Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

അനുഷ്‌കയ്ക്ക് മുമ്പ് 5 പ്രണയം! പക്ഷെ എല്ലാം പൊളിഞ്ഞു- കോലിയുടെ കാമുകിമാരെ അറിയാം

ആധുനിക ക്രിക്കറ്റിന്റെ ഇതിഹാസമാണ് ഇന്ത്യന്‍ താരം വിരാട് കോലി. ബാറ്റിങ്ങുകൊണ്ട് വിസ്മയിപ്പിക്കുന്ന കോലി സച്ചിന്‍ ടെണ്ടുല്‍ക്കറിന് ശേഷം ഇന്ത്യ കണ്ട ഏറ്റവും മികച്ച സാങ്കേതിക മികവുള്ള താരമാണ്. സൂപ്പര്‍ താരമായ കോലി കഴിഞ്ഞ ദിവസമാണ് 1000 കോടി ആസ്തിയിലേക്ക് കടന്നുവെന്ന റിപ്പോര്‍ട്ടുകളെത്തുന്നത്. വലിയ ആരാധക പിന്തുണയുള്ള വിരാട് കോലി ബോളിവുഡ് സൂപ്പര്‍ നായിക അനുഷ്‌ക ശര്‍മയെയാണ് വിവാഹം കഴിച്ചത്.

പരസ്യ ചിത്രത്തില്‍ ഒന്നിച്ച് അഭിനയിച്ചപ്പോള്‍ തുടങ്ങിയ പ്രണയ ബന്ധമാണ് വിവാഹത്തിലേക്കെത്തിയത്. ഇരുവര്‍ക്കും ഒരു മകളുമുണ്ട്. സന്തുഷ്ട കുടുംബ ജീവിതമാണ് കോലി നയിക്കുന്നത്. എന്നാല്‍ അനുഷ്‌കയായിരുന്നോ കോലിയുടെ ആദ്യ പ്രണയം? അല്ലെന്നതാണ് സത്യം. ഗ്ലാമര്‍ താരമായതിനാല്‍ത്തന്നെ കോലിക്ക് വലിയ സ്ത്രീ ആരാധകരുടെ പിന്തുണയുണ്ടായിരുന്നു. പ്രണയത്തിന്റെ പേരില്‍ നിരവധി തവണ ഗോസിപ്പ് കോളങ്ങളില്‍ കോലിയെത്തിയിട്ടുമുണ്ട്.

അനുഷ്‌കയെ വിവാഹം ചെയ്യുന്നതിന് മുമ്പ് വിരാട് കോലി പ്രണയത്തിലായിരുന്നവര്‍ ആരൊക്കെയാണെന്നറിയാം. ഒന്നാമത്തെയാള്‍ സാക്ഷി അഗര്‍വാളാണ്. തമിഴ്, തെലുങ്ക് സിനിമകളില്‍ സജീവമായിരുന്ന സാക്ഷി കോലിയുടെ ആദ്യ പ്രണയങ്ങളിലൊന്നായിരുന്നു. എന്നാല്‍ ഈ ബന്ധം അധികനാള്‍ നീണ്ടില്ല. ഈ പ്രണയം സംഭവിക്കുന്ന സമയത്ത് കോലി ഇന്നത്തെപ്പോലെ സൂപ്പര്‍ താരമായിരുന്നില്ല. കോലി വളര്‍ന്നുകൊണ്ടിരിക്കുന്ന സമയമായിരുന്നു അത്. സാക്ഷിയാണ് ഈ ബന്ധം വേണ്ടെന്നുവെച്ചതെന്നാണ് റിപ്പോര്‍ട്ട്.

ഇന്ന് ആ തീരുമാനത്തിന്റെ പേരില്‍ സാക്ഷി സങ്കടപ്പെടുന്നുണ്ടാവുമെന്നുറപ്പ്. പ്രശസ്ത മോഡലായ സാറാ ജാനി ഡിയാസാണ് കോലിയുടെ പേരിനൊപ്പം ഗോസിപ്പ് കോളത്തിലെത്തിയ മറ്റൊരാള്‍. 2007ലെ ഫെമിനയുടെ മിസ് ഇന്ത്യ ജേതാവായിരുന്നു സാറ. കോലി ഇന്ത്യന്‍ ടീമിലേക്കെത്തിയ ശേഷമായിരുന്നു ഈ പ്രണയം. ഇരുവരേയും ഒന്നിച്ച് പല സ്ഥലങ്ങളിലും കാണപ്പെട്ടിരുന്നു. രണ്ട് വര്‍ഷത്തോളം ഈ ബന്ധം മുന്നോട്ടുപോയെങ്കിലും കോലി ക്രിക്കറ്റില്‍ കൂടുതല്‍ സജീവമായതോടെ ഈ ബന്ധം പൊളിഞ്ഞു.

