Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സന്നാഹം നല്‍കുന്ന സൂചനകള്‍... പ്രതീക്ഷയ്ക്കു വകയുണ്ടോ? ആശങ്കയുണ്ട്, ആശ്വാസവും

ലണ്ടന്‍: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി കളിച്ച സന്നാഹ മല്‍സരത്തില്‍ ഇന്ത്യക്കു സമനില വഴങ്ങേണ്ടിവന്നിരുന്നു. എസെക്‌സുമായാണ് ഇന്ത്യ സമനില സമ്മതിച്ചു പിരിഞ്ഞത്. ഇംഗ്ലണ്ടുമായി ദൈര്‍ഘ്യമേറിയ അഞ്ചു ടെസ്റ്റുകളാണ് ഇനി ഇന്ത്യക്കു മുന്നിലുള്ളത്. വിരാട് കോലിക്കും സംഘത്തിനും ഈ പരമ്പരയില്‍ എത്രത്തോളം മികവ് പുലര്‍ത്താന്‍ കഴിയുമെന്നാണ് ക്രിക്കറ്റ് ലോകം ഉറ്റുനോക്കുന്നത്.

എസെക്‌സിനെതിരേ നടന്ന സന്നാഹ മല്‍സരം വിലയിരുത്തുമ്പോള്‍ ഇന്ത്യയെ സംബന്ധിച്ചിടത്തോളം പ്രതീക്ഷയ്ക്കും ആശങ്കയ്ക്കും വകയുണ്ടെന്നാണ് വ്യക്തമാവുന്നത്. ഇവ എന്തൊക്കെയെന്നു നോക്കാം.

റിഷഭ് പന്തിന്റെ പ്രകടനം

റിഷഭ് പന്തിന്റെ പ്രകടനം

എംഎസ് ധോണിയുടെ പിന്‍ഗാമിയെന്നു വിലയിരുത്തപ്പെടുന്ന യുവ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിന്റെ പ്രകടനം പ്രതീക്ഷ നല്‍കുന്നതാണ്. ഏകദിന ശൈലയില്‍ ബാറ്റ് വീശിയ താരം ഇന്ത്യയുടെ ഒന്നാമിന്നിങ്‌സില്‍ പുറത്താവാതെ 34 റണ്‍സെടുത്തിരുന്നു. 26 പന്തില്‍ ആറു ബൗണ്ടറികളുള്‍പ്പെട്ടതായിരുന്നു പന്തിന്റെ ഇന്നിങ്‌സ്.
ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മൂന്നു മല്‍സരങ്ങള്‍ക്കുള്ള ടീമില്‍ ബാക്ക് അപ്പ് വിക്കറ്റ് കീപ്പറായാണ് 20 കാരനായ പന്തിനെ ഉള്‍പ്പെടുത്തിയത്. ദിനേഷ് കാര്‍ത്തികാണ് മുഖ്യ വിക്കറ്റ് കീപ്പര്‍. എസെക്‌സിനെതിരേ കാര്‍ത്തികും പന്തും കളിച്ചിരുന്നു. 82 റണ്‍സോടെ ടീമിന്റെ ടോപ്‌സ്‌കോററായിരുന്നു കാര്‍ത്തിക്.
ടെസ്റ്റ് പരമ്പരയില്‍ പന്തിന് പ്ലെയിങ് ഇലവനില്‍ ഇടം ലഭിക്കുമോയെന്നാണ് അറിയാനുള്ളത്. കാര്‍ത്തികിനെ ബാറ്റ്‌സ്മാനായും പന്തിനെ വിക്കറ്റ് കീപ്പറായും കളിപ്പിച്ചാലും അദ്ഭുതപ്പെടേണ്ടതില്ല.

ധവാനും പുജാരയും ഫ്‌ളോപ്പ്

ധവാനും പുജാരയും ഫ്‌ളോപ്പ്

ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യക്കു ഏറെ പ്രതീക്ഷകളുള്ള ബാറ്റ്‌സ്മാന്‍മാരാണ് ശിഖര്‍ ധവാനും ചേതേശ്വര്‍ പുജാരയും. എന്നാല്‍ എസെക്‌സിനെതിരേ ഇരുവരും തികഞ്ഞ പരാജയമായി മാറി. രണ്ടിന്ന്ങിസുകളിലും പൂജ്യത്തിനാണ് ധവാന്‍ പുറത്തായത്. ആദ്യ ഇന്നിങ്‌സില്‍ താരം ഗോള്‍ഡന്‍ ഡെക്കായിരുന്നു. എന്നാല്‍ പുജാര ഒന്നാമിന്നിങ്‌സില്‍ ഒരു റണ്‍സ് മാത്രമെടുത്ത് ക്രീസ് വിട്ടപ്പോള്‍ രണ്ടാമിന്നിങ്‌സില്‍ അല്‍പ്പം മെച്ചപ്പെട്ട പ്രകടനം നടത്തി. 23 റണ്‍സാണ് താരം നേടിയത്.
എന്നാല്‍ വലിയ ഇന്നിങ്‌സുകളാണ് ടെസ്റ്റില്‍ ഇരുവരില്‍ നിന്നും ഇന്ത്യ പ്രതീക്ഷിക്കുന്നത്. ധവാന്‍ ടീമിന് മികച്ച തുടക്കം നല്‍കാന്‍ ശേഷിയുള്ള താരമാണെങ്കില്‍ മധ്യനിരയ്ക്ക് കരുത്ത് പകരുന്ന ഇന്നിങ്‌സാണ് പുജാരയില്‍ നിന്നും ഇന്ത്യ ആഗ്രഹിക്കുന്നത്.

