകുന്ന കോലിയെ സംബന്ധിച്ച് കരിയറിലെ നിര്‍ണ്ണായക ജന്മദിനമാണിന്ന്. ഇനി എത്ര ജന്മദിനം ഇന്ത്യന്‍ ജേഴ്‌സിയിലിരിക്കെ കോലിക്ക് ആഘോഷിക്കാന്‍ സാധിക്കുമെന്ന് കണ്ടറിയാം. എല്ലാ തരത്തിലും ലോക ക്രിക്കറ്റിലെ ഇതിഹാസമാണ് കോലി. ബാറ്റിങ് പ്രകടനം നോക്കിയാലും സാമ്പത്തികം നോക്കിയാലും കോലിയുടെ തട്ട് ഉയര്‍ന്ന് തന്നെ നില്‍ക്കും.

ഗ്ലാമര്‍ താരമായ കോലി കരിയറിലെ അവസാന സമയത്തിലൂടെ കടന്ന് പോവുകയാണ്. ക്രിക്കറ്റിലെ പ്രകടനംകൊണ്ട് അകത്തും പുറത്തും നിരവധി ആരാധകരെ സൃഷ്ടിക്കാന്‍ കോലിക്കായിട്ടുണ്ട്. നിരവധി വനിതാ ആരാധകരുടെ പിന്തുണയുള്ള കോലിക്ക് നിരവധി പ്രണയ ബന്ധങ്ങളുമുണ്ടായിരുന്നു. ബോളിവുഡ് സൂപ്പര്‍ നായികമാരിലൊരാളായ അനുഷ്‌ക ശര്‍മയെയാണ് കോലി വിവാഹം ചെയ്തത്. ഇതിന് മുമ്പും കോലിക്ക് നിരവധി പ്രണയ ബന്ധങ്ങളുണ്ടായിരുന്നു. ഇത് ആരൊക്കെയാണെന്ന് നോക്കാം.

സാക്ഷി അഗര്‍വാള്‍

വിരാട് കോലി അണ്ടര്‍ 19 ക്രിക്കറ്റ് കളിക്കുന്ന സമയത്തെ പ്രണയ ബന്ധമായിരുന്നു ഇത്. 2006-2008 കാലയളവില്‍ കോലിയുടെ പേരിനൊപ്പം ഉയര്‍ന്നുകേട്ട ഗേള്‍ഫ്രണ്ടാണ് സാക്ഷി. അഭിനേത്രിയായ സാക്ഷി നിരവധി പരസ്യ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. എന്നാല്‍ യുവാവായിരുന്നപ്പോള്‍ ഉണ്ടായിരുന്ന ഈ പ്രണയം അധികനാള്‍ മുന്നോട്ട് കൊണ്ടുപോകാന്‍ കോലിക്ക് സാധിച്ചില്ല. അണ്ടര്‍ 19 ലോകകപ്പിന്റെ സമയമായപ്പോഴേക്കും ഇരുവരും ബ്രേക്കപ്പായിരുന്നു.

സാറാ ജാനി ഡിയാസ്

അഭിനേത്രിയായ സാറാ ജാനി ഡിയാസും വിരാട് കോലിയും തമ്മിലുള്ള പ്രണയ വാര്‍ത്തകള്‍ ഗോസിപ്പ് കോളത്തില്‍ സജീവമായിരുന്നു. 2008ലാണ് ഇരുവരേയും ചേര്‍ത്തുവെച്ചുള്ള റിപ്പോര്‍ട്ടുകളെത്തിയത്. മിസ് ഇന്ത്യയായിരുന്ന സാറയുമായി കോലിയെ പല സ്ഥലത്ത് കണ്ടിട്ടുണ്ട്. അണ്ടര്‍ 19 ലോകകപ്പ് ജയിക്കുന്ന സമയത്ത് കോലിയുടെ കാമുകിയായി സാറയായിരുന്നു ഉണ്ടായിരുന്നത്. എന്നാല്‍ ഇരുവരും ഈ ബന്ധം തുറന്ന് സമ്മതിരിച്ചിരുന്നില്ല. വെറും ഗോസിപ്പ് മാത്രമാണിതെന്ന് ഒരിക്കല്‍ കോലി ഇതിനെക്കുറിച്ച് പറഞ്ഞിരുന്നു.

virat kohli anushka sharma

സഞ്ജന ഗല്‍റാണി

2011 സമയങ്ങളില്‍ കോലിയുടെ കാമുകിയെന്ന നിലയില്‍ ഗോസിപ്പ് കോളത്തിലേക്കെത്തിയത് സഞ്ജന ഗല്‍റാണിയായിരുന്നു. അഭിനേത്രിയും മോഡലുമായ സഞ്ജനയെ ഒരു പാര്‍ട്ടിയില്‍ വെച്ചാണ് കോലി കണ്ടുമുട്ടുന്നത്. ഇന്ത്യയുടെ ഏകദിന ലോകകപ്പ് കിരീടം നേടിയ ടീമില്‍ കോലിയുമുണ്ടായിരുന്നു. ഇതിന് ശേഷം കോലി സൂപ്പര്‍ താരമായി മാറുകയും ചെയ്തു. ഐപിഎല്ലിനിടെ വിജയ് മല്യ സംഘടിപ്പിച്ച പാര്‍ട്ടിക്കിടെയാണ് ഇരുവരും കൂടുതല്‍ അടുക്കുന്നതും പ്രണയത്തിലാവുന്നതും. എന്നാല്‍ ഈ പ്രണയബന്ധവും പിന്നീട് തകര്‍ന്നു.

