For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

സൂര്യയുടേത് പോലെയെങ്കില്‍ അത് ഔട്ടല്ല, ട്രോളി ഷംസി, പങ്കുവെച്ച വീഡിയോ രസകരം

സെഞ്ച്വൂറിയന്‍: അവസാന ടി20 ലോകകപ്പില്‍ ഇന്ത്യന്‍ ടീമാണ് വിജയ കിരീടം ചൂടിയത്. ആവേശകരമായ ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ തോല്‍പ്പിച്ചാണ് ഇന്ത്യ കിരീടം നേടിയത്. തോല്‍വിയെ മുന്നില്‍ക്കണ്ട ശേഷം ബൗളര്‍മാരുടെ തകര്‍പ്പന്‍ പ്രകടനത്തിന്റെ കരുത്തിലാണ് ഇന്ത്യ രണ്ടാം ടി20 ലോകകപ്പ് കിരീടം സ്വന്തമാക്കിയത്. ഇന്ത്യയെ സംബന്ധിച്ച് ഇത്തവണത്തെ ടി20 ലോകകപ്പ് പല കാരണങ്ങള്‍ വലിയ സന്തോഷം നല്‍കുന്നതായിരുന്നു.

എന്നാല്‍ ഫൈനലിലെ ഇന്ത്യയുടെ വിജയത്തിനിടെയിലും ഒരു വിവാദമുണ്ടായിരുന്നു. അത് സൂര്യകുമാര്‍ യാദവെടുത്ത ക്യാച്ചാണ്. ഹാര്‍ദിക് പാണ്ഡ്യയുടെ ഓവറില്‍ ഡേവിഡ് മില്ലറെ പുറത്താക്കാന്‍ സൂര്യകുമാര്‍ യാദവെടുത്ത ക്യാച്ച് ബൗണ്ടറി ലൈന് തൊട്ടരികില്‍ വെച്ചായിരുന്നു. ഓണ്‍ഫീല്‍ഡ് അംപയറും തേര്‍ഡ് അംപയറും സൂര്യയുടെ കാല് ബൗണ്ടറി ലൈനില്‍ തട്ടിയില്ലെന്നും ഔട്ടാണെന്നുമാണ് വിധിച്ചത്. എന്നാല്‍ പലരും ഇത് ഉള്‍ക്കൊള്ളാതെയാണ് പ്രതികരിച്ചത്.

ദക്ഷിണാഫ്രിക്കന്‍ താരങ്ങളെല്ലാം ഇത് സിക്‌സറാണെന്ന നിലപാടിലായിരുന്നു. അതുകൊണ്ടുതന്നെ സൂര്യയുടെ പുറത്താകല്‍ വലിയ വിവാദമായി മാറുകയും ചെയ്തു. എന്നാല്‍ ഇത് ഔട്ടാണെന്നായിരുന്നു അംപയറുടെ തീരുമാനമെന്നതില്‍ ഇന്ത്യക്ക് അനുകൂലമായി വിധിയെത്തുകയും ഇന്ത്യ വിജയക്കൊടി പാറിക്കുകയും ചെയ്തു. എന്നാല്‍ ഇപ്പോഴും ദക്ഷിണാഫ്രിക്കയുടെ മനസില്‍ ഈ മുറിവ് ഉണങ്ങിയിട്ടില്ലെന്ന് പറയാം.

ഇപ്പോഴിതാ സൂര്യകുമാറിന്റെ ക്യാച്ചിനെ ട്രോളി രംഗത്തെത്തിയിരിക്കുകയാണ് ദക്ഷിണാഫ്രിക്കന്‍ സ്പിന്നര്‍ തബ്രൈസ് ഷംസി. കണ്ടം ക്രിക്കറ്റിലെ രസകരമായ വീഡിയോ പങ്കുവെച്ചാണ് ഷംസി സൂര്യയെ ട്രോളിയത്. ഈ വീഡിയോയില്‍ ബാറ്റ്‌സ്മാന്റെ ഷോട്ട് ബൗണ്ടറി ലൈനരികെ ഫീല്‍ഡര്‍ കൈപ്പിടിയിലാക്കുന്നു. ഇതിന് പിന്നാലെ ബാറ്റ്‌സ്മാന്‍ ഇത് ഔട്ടല്ലെന്ന് തര്‍ക്കിക്കുന്നു. എന്നാല്‍ ഫീല്‍ഡര്‍ ക്യാച്ചെടുത്ത സ്ഥലത്ത് അനങ്ങാതെ നില്‍ക്കുകയാണ്.

