For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup: വിമര്‍ശിക്കണ്ട, ആ തീരുമാനം ഇന്ത്യയ്ക്ക് കരുത്താകും; കയ്യടിച്ച് വിന്‍ഡീസ് ഇതിഹാസം

By Abin MP

നാല് സ്പിന്നര്‍മാരുമായി ട്വന്റി-20 ലോകകപ്പ് കളിക്കാനുള്ള ഇന്ത്യയുടെ തീരുമാനത്തെ അഭിനന്ദിച്ച് വിന്‍ഡീസ് ഇതിഹാസ താരം കോര്‍ട്ട്ണി വാല്‍ഷ്. കുല്‍ദീപ് യാദവ്, യുസ്വേന്ദ്ര ചാഹല്‍, അക്‌സര്‍ പട്ടേല്‍, രവീന്ദ്ര ജഡേജ എന്നിവരാണ് ഇന്ത്യന്‍ സ്‌ക്വാഡിലെ സ്പിന്നര്‍മാര്‍. നാല് സ്പിന്നര്‍മാരെ സ്‌ക്വാഡിലെടുത്തതിനെതിരെ ക്രിക്കറ്റ് ആരാധകരില്‍ നിന്നും വിമര്‍ശനം ഉയര്‍ന്നു വന്നിരുന്നു. എന്നാല്‍ വെസ്റ്റ് ഇന്‍ഡീസിന്റെ പേസ് ഇതിഹാസത്തിന് മറ്റൊരു അഭിപ്രായമാണുള്ളത്.

''ഇന്ത്യ നാല് സ്പിന്നര്‍മാരെ തിരഞ്ഞെടുത്തതില്‍ ഞാന്‍ അത്ഭുതപ്പെടുന്നില്ല. അത് അവര്‍ക്ക് കരുത്ത് നല്‍കും'' എന്നാണ് വാല്‍ഷ് പറഞ്ഞത്. വെസ്റ്റ് ഇന്‍ഡീസ് ടീമില്‍ മൂന്ന് സ്പിന്നര്‍മാരുള്ള കാര്യവും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നുണ്ട്. സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് തങ്ങളുടെ ടീമിന്റെ ബാലന്‍സ് ശക്തമാക്കുകയാണ് ഓരോ ടീമും ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ സ്പിന്‍ കരുത്തും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നുണ്ട്.

T20 World Cup

അതേസമയം ഇന്ത്യയുടെ പേസ് അറ്റാക്കും കരുത്തുറ്റതാണെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നുണ്ട്. ഇന്ത്യയ്ക്ക് ഇപ്പോഴും നല്ല ക്വാളിറ്റിയുള്ള ഫാസ്റ്റ് ബൗളര്‍മാരുണ്ട്് എന്നാണ് അദ്ദേഹം പറയുന്നത്. അതേസമയം ടൂര്‍ണമെന്റില്‍ ബാറ്റര്‍മാര്‍ക്ക് ആയിരിക്കും ആധിപത്യം എന്നും അദ്ദേഹം അഭിപ്രായപ്പെടുന്നുണ്ട്. വെസ്റ്റ് ഇന്‍ഡീസിലും യുഎസ്എയിലുമായി നടക്കുന്ന ലോകകപ്പില്‍ വിന്‍ഡീസിന്റേത് സന്തുലിതമായ ടീമാണെന്നും അദ്ദേഹം പറയുന്നുണ്ട്.

അതേസമയം ഇന്ത്യന്‍ പേസര്‍ ജസ്പ്രീത് ബുംറയ്‌ക്കൊരു ഉപദേശവും അദ്ദേഹം നല്‍കുന്നുണ്ട്. ''ഫിറ്റ് ആയിരിക്കുക. കൂടുതല്‍ കളിക്കുന്തോറും അനുഭവസമ്പത്തും കൂടും. അതിനൊപ്പം ഇഞ്ചുറികളെ കൈകാര്യം ചെയ്യുന്നതും പ്രധാനമാണ്. അത് അവനെ കൂടുതല്‍ ഫിറ്റ് ആക്കാനും കരുത്തുള്ളവനാക്കാനും നല്ല ബൗളര്‍ ആക്കാനും സഹായിക്കും. ഫിറ്റ് ആണെങ്കില്‍ മാത്രമാണ് കളിക്കാന്‍ സാധിക്കുക'' എന്നാണ് വാല്‍ഷ് ബുംറയോടായി പറയുന്നത്.

രോഹിത് ശര്‍മ നയിക്കുന്ന ഇന്ത്യന്‍ സ്‌ക്വാഡിലെ ഉപനായകന്‍ ഹാര്‍ദിക് പാണ്ഡ്യയാണ്. മലയാളി താരം സഞ്ജു സാംസണും ടീമിലുണ്ട്. ശ്രീശാന്തിന് ശേഷം ലോകകപ്പ് ടീമില്‍ ഇടം നേടുന്ന മലയാളി താരമാണ് സഞ്ജു. അതേസമയം റിഷഭ് പന്താണ് ഇന്ത്യയുടെ മുഖ്യ വിക്കറ്റ്കീപ്പര്‍. വിരാട് കോലി, സൂര്യകുമാര്‍ യാദവ്, അര്‍ഷ്ദീപ് സിംഗ്, യശസ്വി ജെയ്‌സ്വാള്‍, ഹാര്‍ദിക് പാണ്ഡ്യ, ശിവം ദൂബെ, മുഹമ്മദ് സിറാജ് എന്നിവരും സ്‌ക്വാഡിലുണ്ട്.

അതേസമയം റിങ്കു സിംഗ് സ്‌ക്വാഡില്‍ ഇടം നേടിയില്ല. പകരം റിസര്‍വ് താരമായാണ് റിങ്കുവിനേയും ശുബ്മന്‍ ഗില്ലിനേയും ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഖലീല്‍ അഹമ്മദും റിസര്‍വ് ബെഞ്ചിലുണ്ട്. എന്നാല്‍ റിങ്കുവിനെ പോലെ ഫിനിഷര്‍ റോളില്‍ ഇത്ര നന്നായി കളിച്ചു കൊണ്ടിരിക്കുന്ന താരത്തെ സ്‌ക്വാഡില്‍ ഉള്‍പ്പെടുത്താതിരുന്നത് വിമര്‍ശനം നേരിടുന്നുണ്ട്. ഫോമില്ലാത്ത ഹാര്‍ദിക് പാണ്ഡ്യയും പരുക്കില്‍ നിന്നും തിരികെ വന്ന റിഷഭ് പന്തും സ്‌ക്വാഡിലേക്ക് എത്തിച്ചേര്‍ന്ന സാഹചര്യവും ചോദ്യം ചെയ്യപ്പെട്ടിരുന്നു.

Story first published: Thursday, May 9, 2024, 17:49 [IST]
Other articles published on May 9, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+