Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 World Cup: ഇത്തവണ കിരീടം ആര്‍ക്ക്? വീരുവിന്റെ സര്‍പ്രൈസ് മറുപടി

1

ഐസിസിയുടെ ടി20 ലോകകപ്പിലെ ഇതുവരെ നടന്ന മല്‍സരങ്ങള്‍ വിലയിരുത്തുമ്പോള്‍ ഏറ്റവും ശ്രദ്ധേയമായ പ്രകടനം നടത്തിയിട്ടുള്ളത് രണ്ടു ടീമുകളാണെന്നു കാണാം. മുന്‍ ചാംപ്യന്മാരായ പാകിസ്താനും ഇംഗ്ലണ്ടുമാണിത്. സൂപ്പര്‍ 12ലെ കഴിച്ച രണ്ടു മല്‍സരങ്ങളിലും വിജയിച്ച ഇരുടീമുകളും സെമി ഫൈനല്‍ ബെര്‍ത്തിന് അരികിലുമാണ്. ചിരവൈരികളായ ഇന്ത്യ, കരുത്തരായ ന്യൂസിലാന്‍ഡ് എന്നിവരെയാണ് പാക് പട തുരത്തിയത്. ഇംഗ്ലണ്ടാവട്ടെ നിലവിലെ ജേതാക്കളായ വെസ്റ്റ് ഇന്‍ഡീസിനെയും അപകടകാരികളായ ബംഗ്ലാദേശിനെയും വാരിക്കളയുകയായിരുന്നു. അതുകൊണ്ടു തന്നെ കിരീട ഫേവറിറ്റുകളില്‍ മുന്നിലുള്ളതും ഇവര്‍ തന്നെയാണ്.

അതിനിടെ ഇത്തവണ കിരീടം ആര് നേടുമെന്ന ഫാന്‍സിന്റെ ചോദ്യത്തിനു സര്‍പ്രൈസ് മറുപടി നല്‍കിയിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ ഇതിഹാസ ഓപ്പണര്‍ വീരേന്ദര്‍ സെവാഗ്. 2007ലെ പ്രഥമ ലോകകപ്പില്‍ വിജയികളായ ടീമിലെ അംഗം കൂടിയായിരുന്നു അദ്ദേഹം.

 കിരീടം ഇന്ത്യക്കു തന്നെ

കിരീടം ഇന്ത്യക്കു തന്നെ

വീരുഗിരി ഡോട്ട് കോമെന്ന സ്വന്തം ഷോയുടെ പുതിയ എപ്പിസോഡിലായിരുന്നു ടി20 ലോകകപ്പ് ആര് നേടുമെന്ന് ഫാന്‍സ് സെവാഗിനോടു ചോദിച്ചത്. അദ്ദേഹത്തിനു അക്കാര്യത്തില്‍ സംശയമില്ലായിരുന്നു. ഇന്ത്യ തന്നെ കപ്പടിക്കുമെന്നായിരുന്നു സെവാഗിന്റെ മറുപടി.
എന്റെ അഭിപ്രായത്തില്‍ ഇത്തവണത്തെ ടി20 ലോകകപ്പ് ഇന്ത്യ നേടും. ഇനിയങ്ങോട്ട് അവര്‍ മെച്ചപ്പെട്ട ക്രിക്കറ്റ് കളിച്ചാല്‍ മതി. ജയിക്കുമ്പോള്‍ നമ്മള്‍ എല്ലായ്‌പ്പോഴും സ്വന്തം ടീമിനു വേണ്ടി ആര്‍പ്പുവിളിക്കും, എന്നാല്‍ ടീം തോല്‍ക്കുകയാണെങ്കില്‍ കൂടുതല്‍ പിന്തുണ നല്‍കുകയാണ് നമ്മള്‍ ചെയ്യേണ്ടത്. അതുകൊണ്ടു തന്നെ ഇന്ത്യക്കു ടി20 ലോകകപ്പ് നേടാന്‍ കഴിയുമെന്നാണ് താന്‍ വിശസിക്കുന്നതെന്നും സെവാഗ് വ്യക്തമാക്കി.

