Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ടി20 ലോകകപ്പ് ഒക്ടോബറില്‍ നടക്കുമോ? തീരുമാനം ഐസിസിയുടെ അടുത്ത യോഗത്തില്‍

ദുബൈ: ക്രിക്കറ്റ് പ്രേമികള്‍ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ടി20 ലോകകപ്പിന്റെ നടത്തിപ്പ് കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ അനിശ്ചിതത്വത്തിലാണ്. നിലവിലെ ഷെഡ്യൂള്‍ പ്രകാരം ഒക്ടോബര്‍ 18 മുതല്‍ നവംബര്‍ 15വരെ ഓസ്‌ട്രേലിയയില്‍ ലോകകപ്പ് നടക്കേണ്ടതാണ്. എന്നാല്‍ കോവിഡ് വ്യാപനം ശക്തമായി തുടരുന്നതോടെ കാര്യങ്ങളെല്ലാം തകിടം മറിഞ്ഞിരിക്കുകയാണ്. ടി20 ലോകകപ്പിന്റെ നടത്തിപ്പ് സംബന്ധിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം ഐസിസിയുടെ അടുത്ത മീറ്റിങ്ങിലാവും ഉണ്ടാവുക.

ജൂലൈ അവസാന വാരമാണ് ഐസിസി യോഗം നടക്കുന്നത്. ഇതില്‍ ടി20 ലോകകപ്പ് എപ്പോള്‍ നടത്താന്‍ സാധിക്കുമെന്നത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകും. ഐസിസി ടി20 ലോകകപ്പിന്റെയും അടുത്ത വര്‍ഷം നടക്കുന്ന വനിതാ ക്രിക്കറ്റ് ലോകകപ്പിന്റെയും കാര്യത്തില്‍ അനിശ്ചിതത്വം ഉണ്ടെന്ന് ബോര്‍ഡ് യോഗത്തിന് യോഗം ഐസിസി പത്രക്കുറിപ്പിലൂടെ അറിയിച്ചിരുന്നു. കോവിഡ് വ്യാപനം ശക്തമായി തുടരുന്നതാണ് ആശങ്ക സൃഷ്ടിക്കുന്നത്. ഷെഡ്യൂളുകളില്‍ മാറ്റമുണ്ടാകുമെന്ന് തന്നെയാണ് ഐസിസി വ്യക്തമാക്കുന്നത്.

icc

നിലവില്‍ കോവിഡ് വ്യാപനം ഓസ്‌ട്രേലിയയില്‍ ശക്തമായി തുടരുകയാണ്. രണ്ടാം ഘട്ട വ്യാപനം മുന്നില്‍ക്കണ്ട് ഓസ്‌ട്രേലിയ നിയന്ത്രണങ്ങള്‍ കടുപ്പിച്ചിട്ടുണ്ട്. നിലവില്‍ നിശ്ചയിച്ച ഷെഡ്യൂള്‍ പ്രകാരം ടി20 ലോകകപ്പ് നടത്തുന്നത് വലിയ വെല്ലുവിളിയാണെന്ന് ക്രിക്കറ്റ് ഓസ്‌ട്രേലിയ ചെയര്‍മാന്‍ ഈല്‍ എഡ്ഡിങ്‌സ് കഴിഞ്ഞിടെ അഭിപ്രായപ്പെട്ടിരുന്നു. ടി20 ലോകകപ്പ് ഈ വര്‍ഷത്തില്‍ നിന്ന് മാറ്റിവെക്കുകയോ തീയ്യതി പുനര്‍നിശ്ചയിക്കുകയോ ചെയ്യണം.മിക്ക രാജ്യങ്ങളും കോവിഡിനെത്തുടര്‍ന്ന് ബുദ്ധിമുട്ടുകയാണ്.

ഇപ്പോള്‍ ലോകകപ്പ് നടത്തുന്നത് ഉചിതമായിരിക്കില്ല. ഇപ്പോള്‍ മത്സരം നടത്തുകയെന്നത് വളരെ വളരെ ബുദ്ധിമുട്ടേറിയ കാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒട്ടുമിക്ക രാജ്യങ്ങളിലും കോവിഡ് വൈറസ് സ്ഥിരീകരിച്ചിട്ടുണ്ട്. അതിനാല്‍ത്തന്നെ സുരക്ഷിതരായി ഓസ്‌ട്രേലിയയിലെത്തി ലോകകപ്പ് കളിക്കുന നിലവിലെ സാഹചര്യത്തില്‍ അപ്രായോഗികമാണ്. നിലവിലെ ചട്ടപ്രകാരം പരിശോധന നടത്തി താരങ്ങള്‍ 14 ദിവസം ക്വാറന്റൈനില്‍ കഴിയണം. ലോകകപ്പിനെത്തുന്ന മുഴുവന്‍ ടീമിനെയും ഉത്തരത്തില്‍ ക്വാറന്റൈനില്‍ താമസിപ്പിക്കുന്നതും വലിയ വെല്ലുവിളിയാണ്.

ഇന്ത്യന്‍ പരമ്പരകളുടെ കാര്യവും അനിശ്ചിതത്വത്തിലാണെന്നാണ് ബിസിസി ഐയുടെ ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഇന്ത്യ ഡിസംബറില്‍ ഓസ്‌ട്രേലിയന്‍ പര്യടനം നടത്തുമെന്ന് ബിസിസി ഐ പ്രസിഡന്റ് ഗാംഗുലി പറഞ്ഞിരുന്നെങ്കിലും ഇക്കാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനവും നിര്‍ണ്ണായകമാണ്. കൊറോണയെത്തുടര്‍ന്ന് ഇന്ത്യ ശ്രീലങ്ക,സിംബാബ് വെ പര്യടനം റദ്ദാക്കിയിരുന്നു. മാര്‍ച്ച് 19ന് ആരംഭിക്കേണ്ടിയിരുന്ന ഐപിഎല്ലിന്റെ കാര്യത്തിലും അനിശ്ചിതത്വം തുടരുകയാണ്.

Story first published: Tuesday, July 14, 2020, 17:48 [IST]
Other articles published on Jul 14, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+