T20 World Cup: അന്ന് ശ്രീശാന്ത്, ഇന്ന് സഞ്ജു; 'മലയാളി ഭാഗ്യം' കപ്പ് നേടി കൊടുക്കുമോ?
അഹമ്മദാബാദ്: കാത്തിരിപ്പിന് വിരാമം, ട്വന്റി-20 ലോകകപ്പിനുള്ള ഇന്ത്യന്‍ സ്‌ക്വാഡിനെ പ്രഖ്യാപിച്ചു. മലയാളികള്‍ക്ക് ആവേശം പകര്‍ന്ന് സഞ്ജു സാംസണ്‍ ഇന്ത്യന്‍ സ്‌ക്വാഡില്‍. 15 അംഗ ടീമിനെ നയിക്കുന്നത് രോഹിത് ശര്‍മയാണ്. ഹാര്‍ദിക് പാണ്ഡ്യയാണ് ടീമിന്റെ ഉപനായകന്‍. റിഷഭ് പന്തും സഞ്ജു സാംസണുമാണ് ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍മാര്‍. ആരായിരിക്കും പ്ലെയിംഗ് ഇലവനില്‍ ഇടം നേടുക എന്നത് കണ്ടറിയണം.
നിലവിലെ സാഹചര്യത്തില്‍ സഞ്ജുവിനേക്കാള്‍ മുന്‍പ് ഇന്ത്യന്‍ ടീം പരിഗണിക്കുക പന്തിനെയായിരിക്കും. എന്നാല്‍ മികച്ച ഫോമിലുള്ള സഞ്ജുവിനെ കൂടുതല്‍ മത്സരങ്ങളില്‍ പുറത്തിരുത്താന്‍ സാധിക്കില്ലെന്ന് ഉറപ്പാണ്. കാലങ്ങളായി ഇന്ത്യന്‍ ടീമില്‍ അര്‍ഹിക്കുന്ന ഇടം ലഭിക്കാതെ, അവഗണന നേരിടുകയായിരുന്നു സഞ്ജു. എന്നാല്‍ നടന്നു കൊണ്ടിരിക്കുന്ന ഐപിഎല്ലില്‍ ബാറ്ററായും നായകനായും മികച്ച ഫോമിലുള്ള സഞ്ജുവിനെ ഇനിയും തഴയുക എന്നത് ബിസിസിഐയ്ക്ക് അസാധ്യമായി മാറുകയായിരുന്നു.

സഞ്ജു ലോകകപ്പ് ടീമിലേക്ക് എത്തുമ്പോള്‍ ആരാധകരുടെ മനസ് കുറച്ചു വര്‍ഷങ്ങള്‍ക്ക് പിന്നിലേക്ക് പോവുകയായിരുന്നു. ശ്രീശാന്തിന് ശേഷം ഇതാദ്യമായാണ് ഒരു ഇന്ത്യന്‍ താരം ഇന്ത്യയുടെ ലോകകപ്പ് ടീമില്‍ ഇടം നേടുന്നത്. 2007 ലെ പ്രഥമ ട്വന്റി-20 ലോകകപ്പിലും 2011 ലെ ഏകദിന ലോകകപ്പിലും ഇന്ത്യന്‍ സ്‌ക്വാഡില്‍ ശ്രീശാന്തുണ്ടായിരുന്നു. ട്വന്റി-20 ലോകകപ്പില്‍ ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ച താരമാണ് ശ്രീശാന്ത്.
1983 ലെ ഏകദിന ലോകകപ്പ് വിജയത്തിന് ശേഷം ഇന്ത്യയൊരു ലോകകപ്പ് നേടുന്നത് 2007 ലാണ്. ഫൈനലില്‍ പാകിസ്ഥാനെയാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. ശ്രീശാന്ത് എടുത്ത ക്യാച്ചിലാണ് ഇന്ത്യ പാകിസ്ഥാന് മേല്‍ വിജയം സ്വന്തമാക്കുന്നത്. പിന്നീട് 2011 ലെ ലോകകപ്പിലും ശ്രീശാന്ത് മികച്ച പ്രകടനങ്ങള്‍ പുറത്തെടുത്തിരുന്നു. എന്നാല്‍ ഫൈനലിലെ പ്ലെയിംഗ് ഇലവനില്‍ ശ്രീശാന്തിന് ഇടം ലഭിച്ചിരുന്നില്ല.
ശ്രീശാന്തിന് ശേഷം സഞ്ജു ഇന്ത്യന്‍ ടീമിലേക്ക് എത്തുമ്പോള്‍ രണ്ട് തവണയും ഇന്ത്യയെ കാത്ത മലയാളി ഭാഗ്യം ഇത്തവണ കൂട്ടിനുണ്ടാകുമോ എന്ന് കണ്ടറിയണം. കഴിഞ്ഞ വര്‍ഷം നടന്ന ഏകദിന ലോകകപ്പില്‍ ഇന്ത്യന്‍ ഫൈനല്‍ വരെ എത്തിയിരുന്നു. എന്നാല്‍ ഫൈനലില്‍ ഓസ്‌ട്രേലിയയോട് പരാജയപ്പെട്ടിരുന്നു. ഈ വേദന മറക്കാനുള്ള അവസരം കൂടിയാണ് ഇന്ത്യയ്ക്ക് ഈ ലോകകപ്പ്. നായകന്‍ രോഹിത് ശര്‍മയ്ക്കും തന്റെ ആദ്യ ലോകകപ്പ് നേടാനുള്ള അവസരമാണിത്.
ലോകകപ്പിനുള്ള ഇന്ത്യന്‍ സ്‌ക്വാഡ്: രോഹിത് ശര്‍മ, യശസ്വി ജെയ്‌സ്വാള്‍, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത്, സഞ്ജു സാംസണ്‍, ഹാര്‍ദിക് പാണ്ഡ്യ, ശിവം ദൂബെ, രവീന്ദ്ര ജഡേജ, അക്‌സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, യുസ്വേന്ദ്ര ചാഹല്‍, അര്‍ഷ്ദീപ് സിംഗ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്. ഇവര്‍ക്ക് പുറമെ ശുബ്മന്‍ ഗില്‍, റിങ്കു സിംഗ്, ഖലീല്‍ അഹമ്മദ്, ആവേശ് ഖാന്‍ എന്നിവര്‍ റിസര്‍വ് താരങ്ങളായും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications