For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup 2024: സഞ്ജു ക്യാപ്റ്റന്‍! കൂടെ ജയ്‌സ്വാളും, ഇതു കളിക്കാത്തവരുടെ 11; മുട്ടാന്‍ ആരുണ്ട്?

ലോകകപ്പില്‍ സ്വന്തം രാജ്യത്തെ പ്രതിനിധീകരിച്ച് ഒരു മല്‍സരത്തിലെങ്കിലും കളിക്കുകയെന്നതു ഏതൊരു ക്രിക്കറ്ററുടെയും സ്വപ്‌നമാണ്. ഇത്തവണത്തെ ടി20 ലോകകപ്പിനുള്ള ടീമിലേക്കു തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ ഓരോ താരവും രാജ്യത്തിനായി കളിക്കാന്‍ അവസരം കിട്ടുമെന്നു തന്നെ ഉറച്ചു വിശ്വസിക്കുകയും ചെയ്തിരുന്നു.

പക്ഷെ ഓരോ ടീമിലെയും 15 അംഗ സ്‌ക്വാഡില്‍ ഒരു അവസരം പോലും ലഭിക്കാതെ എല്ലാ കളിയും പുറത്തിരുന്നു കാണേണ്ടി വരികയും വാട്ടര്‍ ബോയ് ആയി മാത്രം ഗ്രൗണ്ടില്‍ ഇറങ്ങുകയും ചെയ്ത നിര്‍ഭാഗ്യവാന്‍മാരായ ചില താരങ്ങളുണ്ട്. ഈ തരത്തില്‍ ഒരു മല്‍സരം പോലും കളിക്കാതെ ബെഞ്ചില്‍ ഇരിക്കുന്ന വിവിധ ടീമുകളിലെ താരങ്ങളെ ഉള്‍പ്പെടുത്തി ഒരു സംയുക്ത ഇലവനെ ഇറക്കിയാല്‍ ആരൊക്കെയാവും ഇടം പിടിക്കുകയെന്നു നമുക്കു പരിശോധിക്കാം.

YASHASVI JAISWAL

ഇലവനു വേണ്ടി ഓപ്പണര്‍മാരായി കളിക്കുക ഇന്ത്യന്‍ യുവതാരം യശസ്വി ജയ്‌സ്വാളും അഫ്ഗാനിസ്താന്റെ ഹസ്‌റത്തുള്ള സസായിയുമായിരിക്കും. ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്‌ക്കൊപ്പം ലോകകപ്പില്‍ ജയ്‌സ്വാള്‍ ഓപ്പണ്‍ ചെയ്യുമെന്നാണ് നേരത്ത പ്രതീക്ഷിക്കപ്പെട്ടിരുന്നത്. പക്ഷെ കഴിഞ്ഞ ഐപിഎല്ലില്‍ ഓപ്പണറായി വിരാട് കോലി 700നു മുകളില്‍ റണ്‍സ് വാരിക്കൂട്ടുകയും ജയ്‌സ്വാള്‍ നിറം മങ്ങുകയും ചെയ്തതോടെ ചിത്രം മാറി.

ഇതോടെ ലോകകപ്പില്‍ ജയ്‌സ്വാളിന്റെ ഓപ്പണിങ് റോള്‍ തെറിച്ചപ്പോള്‍ കോലി ഓപ്പണിങിലേക്കു പ്രൊമോട്ട് ചെയ്യപ്പെടുകയും ചെയ്തു. പക്ഷെ ഈ നീക്കം ദയനീയമായി പരാജയപ്പെടുകയും ചെയ്തിരിക്കുകയാണ്. സസായ് ആവട്ടെ അഫ്ഗാന്റെ അപകടകാരിയായ ഓപ്പണിങ് ബാറ്ററാണ്. പക്ഷെ അദ്ദേഹത്തെ കളിപ്പിക്കാന്‍ ടീം മാനേജ്‌മെന്റ് തയ്യാറായില്ല.