 പാകിസ്താന്‍ സെമിയുറപ്പിച്ചു

പാകിസ്താന്‍ സെമിയുറപ്പിച്ചു

സൂപ്പര്‍ 12 ഗ്രൂപ്പ് രണ്ടിലെ തുടര്‍ച്ചയായ രണ്ടാമത്തെ കളിയിലും വിജയിച്ചതോടെ പാകിസ്താന്‍ സെമി ഫൈനല്‍ ഏറെക്കുറെ ഉറപ്പിച്ചു കഴിഞ്ഞതായി വീരേന്ദര്‍ സെവാഗ് അഭിപ്രായപ്പെട്ടു.
ഇന്ത്യക്കു പിറകെ ന്യൂസിലാന്‍ഡിനെയും തോല്‍പ്പിച്ചതോടെ പാകിസ്താന്‍ സെമി ഫൈനലില്‍ കടക്കാനുള്ള സാധ്യത ഏറെക്കുറെ ഉറപ്പായിരിക്കുകയാണ്. കാരണം ഇനിയുള്ള അവരുടെ മല്‍സരങ്ങള്‍ അഫ്ഗാനിസ്താന്‍, സ്‌കോട്ട്‌ലാന്‍ഡ്, നമീബിയ എന്നിവര്‍ക്കെതിരേയാണ്. ഇവയില്‍ രണ്ടെണ്ണത്തില്‍ ജയിച്ചാലും പാകിസ്താന്‍ സെമി ഫൈനലില്‍ കടക്കുമെന്നും സെവാഗ് നിരീക്ഷിച്ചു.

 ഇന്ത്യക്കു നിര്‍ണായകം

ഇന്ത്യക്കു നിര്‍ണായകം

ഇന്ത്യയുടെ അടുത്ത മല്‍സരം കെയ്ന്‍ വില്ല്യംസണ്‍ നയിക്കുന്ന ന്യൂസിലാന്‍ഡിനെതിരേയാണ്. അടുത്ത ഞായറാഴ്ചയാണ് ഈ മല്‍സരം. സൂപ്പര്‍ 12ലെ ആദ്യ കളിയില്‍ തോറ്റതിനാല്‍ ഇരുടീമുകള്‍ക്കും മല്‍സരം ഒരുപോലെ നിര്‍ണായകമാണ്. മോശം റെക്കോര്‍ഡാണ് ന്യൂസിലാന്‍ഡിനെതിരേ ഇന്ത്യക്കുള്ളത്. അതുകൊണ്ടു തന്നെ കടുത്ത സമ്മര്‍ദ്ദത്തോടെയായിരിക്കും വിരാട് കോലിയും സംഘവും ഇറങ്ങുക.
അവസാനമായി ഈ വര്‍ഷം ജൂണില്‍ നടന്ന ഐസിസിയുടെ പ്രഥമ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ ഫൈനലിലായിരുന്നു ഇന്ത്യയും കിവീസും കൊമ്പുകോര്‍ത്തത്. അന്നു എട്ടു വിക്കറ്റിന് ഇന്ത്യയെ കെട്ടുകെട്ടിച്ച് ന്യൂസിലാന്‍ഡ് വിജയികളാവുകയായിരുന്നു. 2019ലെ ഏകദിന ലോകകപ്പിന്റെ സെമി ഫൈനലിലും ന്യൂസിലാന്‍ഡ് ഇന്ത്യയുടെ വഴി മുടക്കിയിരുന്നു. ടൂര്‍ണമെന്റില്‍ ഇന്ത്യയെ തോല്‍പ്പിച്ച ഏക ടീമും അവരായിരുന്നു. ലീഗ് ഘട്ടത്തിലും കിവികള്‍ക്കു മുന്നില്‍ ഇന്ത്യ കീഴടങ്ങിയിരുന്നു.
ഐസിസി ടൂര്‍ണമെന്റുകളില്‍ അടുത്ത കാലത്തൊന്നും ന്യൂസിലാന്‍ഡിനെ ഇന്ത്യ തോല്‍പ്പിച്ചിട്ടില്ലെന്നത് ആശങ്കയുണ്ടാക്കുന്ന കാര്യമാണ്. 2003ലെ ഏകദിന ലോകകപ്പിലായിരുന്നു അവസാനമായി കിവികള്‍ക്കെതിരേ ഇന്ത്യന്‍ വിജയം. അന്നു ടീമിനെ നയിച്ചത് നിലവിലെ ബിസിസിഐ പ്രസിഡന്റ് കൂടിയായ സൗരവ് ഗാംഗുലിയായിരുന്നു.

 ഇന്ത്യന്‍ ലോകകപ്പ് സ്‌ക്വാഡ്

ഇന്ത്യന്‍ ലോകകപ്പ് സ്‌ക്വാഡ്

വിരാട് കോലി (ക്യാപ്റ്റന്‍), രോഹിത് ശര്‍മ (വൈസ് ക്യാപ്റ്റന്‍), കെഎല്‍ രാഹുല്‍, സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ആര്‍ അശ്വിന്‍, ശര്‍ദ്ദുല്‍ ടാക്കൂര്‍, വരുണ്‍ ചക്രവര്‍ത്തി, രാഹുല്‍ ചാഹര്‍, ജസ്പ്രീത് ബുംറ, ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ് ഷമി.

Story first published: Wednesday, October 27, 2021, 20:42 [IST]
Other articles published on Oct 27, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+