For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup: രോഹിത് വേണ്ട, ഓപ്പണിങ് പൃഥ്വി-ജയ്‌സ്വാള്‍! ഇന്ത്യയുടെ വൈറല്‍ ലോകകപ്പ് 11 ഇതാ

ടി20 ലോകകപ്പിന് മുന്നോടിയായുള്ള അവസാന ഘട്ട പടയൊരുക്കത്തിലാണ് ടീമുകളെല്ലാം. ഇതിനോടകം ടി20 ലോകകപ്പിന്റെ ഷെഡ്യൂള്‍ പുറത്തുവന്നിട്ടുള്ളതാണ്. അതുകൊണ്ടുതന്നെ ഇനി ടീം തിരഞ്ഞെടുപ്പും തന്ത്രം മെനയാനുമുള്ള സമയമാണ്. വെസ്റ്റ് ഇന്‍ഡീസിലും അമേരിക്കയിലുമായാണ് ടി20 ലോകകപ്പ്. അതുകൊണ്ടുതന്നെ യുവതാരങ്ങള്‍ക്കൊന്നും ഇവിടുത്തെ പിച്ചിനെക്കുറിച്ച് കാര്യമായ അറിവുണ്ടാകില്ല. ശക്തമായ പോരാട്ടം തന്നെ വരുന്ന ടി20 ലോകകപ്പില്‍ പ്രതീക്ഷിക്കാം.

ഇന്ത്യയെ സംബന്ധിച്ച് വരാനിരിക്കുന്ന ടി20 ലോകകപ്പ് അഭിമാന പ്രശ്‌നമാണ്. എന്നാല്‍ ഇന്ത്യയെ കുഴപ്പിക്കുന്നത് ടീം തിരഞ്ഞെടുപ്പാണ്. നിരവധി താരങ്ങള്‍ അവസരം കാത്തിരിക്കവെ ആരെയൊക്കെ പരിഗണിക്കുമെന്നതാണ് ചോദ്യം. ഇപ്പോഴിതാ ഇന്ത്യക്ക് ടി20 ലോകകപ്പില്‍ കളിപ്പിക്കാന്‍ സാധിക്കുന്ന മികച്ച പ്ലേയിങ് 11 തിരഞ്ഞെടുത്തിരിക്കുകയാണ് ഒരു ആരാധകന്‍. എക്‌സില്‍ ഡൊണാള്‍ഡ് എന്ന പേരിലുള്ള അക്കൗണ്ടിലെത്തിയ പോസ്റ്റാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.

ഓപ്പണിങ്ങില്‍ രോഹിത് ശര്‍മക്ക് ഇടമില്ല. പൃഥ്വി ഷായും യശ്വസി ജയ്‌സ്വാളുമാണ് ഓപ്പണര്‍മാര്‍. യശ്വസി ജയ്‌സ്വാളിന് ടി20 ലോകകപ്പില്‍ ഓപ്പണര്‍ സ്ഥാനം ഉറപ്പാണ്. ഇതിനോടകം ഓപ്പണിങ്ങില്‍ വെടിക്കെട്ട് പ്രകടനം നടത്തി താരം സീറ്റുറപ്പിച്ചുകഴിഞ്ഞു. നിലവില്‍ രോഹിത് ശര്‍മയാണ് ഇന്ത്യയുടെ ഓപ്പണിങ്ങില്‍ ജയ്‌സ്വാളിനൊപ്പമുള്ളത്. നായകനെന്ന നിലയില്‍ രോഹിത് ശര്‍മ കളിക്കാനാണ് സാധ്യത. എന്നാല്‍ രോഹിത്തിനെക്കാളും മികച്ചത് പൃഥ്വി ഓപ്പണറാവുന്നതാണെന്നാണ് ഈ ആരാധകന്‍ പറയുന്നത്.

നിലവില്‍ ഇന്ത്യയുടെ ടി20 ടീമിന് പുറത്താണെങ്കിലും കടന്നാക്രമിച്ച് കളിക്കാന്‍ പൃഥ്വിക്ക് കഴിവുണ്ട്. ഭയമില്ലാത്ത ബാറ്റ്‌സ്മാനാണ് പൃഥ്വി. എന്നാല്‍ ഇന്ത്യന്‍ ടീം മാനേജ്‌മെന്റ് താരത്തിന് കൂടുതല്‍ അവസരങ്ങള്‍ നല്‍കുന്നില്ല. മൂന്നാം നമ്പറില്‍ വിരാട് കോലി കളിക്കണം. കോലിയെപ്പോലെ സ്ഥിരതയുള്ളവനും പിടിച്ചുനില്‍ക്കാന്‍ കഴിവുള്ളവനുമായ ബാറ്റ്‌സ്മാന്‍ ഒരുവശത്ത് കളിക്കേണ്ടത് ഇന്ത്യയെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ടതാണ്.

sanju samson

നാലാം നമ്പറില്‍ സൂര്യകുമാര്‍ യാദവാണ് കളിക്കേണ്ടത്. നിലവിലെ ഏറ്റവും മികച്ച ടി20 ബാറ്റ്‌സ്മാനാണ് സൂര്യകുമാര്‍. മൈതാനത്തിന്റെ എല്ലാ ഭാഗത്തേക്കും ഷോട്ട് പായിക്കാന്‍ ശേഷിയുള്ള സൂര്യകുമാര്‍ ആധുനിക ക്രിക്കറ്റിലെ ടി20 ഇതിഹാസമാണ്. നിലവില്‍ പരിക്കിന്റെ പിടിയിലുള്ള താരം തിരിച്ചുവരാനുള്ള തയ്യാറെടുപ്പിലാണ്. സൂര്യയാവും ടി20 ലോകകപ്പിലെ ഇന്ത്യയുടെ വജ്രായുധം. അഞ്ചാം നമ്പറില്‍ റിങ്കു സിങ്ങിനാണ് അവസരം.

