Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മറ്റാരും കണ്ടില്ല, പക്ഷെ അയാള്‍ കണ്ടെത്തി... സച്ചിനെ ഉപദേശിച്ച താജ് ജീവനക്കാരന്‍ ഇതാ

ദില്ലി: ലോകം കണ്ട എക്കാലത്തെയും വലിയ ബാറ്റിങ് ഇതിഹാസങ്ങളിലൊരാളായ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ശരിയെന്നു തോന്നുന്ന ഏത് ഉപദേശവും ആരില്‍ നിന്നും സ്വീകരിക്കാന്‍ മടിയില്ലാത്ത വ്യക്തിയാണ്. പല ലോകോത്തര കോച്ചുമാര്‍ക്കൊപ്പവും മികച്ച ക്യാപ്റ്റന്‍മാര്‍ക്കൊപ്പവും കളിച്ചിട്ടും അവര്‍ ആരും തന്നെ നല്‍കാത്ത ഒരു ഉപദേശം തനിക്കു നല്‍കിയ വ്യക്തിയെക്കുറിച്ച് സച്ചിന്‍ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു.

താജ് ഹോട്ടലിലെ ഒരു ജീവനക്കാരനായിരുന്നു ഇത്. ഇപ്പോള്‍ അദ്ദേഹം എവിടെയാണെന്നറിയില്ല. തന്റെ പ്രകടനം കൂടുതല്‍ മെച്ചപ്പെടുത്താന്‍ സഹായിച്ച ഈ വ്യക്തിയെ കണ്ടു പിടിച്ചു തരാന്‍ ട്വിറ്ററിലൂടെ സച്ചിന്‍ ആരാധകരോട് അഭ്യര്‍ഥിച്ചിരുന്നു. ഇപ്പോഴിതാ ഈ ജീവനക്കാരന്‍ ഇവിടെയുണ്ടെന്ന് സച്ചിന് ട്വീറ്റിന് മറുപടിയായി താജ് ഹോട്ടല്‍ അറിയിച്ചിരിക്കുകയാണ്.

കൂടിക്കാഴ്ചയൊരുക്കാം

കൂടിക്കാഴ്ചയൊരുക്കാം

ട്വിറ്ററിലൂടെ തന്നെയാണ് സച്ചിന് താജ് ഹോട്ടല്‍ ഗ്രൂപ്പ് മറുപടി നല്‍കിയത്. നന്ദി, മിസ്റ്റര്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍. ചെന്നൈയിലെ താമസത്തിനിടെ തങ്ങളുടെ ജീവനക്കാരനോടൊപ്പമുള്ള ഓര്‍മകള്‍ നിങ്ങള്‍ പങ്കുവച്ചതിന് നന്ദി. താജിന്റെ പാരമ്പര്യം ഉള്‍ക്കൊണ്ട തങ്ങളുടെ ജീവനക്കാരനെക്കുറിച്ച് ഏറെ അഭിമാനമുണ്ട്. ഈ ജീവനക്കാരന്‍ എവിടെയുണ്ടെന്നു ഞങ്ങള്‍ കണ്ടെത്തിക്കഴിഞ്ഞു. ഇനി നിങ്ങള്‍ തമ്മിലൊരു കൂടിക്കാഴ്ചയൊരുക്കാന്‍ കഴിഞ്ഞാല്‍ അത് ഏറെ ആഹ്ലാദം നല്‍കുമെന്നും അവര്‍ ട്വിറ്ററില്‍ കുറിച്ചു.

സച്ചിന്റെ വാക്കുകള്‍

സച്ചിന്റെ വാക്കുകള്‍

ട്വിറ്ററില്‍ പോസ്റ്റ ചെയ്ത വീഡിയോയിലാണ് സച്ചിന്‍ താജിലെ ജീവനക്കാരന്‍ നല്‍കിയ ഉപദേശത്തെക്കുറിച്ച് വെളിപ്പെടുത്തിയത്. ഒരു ടെസ്റ്റ് പരമ്പരയ്ക്കിടെ ചെന്നൈയിലെ താജ് ഹോട്ടലില്‍ കഴിയവെ റൂമിലേക്കു കോഫിയുമായി വന്ന വെയ്റ്റര്‍ ക്രിക്കറ്റിനെക്കുറിച്ച് ചില കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ താല്‍പ്പര്യമുണ്ടെന്നു പറഞ്ഞു. താന്‍ സമ്മതം മൂളൂകയും ചെയ്തു. നിങ്ങള്‍ ആം ഗാര്‍ഡ് ധരിച്ച് കളിക്കുമ്പോഴെല്ലാം ബാറ്റ് സ്വിങ് ചെയ്യുന്നതില്‍ വ്യത്യാസം കാണുന്നതായി ശ്രദ്ധയില്‍ പെട്ടതായി അയാള്‍ പറഞ്ഞു. ലോകത്ത് ഇതേക്കുറിച്ച് മറ്റാരോടും താന്‍ സംസാരിച്ചിട്ടില്ല. അഞ്ചോ, ഏഴോ തവണ നിങ്ങള്‍ ബാറ്റ് ചെയ്യുന്ന വീഡിയോ റീപ്ലേ ചെയ്തു നോക്കിയാണ് ഇക്കാര്യം കണ്ടെത്തിയതെന്നും വെയ്റ്റര്‍ തന്നോടു പറഞ്ഞതായി സച്ചിന്‍ വിശദമാക്കി.

മാറ്റം വരുത്തി

മാറ്റം വരുത്തി

നിങ്ങളാണ് ലോകത്തില്‍ ഈ കാര്യം ശ്രദ്ധിച്ച ഏക വ്യക്തിയെന്ന് അന്നു താന്‍ അയാളോടു പറഞ്ഞു. അതിനു ശേഷം ഗ്രൗണ്ടില്‍ നിന്നു മുറിയിലേക്കു തിരികെ വന്നപ്പോള്‍ എല്‍ബോ ഗാര്‍ഡും താന്‍ കൊണ്ടു വന്നിരുന്നു. അയാള്‍ പറഞ്ഞതില്‍ കാര്യമുണ്ടെന്നു മനസ്സിലായതോടെ എല്‍ബോ ഗാര്‍ഡിന്റെ ഡിസൈനില്‍ മാറ്റം വരുത്തി കുറച്ചു കൂടി കൃത്യമായ അളവിലുള്ളത് ഉപയോഗിക്കാന്‍ തുടങ്ങി. ഇതു തന്നെ കൂടുതല്‍ സഹായിച്ചതായും സച്ചിന്‍ വീഡിയോയില്‍ മനസ്സ് തുറന്നിരുന്നു.

Story first published: Monday, December 16, 2019, 16:36 [IST]
Other articles published on Dec 16, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+