 ബാറ്റിങില്‍ ത്രീ കെ

ബാറ്റിങില്‍ ത്രീ കെ

എസെക്‌സിനെതിരേ ഇന്ത്യക്ക് ആഹ്ലാദവും ആശ്വാസവും നല്‍കിയത് കെയില്‍ തുടങ്ങുന്ന പേരുള്ള മൂന്നു താരങ്ങളുടെ പ്രകടനം തന്നെയായിരിക്കും. ക്യാപ്റ്റന്‍ വിരാട് കോലി, ലോകേഷ് രാഹുല്‍, ദിനേഷ് കാര്‍ത്തിക് എന്നിവരാണ് ടീമിന് കരുത്തേകിയത്. ടീം പ്രതീക്ഷിച്ചതിനേക്കാള്‍ മികച്ച പ്രകടനമാണ് രാഹുലും കാര്‍ത്തികും നടത്തിയത്.

82 റണ്‍സോടെ കാര്‍ത്തിക് ടീമിന്റെ അമരക്കാരനായി മാറിയപ്പോള്‍ രാഹുല്‍ 58 റണ്‍സ് സംഭാവന ചെയ്തിരുന്നു. കോലിയാവട്ടെ (68) ടീമിനായി കൂടുതല്‍ റണ്‍സെടുത്ത രണ്ടാമത്തെ താരം കൂടിയായിരുന്നു. ടെസ്റ്റ് പരമ്പരയിലും ഈ 'ത്രീ കെ'യില്‍ നിന്നും സമാനമായ പ്രകടനമാണ് ടീം ഇന്ത്യ പ്രതീക്ഷിക്കുന്നത്.

സ്പിന്നര്‍മാര്‍ ഉപയോഗിക്കപ്പെട്ടില്ല

സ്പിന്നര്‍മാര്‍ ഉപയോഗിക്കപ്പെട്ടില്ല

ഇന്ത്യയുടെ സ്പിന്‍ ബൗളര്‍മാരെ എസെക്‌സിനെതിരേ വേണ്ട രീതിയില്‍ ഉപയോഗിച്ചിട്ടില്ലെന്നു കാണാം. നാലു വിക്കറ്റുമായി ഉമേഷ് യാദവും മൂന്നു വിക്കറ്റെടുത്ത ഇഷാന്ത് ശര്‍മയുമാണ് ഇന്ത്യന്‍ ബൗളര്‍മാരില്‍ മികച്ചുനിന്നത്.
എന്നാല്‍ സ്പിന്നര്‍മാര്‍ക്കു കൂടുതല്‍ ഓവര്‍ നല്‍കാന്‍ ക്യാപ്റ്റന്‍ കോലി തയ്യാറായില്ല. ആര്‍ അശ്വിന്‍ അഞ്ചും രവീന്ദ്ര ജഡേജ രണ്ടും കുല്‍ദീപ് യാദവ് നാലും ഓവര്‍ മാത്രമാണ് ബൗള്‍ ചെയ്തത്. മൂന്നു പേര്‍ക്കും വിക്കറ്റൊന്നും ലഭിക്കുകയും ചെയ്തില്ല.

കൈയടിവാങ്ങി ഇശാന്തും ഉമേഷും

കൈയടിവാങ്ങി ഇശാന്തും ഉമേഷും

പരിക്കുമൂലം ടീമിനു പുറത്തായ ഭുവനേശ്വര്‍ കുമാറിന്റെയും ജസ്പ്രീത് ബുംറയുടെയും അഭാവം നികത്താന്‍ തങ്ങള്‍ക്കാവുമെന്ന് തെളിയിക്കുന്നതായിരുന്നു പേസര്‍മാരായ ഇഷാന്ത് ശര്‍മയുടെയും ഉമേഷ് യാദവിന്റെയും പ്രകടനം. തങ്ങളുടെ അനുഭവസമ്പത്ത് മുഴുവന്‍ എസെക്‌സിനെതിരേ ഇരുവരും പുറത്തെടുത്തിരുന്നു. എസെക്‌സിന്റെ എഴു വിക്കറ്റുകള്‍ ഇഷാന്തും ഉമേഷും പങ്കിടുകയായിരുന്നു. ഉമേഷ് നാലും ഇഷാന്ത് മൂന്നും വിക്കറ്റാണ് നേടിയത്.
എന്നാല്‍ മറ്റു മൂന്നു പേസര്‍മാരായ മുഹമ്മദ് ഷമിയും ഹര്‍ദിക് പാണ്ഡ്യയും ശര്‍ദ്ദുല്‍ താക്കൂറും നിരാശപ്പെടുത്തിയത് ടെസ്റ്റ് പരമ്പരയില്‍ ടീമിലെ മൂന്നാമത്തെ പേസര്‍ ആരാവുമെന്ന ആശങ്ക വര്‍ധിപ്പിക്കും.

Story first published: Saturday, July 28, 2018, 13:00 [IST]
Other articles published on Jul 28, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+