തമന്ന ബാട്ടിയ

2012ലാണ് കോലി സിനിമാ താരം തമന്ന ബാട്ടിയയും തമ്മിലുള്ള പ്രണയ വാര്‍ത്തകള്‍ പ്രചരിക്കുന്നത്. ഇരുവരും തമ്മില്‍ മൊബൈല്‍ കമ്പനിയുടെ പരസ്യ ചിത്രത്തില്‍ ഒന്നിച്ച് അഭിനയിച്ചിരുന്നു. ഇതിന് ശേഷമാണ് പ്രണയ വാര്‍ത്തകള്‍ പുറത്തുവന്നത്. ഗോസിപ്പ് കോളങ്ങള്‍ വളരെയധികം ആഘോഷിച്ച പ്രണയ വാര്‍ത്തയായിരുന്നു ഇത്. എന്നാല്‍ വൈകാതെ ഈ പ്രണയവും പൊളിഞ്ഞു. കോലിയാണ് ബന്ധത്തില്‍ നിന്ന് പിന്മാറിയതെന്നാണ് പാപ്പരസികള്‍ പറയുന്നത്. തമന്ന ഇതുവരെ വിവാഹം കഴിച്ചിട്ടില്ലെന്നതും പാപ്പരസികള്‍ ചൂണ്ടിക്കാട്ടുന്നു.

ഇസബെല്ലി ലെയ്റ്റി

ബ്രസീലിയന്‍ മോഡലും അഭിനേത്രിയുമായ ഇസബെല്ലി ലെയ്റ്റിയുമായി വിരാട് കോലി പ്രണയത്തിലാണെന്ന വാര്‍ത്തകളും പുറത്തുവന്നിരുന്നു. ഒരു തവണ കോലിയുമായുള്ള പ്രണയ ബന്ധം നടി തുറന്ന് സമ്മതിക്കുകയും വിവാഹത്തെക്കുറിച്ച് ആലോചിക്കുന്നുണ്ടെന്ന് പറയുകയും ചെയ്തിരുന്നു. എന്നാല്‍ ഇത് വിവാഹത്തിലേക്കെത്തിയില്ല. രണ്ട് വര്‍ഷത്തോളം പ്രണയിച്ച ശേഷം ഇരുവരും ബന്ധം വേര്‍പെടുത്തി.

റിതിക സജ്‌ദേഹ്

രോഹിത് ശര്‍മയുടെ ഭാര്യ റിതികയും കോലിയുടെ മുന്‍ കാമുകിയായിരുന്നുവെന്നാണ് പാപ്പരസികള്‍ പറയുന്നത്. ഐപിഎല്ലിനിടെയാണ് ഇരുവരുടേയും ബന്ധം ആരംഭിക്കുന്നത്. അന്ന് രോഹിത് ശര്‍മ സൂപ്പര്‍ താരമായി വളര്‍ന്നിരുന്നില്ല. വിരാട് കോലി അടുത്ത ഇതിഹാസമെന്ന നിലയിലേക്ക് ഉയര്‍ന്നുവരുന്ന സമയമായിരുന്നു ഇത്. എന്നാല്‍ ഈ ബന്ധവും വിവാഹത്തിലേക്കെത്തിയില്ല. പിന്നീട് 2015ല്‍ റിതിക രോഹിത് ശര്‍മയെ വിവാഹം കഴിച്ചു.

അനുഷ്‌ക ശര്‍മ

പരസ്യ ചിത്രത്തില്‍ ഒന്നിച്ച് അഭിനയിച്ചപ്പോള്‍ തുടങ്ങിയ പ്രണയ ബന്ധം എന്തായാലും വിവാഹത്തിലേക്കെത്തി. രഹസ്യമായിരുന്ന പ്രണയം 2017ലാണ് വിവാഹത്തിലേക്കെത്തുന്നത്. നിലവില്‍ ഇരുവര്‍ക്കും രണ്ട് മക്കളുണ്ട്. ക്രിക്കറ്റിലെ ക്യൂട്ട് കപ്പിള്‍സാണ് ഇപ്പോള്‍ ഇവര്‍. കോലിയുടെ കരിയറിന് വലിയ പിന്തുണ നല്‍കി അനുഷ്‌ക എപ്പോഴും കൂടെയുണ്ട്.

Story first published: Tuesday, November 5, 2024, 11:49 [IST]
Other articles published on Nov 5, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+