ഫിനിഷര്‍ റോളില്‍ മികവ് കാട്ടുന്ന താരത്തെ അഞ്ചാം നമ്പറിലെങ്കിലും കളിപ്പിക്കണം. അതിവേഗത്തില്‍ റണ്‍സുയര്‍ത്താന്‍ കഴിവുള്ള താരത്തിന് കൂടുതല്‍ ഓവര്‍ ബാറ്റുചെയ്യാന്‍ ലഭിക്കുന്നത് ഇന്ത്യക്ക് ഗുണകരമാണ്. അതുകൊണ്ടുതന്നെ അഞ്ചാം നമ്പറില്‍ റിങ്കു സിങ് കളിക്കണം. ആറാം നമ്പറില്‍ നായകനായും ഓള്‍റൗണ്ടറായും ഹാര്‍ദിക് പാണ്ഡ്യയെ കളിപ്പിക്കണം. ഹാര്‍ദിക്കിന്റെ അനുഭവസമ്പത്ത് മധ്യനിരയില്‍ ടീമിന് അത്യാവശ്യമാണ്.

നായകനെന്ന നിലയിലെ ഹാര്‍ദിക്കിന്റെ മിടുക്ക് ഇതിനോടകം തെളിയിച്ചതാണ്. തട്ടകത്തില്‍ ഏകദിന ലോകകപ്പ് കിരീടം നേടിക്കൊടുക്കാത്ത രോഹിത്തിന്റെ നായക മികവിനെ ഇനിയും വിശ്വസിക്കേണ്ടന്നും ക്യാപ്റ്റനായി ഹാര്‍ദിക് പാണ്ഡ്യയെ പരിഗണിക്കണമെന്നുമാണ് ആരാധകന്‍ പറയുന്നത്. ഇതൊരു മികച്ച തീരുമാനമായിത്തന്നെ പറയാം. ഏഴാം നമ്പറില്‍ ജിതേഷ് ശര്‍മ കളിക്കണം. വിക്കറ്റ് കീപ്പറായി ജിതേഷാണ് കളിക്കേണ്ടത്.

ആദ്യ പന്ത് മുതല്‍ വിക്കറ്റ് നഷ്ടമാകുമോയെന്ന ഭയമില്ലാതെ കളിക്കാന്‍ ജിതേഷിന് കഴിവുണ്ട്. എന്നാല്‍ ഇന്ത്യന്‍ ടീമിനൊപ്പം സ്ഥിരതയോടെ മിന്നിക്കാന്‍ ജിതേഷിന് സാധിച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ താരത്തിന് സീറ്റുറപ്പിച്ചുവെന്ന് പറയാറായിട്ടില്ല. എട്ടാം നമ്പറില്‍ രവീന്ദ്ര ജഡേജ കളിക്കണം. സ്പിന്‍ ഓള്‍റൗണ്ടറായ ജഡേജയുടെ ബാറ്റിങ് കരുത്ത് ഇന്ത്യക്ക് വളരെ പ്രധാനപ്പെട്ടതാണ്. ഒമ്പതാം നമ്പറില്‍ കുല്‍ദീപ് യാദവ് അല്ല രവി ബിഷ്‌നോയിയെ കളിപ്പിക്കണം.

10ാം നമ്പറില്‍ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറ കളിക്കുമ്പോള്‍ 11ാമനായി ദീപക് ചഹാറിനെ ഇന്ത്യ പരിഗണിക്കണം. ഭേദപ്പെട്ട രീതിയില്‍ ബാറ്റു ചെയ്യാന്‍ സാധിക്കുന്ന ദീപക് ചഹാറിന്റെ ബാറ്റിങ് പൊസിഷന്‍ സാഹചര്യത്തിനനുസരിച്ച് തീരുമാനിക്കാം.

ആരാധകന്‍ തിരഞ്ഞെടുത്ത ഇന്ത്യന്‍ 11: പൃഥ്വി ഷാ, യശ്വസി ജയ്‌സ്വാള്‍, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, റിങ്കു സിങ്, ഹാര്‍ദിക് പാണ്ഡ്യ (c), ജിതേഷ് ശര്‍മ, രവീന്ദ്ര ജഡേജ, രവി ബിഷ്‌നോയ്, ജസ്പ്രീത് ബുംറ, ദീപക് ചഹാര്‍.

Story first published: Saturday, February 10, 2024, 11:28 [IST]
Other articles published on Feb 10, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+