Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 World Cup: റിങ്കു ബെസ്റ്റ് ഫിനിഷര്‍! എന്നിട്ടും ടീമില്‍ ഇടമില്ല; ഇതാണ് ആ തീരുമാനത്തിന് പിന്നില്‍

കഴിഞ്ഞ ദിവസമാണ് ട്വന്റി-20 ലോകകപ്പിനുള്ള ഇന്ത്യന്‍ സ്‌ക്വാഡിനെ പ്രഖ്യാപിച്ചത്. സഞ്ജു സാംസണ്‍ ടീമില്‍ ഇടം നേടിയപ്പോള്‍ റിങ്കു സിംഗ് സ്‌ക്വാഡിലേക്ക് പ്രവേശനം നേടിയില്ല. പതിനഞ്ച സ്‌ക്വാഡിലേക്ക് തിരഞ്ഞെടുക്കുന്നതിന് പകരം റിങ്കുവിനെ റിസര്‍വ് താരമായിട്ടാണ് പരിഗണിച്ചിരക്കുന്നത്. ശുബ്മന്‍ ഗില്ലും റിസര്‍വ് താരമാണ്. ക്രിക്കറ്റ് ആരാധകരില്‍ നിന്നും കടുത്ത വിമര്‍ശനം നേരിടേണ്ടി വന്ന തീരുമാനമാണിത്.

ഇതിനിടെ ഇപ്പോഴിതാ മുന്‍ ഇന്ത്യന്‍ സെലക്ടര്‍ എംഎസ്‌കെ പ്രസാദ് പ്രതികരണവുമായി എത്തിയിരിക്കുകയാണ്. റിങ്കു സിംഗിനേക്കാള്‍ മികച്ച ഫിനിഷര്‍ ഇല്ലെന്നാണ് പ്രസാദ് പറയുന്നത്. പ്രസാദിന്റെ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറുകയാണ്. റിങ്കുവിനേക്കാളും മികച്ച ഫിനിഷറില്ലെന്ന് പറഞ്ഞ പ്രസാദ് പക്ഷെ സെലക്ടര്‍മാരുടെ തീരുമാനത്തെ പ്രതിരോധിക്കാനും ശ്രമിക്കുന്നുണ്ട്. പിച്ച് സ്പിന്നിന് അനുകൂലമായിരിക്കുമെന്നാണ് പ്രസാദ് പറയുന്ന കാരണം.

T2O World Cup

''ഇത് വേനല്‍ക്കാലാണ്. പിച്ചുകള്‍ സ്പിന്നര്‍മാര്‍ക്ക് അനുകൂലമായിരിക്കും. അതുകൊണ്ടാകും റിങ്കുവിന് പകരം ഒരു സ്പിന്നര്‍ മതിയെന്ന് തീരുമാനിച്ച് അക്‌സര്‍ പട്ടേലിനെ തിരഞ്ഞെടുത്തത്. അവര്‍ ചെയ്തതിന് പിന്നില്‍ ലോജിക്കുണ്ട്. ഫിനിഷര്‍മാരെ നോക്കുകയാണെങ്കില്‍ ഇന്ന് ഇന്ത്യയില്‍ റിങ്കു സിംഗിനേക്കാള്‍ മികച്ചൊരു ഫിനിഷറില്ലെന്നാണ് എനിക്ക് തോന്നുന്നത്'' എ്ന്നായിരുന്നു പ്രസാദ് പറഞ്ഞത്.

''അവനാണ് ഇന്ത്യയുടെ ഏക ഫിനിഷര്‍. സ്‌കൈയ്യും ശിവം ദൂബെയുമെല്ലാം ടോപ് ഓര്‍ഡര്‍ ബാറ്റര്‍മാരാണ്. ആറാം നമ്പറില്‍ റിങ്കു സിംഗിനേക്കാള്‍ മികച്ചെരാള്‍ വേറെയില്ല. പക്ഷെ ഫിനിഷ് ചെയ്യാന്‍ മാത്രം ഒരു ബാറ്റര്‍ എന്നതിലുപരിയായി ഒരു സ്പിന്നറെ കൊണ്ടു പോകാം എന്ന് അവര്‍ കരുതിയിട്ടുണ്ടാകും'' എ്ന്നും പ്രസാദ് പറഞ്ഞു.

''ഇത് നല്ലൊരു ടീമാണ്. സന്തുലിതമാണ്. ഫാസ്റ്റ്് ബൗളര്‍മാരുടേയും ഓപ്പണര്‍മാരുടേയും നല്ല സംഘമാണ്. റിങ്കുവും കെഎല്ലും സെലക്ഷന്റെ വക്കോളമെത്തിയതാണ്. ശുബ്ന്‍ ഗില്ലും രാജ്യാന്തര തലത്തില്‍ നന്നായി കളിക്കുന്നുണ്ട്. നിര്‍ഭാഗ്യവശാല്‍ ഈ ഐപിഎല്‍ സീസണ്‍ അത്ര നല്ലതല്ല''എന്നും പ്രസാദ് പറഞ്ഞു.

ട്വന്റി-20 ലോകകപ്പിനായുള്ള ഇന്ത്യന്‍ സ്‌ക്വാഡ്: രോഹിത് ശര്‍മ, യശസ്വി ജെയ്സ്വാള്‍, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത്, സഞ്ജു സാംസണ്‍, ഹാര്‍ദിക് പാണ്ഡ്യ, ശിവം ദൂബെ, രവീന്ദ്ര ജഡേജ, അക്സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, യുസ്വേന്ദ്ര ചാഹല്‍, അര്‍ഷ്ദീപ് സിംഗ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്. റിസര്‍വ് താരങ്ങള്‍: റിങ്കു സിംഗ്, ശുബ്മന്‍ ഗില്‍, ആവേശ് ഖാന്‍, ഖലീല്‍ അഹമ്മദ്.

Story first published: Thursday, May 2, 2024, 16:30 [IST]
Other articles published on May 2, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+