സഞ്ജന ഗല്‍റാണിയാണ് കോലിയുടെ മറ്റൊരു കാമുകി. പ്രശസ്ത സിനിമാ താരമായ സഞ്ജന ഏറെ നാളുകള്‍ കോലിയുമായി പ്രണയത്തിലായിരുന്നു. സ്വയം ഡ്രൈവ് ചെയ്തുള്ള യാത്രകളെ കോലി വളരെയധികം ഇഷ്ടപ്പെട്ടിരുന്നു. ഇരുവരും ഒന്നിച്ച് യാത്രകള്‍ പോയിട്ടുണ്ടെന്ന് ചിത്രങ്ങളടക്കം പുറത്തുവിട്ട് പാപ്പരസികള്‍ കണ്ടെത്തിയിരുന്നു. ഈ ബന്ധം ക്രിക്കറ്റ് ലോകത്തടക്കം ചര്‍ച്ചയായിരുന്നു. പിന്നീട് സഞ്ജനയുമായുള്ള പ്രണയത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ സുഹൃത് ബന്ധം മാത്രമാണെന്നാണ് കോലി പറഞ്ഞത്.

virat kohli, anushka sharma

തമിഴ്, തെലുങ്ക് സിനിമകളിലെ നിറ സാന്നിധ്യമായ തമന്ന ബാട്ടിയയുമായും വിരാട് കോലി പ്രണയത്തിലായിരുന്നുവെന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. 2011ലെ ഏകദിന ലോകകപ്പിന് ശേഷമാണ് ഈ പ്രണയ ബന്ധത്തിന്റെ വിവരങ്ങള്‍ പുറത്തുവരുന്നത്. കോലിയും തമന്നയും ചേര്‍ന്ന് സിലിക്കോണിന്റെ പരസ്യ ചിത്രത്തില്‍ ഒന്നിച്ച് അഭിനയിച്ചിരുന്നു. ഈ സൗഹൃദമാണ് പിന്നീട് പ്രണയമായത്. ഗോസിപ്പ് കോളങ്ങളില്‍ ഈ വാര്‍ത്ത വലിയ ചര്‍ച്ചയായിരുന്നു.

എന്നാല്‍ കോലിയോ തമന്നയോ ഈ ബന്ധത്തെക്കുറിച്ച് ഒരിക്കല്‍ പോലും പ്രതികരിച്ചില്ല. അഞ്ചാമതായി ഇസബെല്ലി ലീതിയുമായാണ് കോലി പ്രണയത്തിലായത്. ബ്രസീലിയന്‍ മോഡല്‍ ഹിന്ദി, തെലുങ്ക് സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. ഇരുവരെയും സിംഗപ്പൂരില്‍ ഒന്നിച്ച് കണ്ടതിന്റെ ചിത്രങ്ങളടക്കം പുറത്തുവന്നിരുന്നു. എന്നാല്‍ ഈ പ്രണയവും വിവാഹത്തിലേക്കെത്തിയില്ല. കോലി അപ്പോഴേക്കും സൂപ്പര്‍ താരമായി വളര്‍ന്നിരുന്നു.

ഇതിന് ശേഷമാണ് അനുഷ്‌കയുമായി പ്രണയത്തിലാവുന്നത്. പരസ്യ ചിത്രത്തില്‍ ഒന്നിച്ച് അഭിനയിച്ചപ്പോഴാണ് ഇരുവരും ആദ്യമായി സംസാരിക്കുന്നത്. ഈ സൗഹൃദം വളര്‍ന്നു. പ്രണയ ഗോസിപ്പ് പരന്നപ്പോള്‍ ഇരുവരും ആദ്യം നിഷേധിച്ചിരുന്നു. അനുഷ്‌ക ബോളിവുഡില്‍ തിളങ്ങി നില്‍ക്കുന്ന സമയത്തായിരുന്നു കോലിയുമായുള്ള വിവാഹം. വിവാഹത്തിന് ശേഷം അനുഷ്‌ക സിനിമയില്‍ നിന്ന് വലിയ ഇടവേളയെടുത്തിരുന്നു. ഇപ്പോള്‍ പരസ്യ ചിത്രങ്ങളിലൂടെ തിരിച്ചുവരവിന് തയ്യാറെടുക്കുകയാണ്.

Story first published: Tuesday, June 20, 2023, 7:07 [IST]
Other articles published on Jun 20, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+