suryakumar yadav

മറ്റ് കളിക്കാരെല്ലാം ചേര്‍ന്ന് ബൗണ്ടറി ലൈനും കാലും തമ്മില്‍ മുട്ടിയിട്ടുണ്ടോയെന്ന് കയര്‍ ഉപയോഗിച്ച് ലെവല്‍ പിടിച്ച് പരിശോധിക്കുന്നതാണ് വീഡിയോയിലുള്ളത്. ഇൗ വീഡിയോയാണ് ഷംസി പങ്കുവെച്ചിരിക്കുന്നത്. 'ടി20 ലോകകപ്പ് ഫൈനലില്‍ ക്യാച്ച് പരിശോധിക്കാന്‍ ഉപയോഗിച്ച സംവിധാനം വഴിയാണ് ഇത് പരിശോധിക്കുന്നതെങ്കില്‍ ഇത് നോട്ടൗട്ടായിരിക്കും' എന്ന തലക്കെട്ടോടെയാണ് എക്‌സില്‍ ഷംസി ഈ വീഡിയോ പങ്കുവെച്ചത്.

എന്തായാലും സൂര്യകുമാറിന്റെ ആ ക്യാച്ച് വലിയ വിവാദമായിരുന്നു. ക്രിക്കറ്റിലെ ഒട്ടുമിക്ക പ്രമുഖരും അനുകൂലിച്ചും പ്രതികൂലിച്ചും അഭിപ്രായങ്ങള്‍ രേഖപ്പെടുത്തി രംഗത്തെത്തിയിരുന്നു. ഇപ്പോഴും ദക്ഷിണാഫ്രിക്കയ്ക്ക് ഈ ക്യാച്ചിനോട് ഭിന്ന അഭിപ്രായമാണുള്ളത്. അന്ന് സൂര്യ ക്യാച്ചെടുക്കുമ്പോള്‍ ബൗണ്ടറി ലൈന്‍ അല്‍പ്പം പിന്നോട്ടിറങ്ങിയിരുന്നുവെന്ന ആരോപണവും ശക്തമായി ഉയര്‍ന്നിരുന്നു. എന്നാല്‍ ഇതൊന്നും ഇന്ത്യയുടെ കിരീട നേട്ടത്തിന് തടസമായില്ല.

ദക്ഷിണാഫ്രിക്ക വിജയമുറപ്പിച്ചിടത്തുനിന്നാണ് ഇന്ത്യ തിരിച്ചുവന്ന് പരമ്പര നേടിയത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 7 വിക്കറ്റിന് 176 എന്ന ഭേദപ്പെട്ട സ്‌കോര്‍ നേടിയെങ്കിലും ദക്ഷിണാഫ്രിക്ക ശക്തമായി തിരിച്ചടിച്ചു. 16.1 ഓവറില്‍ അഞ്ച് വിക്കറ്റിന് 151 എന്ന നിലയിലായിരുന്നു ദക്ഷിണാഫ്രിക്ക. ഇന്ത്യ തോല്‍വി മുന്നില്‍ക്കണ്ട നിമിഷങ്ങളില്‍ നിന്ന് ജസ്പ്രീത് ബുംറയുടേയും ഹാര്‍ദിക് പാണ്ഡ്യയുടേയും അര്‍ഷ്ദീപ് സിങ്ങിന്റേയും കിടിലന്‍ ബൗളിങ് ഇന്ത്യക്ക് 7 റണ്‍സ് ജയം നേടിക്കൊടുക്കുകയായിരുന്നു.

മില്ലറുടെ വിക്കറ്റ് വീണതാണ് മത്സരഫലം മാറ്റിയെഴുതിയത്. മില്ലറുടെ ക്യാച്ച് സിക്‌സായിരുന്നെങ്കില്‍ മത്സരം ഇന്ത്യക്ക് കൈവിട്ടുപോകുമായിരുന്നു. സമ്മര്‍ദ്ദ സാഹചര്യത്തിലും പതറാതെ സൂര്യകുമാര്‍ യാദവെടുത്ത ക്യാച്ചാണ് ഇന്ത്യയുടെ വിധി മാറ്റിയെഴുതിയത്. ഇപ്പോള്‍ സൂര്യകുമാര്‍ യാദവ് ഇന്ത്യയുടെ ടി20 നായകനാണ്. ഇനി ഇന്ത്യയും ദക്ഷിണാഫ്രിക്കയും നേര്‍ക്കുനേര്‍ എത്തുമ്പോള്‍ ടി20 ലോകകപ്പ് ഫൈനലിലെ തോല്‍വിക്ക് കണക്കുവീട്ടാനാവും അവര്‍ ശ്രമിക്കുകയെന്നുറപ്പാണ്.

Story first published: Friday, August 30, 2024, 11:36 [IST]
Other articles published on Aug 30, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+