Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സര്‍ രവീന്ദ്ര ജഡേജ ഈ ലോകകപ്പ് തകര്‍ക്കും

ഈ ലോകകപ്പില്‍ ഇന്ത്യയുടെ താരം ആരാകും. വിരാട് കോലി? രോഹിത് ശര്‍മ? എം എസ് ധോണി? .... അല്ല ഇവരാരുമല്ല. കഴിഞ്ഞ ലോകകപ്പില്‍ യുവരാജ് സിംഗ് കൈകാര്യം ചെയ്ത റോളെടുക്കാന്‍ പറ്റിയ മറ്റൊരു താരം ഇന്ത്യയുടെ നിരയിലുണ്ട്. സര്‍ രവീന്ദ്ര ജഡേജ. പറയുന്നത് മറ്റാരുമല്ല ഓസ്‌ട്രേലിയയുടെ ലോകകപ്പ് ഹീറോ ആയിരുന്ന ഓള്‍റൗണ്ടര്‍ ആന്‍ഡി ബിക്കലാണ്.

ബിക്കല്‍ തിരഞ്ഞെടുത്ത 10 ഓള്‍റൗണ്ടര്‍മാരുടെ കൂട്ടത്തിലെ ഏക ഇന്ത്യക്കാരനാണ് രവീന്ദ്ര ജഡേജ. ആര്‍ അശ്വിനും സ്റ്റുവര്‍ട്ട് ബിന്നിയും ഓള്‍റൗണ്ടര്‍മാരാണ് എന്ന് നമ്മള്‍ പറയുന്നുണ്ടെങ്കിലും ബിക്കലിന് അങ്ങനെ തോന്നുന്നില്ല. അനുകൂലമായ സാഹചര്യങ്ങളില്‍ മിന്നിത്തിളങ്ങാന്‍ പറ്റിയ ഓള്‍റൗണ്ടറാണ് ജഡേജ എന്നും ബിക്കല്‍ പറയുന്നു.

ravindra-jadeja

ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റനും വിക്കറ്റ് കീപ്പറുമായ എ ബി ഡിവില്ലിയേഴ്‌സ് ആണ് ബിക്കലിന്റെ പട്ടികയിലെ ഒന്നാമന്‍. അവരുടെ തന്നെ ജെ പി ഡുമിനി, വെസ്റ്റ് ഇന്‍ഡീസിന്റെ ആന്‍ഡ്രെ റസ്സല്‍, ആഞ്ജലോ മാത്യൂസ്, ജെയിംസ് ഫോക്‌നര്‍, കോറി ആന്‍ഡേഴ്‌സണ്‍, ഷക്കീബ് അല്‍ ഹസന്‍, ഷെയ്ന്‍ വാട്‌സന്‍, രവി ബൊപാര എന്നിവരാണ് ബിക്കലിന്റെ ലിസ്റ്റിലെ മറ്റ് ഓള്‍റൗണ്ടര്‍മാര്‍.

2003 ല്‍ ഓസ്‌ട്രേലിയയുടെ ലോകകപ്പ് വിജയത്തില്‍ നിര്‍ണായക പങ്ക് വഹിച്ച ഓള്‍റൗണ്ടറാണ് ബിക്കല്‍. ന്യൂസിലന്‍ഡിനെതിരെ ഓസീസ് 87 ന് 7 എന്ന നിലയില്‍ പതറുമ്പോള്‍ ക്രീസിലെത്തിയ ബിക്കല്‍ 64 റണ്‍സെടുത്തു. ബിക്കലിന്റെ കരിയര്‍ ബെസ്റ്റും ഈ ലോകകപ്പിലാണ്. ഇംഗ്ലണ്ടിനെതിരെ 20 റണ്‍സിന് 7 വിക്കറ്റ്. ഇപ്പോള്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ ബൗളിംഗ് കോച്ചാണ്.

Story first published: Saturday, February 7, 2015, 13:50 [IST]
Other articles published on Feb 7, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+