ഇലവന്റെ മധ്യനിരയിലേക്കു വന്നാല്‍ ഇന്ത്യയുടെ മലയാളി വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണ്‍, ഇംഗ്ലണ്ടിന്റെ ബെന്‍ ഡക്കെറ്റ്, വെസ്റ്റ് ഇന്‍ഡീസിന്റെ ഷിംറോണ്‍ ഹെറ്റ്‌മെയര്‍, ഓസ്‌ട്രേലിയയുടെ ജോഷ് ഇംഗ്ലിസ് എന്നിവരാണുള്ളത്. മൂന്നാം നമ്പറില്‍ കളിക്കുന്ന സഞ്ജു തന്നെയാണ് ഈ സംയുക്ത ഇലവനെ നയിക്കാന്‍ ഏറ്റവും അനുയോജ്യനായ താരം. കൂടാതെ വിക്കറ്റ് കാക്കുന്നതും അദ്ദേഹം തന്നെയായിരിക്കും.

ലോകകപ്പിനു മുമ്പുള്ള ഏക സന്നാഹ മല്‍സരത്തില്‍ ബംഗ്ലാദേശിനെതിരേ സഞ്ജുവിനു ഒരു റണ്‍സ് മാത്രമേ നേടാനായിരുന്നുള്ളൂ. ഈ കളിയില്‍ റിഷഭ് പന്ത് അഗ്രസീവ് ഫിഫ്റ്റി കുറിക്കുകയും ചെയ്തു. ഇതോടെയാണ് ലോകകപ്പില്‍ സഞ്ജുവിനെ പിന്തള്ളി റിഷഭ് ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പറായി മാറിയത്.

മൂന്നാം നമ്പറില്‍ ഇറങ്ങി ഭേദപ്പെട്ട പ്രകടനം കാഴ്ചവയ്ക്കാന്‍ അദ്ദേഹത്തിനു സാധിക്കുകയും ചെയ്തു. അഞ്ചാം നമ്പറില്‍ ശിവം ദുബെ തുടരെ ഫ്‌ളോപ്പായപ്പോള്‍ സഞ്ജുവിനു ഇടം ലഭിക്കുമെന്നു കരുതിയെങ്കിലും ടീം മാനേജ്‌മെന്റ് അതിനു തയ്യാറായില്ല.

SANJU SAMSON

ബെഞ്ചിലിരിക്കുന്നവരുടെ ഇലവനിലെ ഓള്‍റൗണ്ടര്‍ ഓസ്‌ട്രേലിയന്‍ യുവതാരം കാമറൂണ്‍ ഗ്രീനാണ്. മികച്ച ലീം ബൗളിങ് ഓള്‍റൗണ്ടറായ ഗ്രീനിനെ ഒരു മല്‍സരത്തില്‍ പോലും കളിപ്പിക്കാന്‍ ഓസീസ് തയ്യാറായില്ല. പകരം മാര്‍ക്കസ് സ്റ്റോയ്‌നിസിനാണ് നറുക്കുവീണത്. അദ്ദേഹം മികച്ച ചില പ്രകടനങ്ങള്‍ നടത്തുകയും ചെയ്തു.

ഇലവന്റെ ബൗളിങ് ലൈനപ്പില്‍ ഇന്ത്യന്‍ സ്റ്റാര്‍ സ്പിന്നര്‍ യുസ്വേന്ദ്ര ചഹല്‍, പാകിസ്താന്റെ സ്പിന്നറായ അബ്രാര്‍ അഹമ്മദ്, സൗത്താഫ്രിക്കയുടെ ജെറാള്‍ഡ് കോട്‌സി, വെസ്റ്റ് ഇന്‍ഡീസിന്റെ ഷെമാര്‍ ജോസഫ് എന്നിവരാണ് ഉള്‍പ്പെട്ടിട്ടുള്ളത്.

ബെഞ്ചിലിരിക്കുന്നവരുടെ ഇലവന്‍

യശസ്വി ജയ്‌സ്വാള്‍, ഹസ്‌റത്തുള്ള സസായ്, സഞ്ജു സാംസണ്‍ (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), ബെന്‍ ഡക്കെറ്റ്, ഷിംറോണ്‍ ഹെറ്റ്‌മെയര്‍, ജോഷ് ഇംഗ്ലിസ്, കാമറൂണ്‍ ഗ്രീന്‍, അബ്രാര്‍ അഹമ്മദ്, യുസ്വേന്ദ്ര ചഹല്‍, ജെറാള്‍ഡ് കോട്‌സി, ഷമാര്‍ ജോസഫ്.

Story first published: Thursday, June 27, 2024, 15:19 [IST]
Other articles published on Jun 27, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+