Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 World Cup: 'കോലിയെ പൂട്ടും! പ്ലാന്‍ ചെയ്ത് പൂട്ടും!'; 2022 ന് പകരം വീട്ടാന്‍ ഒരുങ്ങി ബാബര്‍ അസം

ഐപിഎല്‍ സീസണ്‍ അവസാന ഘട്ടത്തിലേക്ക് അടുത്തു കൊണ്ടിരിക്കുകയാണ്. ഐപിഎല്ലിന് പിന്നാലെ ട്വന്റി-20 ലോകകപ്പ് ആരവങ്ങള്‍ക്ക് തുടക്കമാകും. ലോകകപ്പിനായുള്ള ഇന്ത്യന്‍ ടീമിനെ കഴിഞ്ഞ ദിവസമാണ് സെലക്ടര്‍മാര്‍ തിരഞ്ഞെടുത്തത്. ഇന്നിതാ ലോകകപ്പിനുള്ള പുതിയ ഇന്ത്യന്‍ ജഴ്‌സിയും പുറത്ത് വിട്ടിരിക്കുന്നു.

ലോകകപ്പില്‍ ഇന്ത്യയുടെ ആദ്യ എതിരാളികളില്‍ ഒരാള്‍ പാക്കിസ്ഥാനാണ്. ജൂണ്‍ ഒമ്പതിനാണ് ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള മത്സരം. കഴിഞ്ഞ ട്വന്റി-20 ലോകകപ്പില്‍ പാക്കിസ്ഥാനെതിരെ വിരാട് കോലി പുറത്തെടുത്ത പ്രകടനം ഇന്നും ആരാധകര്‍ മറന്നിട്ടില്ല. ചരിത്രത്തിലെ ഏറ്റവും മികച്ച ട്വന്റി-20 ഇന്നിംഗ്‌സുകളിലൊന്നായിട്ടാണ് കോലിയുടെ ആ പ്രകടനം കണക്കാക്കപ്പെടുന്നത്.

T20 World Cup

അതേസമയം, കോലിയെ നേരിടാന്‍ തങ്ങളുടെ കയ്യില്‍ തന്ത്രമുണ്ടെന്നാണ് പാക് നായകന്‍ ബാബര്‍ അസം പറയുന്നത്. പാക്കിസ്ഥാനെതിരെ മികച്ച റെക്കോര്‍ഡാണ് വിരാട് കോലിയ്ക്കുള്ളത്. പാക്കിസ്ഥാനെതിരെ പത്ത് ട്വന്റി-20 മത്സരങ്ങളില്‍ നിന്നായി 488 റണ്‍സ് നേടിയിട്ടുളള കോലിയുടെ ആവറേജ് 81.33 ആണ്. അയര്‍ലണ്ട് ടൂറിന് മുന്നോടിയായി മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ബാബര്‍ അസം.

'ഒരു ടീം എന്ന നിലയില്‍ എപ്പോഴും എതീര്‍ ടീമിനേയും അവരുടെ കരുത്തിനേയും പരിഗണിച്ചാകും പ്ലാനുകള്‍ തയ്യാറാക്കുക. ഞങ്ങള്‍ ഒരു താരത്തിനെതിരെ മാത്രമായി പ്ലാന്‍ ചെയ്യാറില്ല. പതിനൊന്ന് പേര്‍ക്കെതിരേയും പ്ലാന്‍ ചെയ്യും. ന്യൂയോര്‍ക്കിലെ സാഹചര്യം അറിയില്ല. പക്ഷെ നോക്കി പ്ലാന്‍ ചെയ്യുന്നതായിരിക്കും. കോലി ഏറ്റവും മികച്ച താരങ്ങളില്‍ ഒരാളാണ്. അദ്ദേഹത്തിനെതിരേയും പ്ലാന്‍ ചെയ്യും' എന്നാണ് ബാബര്‍ അസം പറഞ്ഞത്.

2022 ലെ ലോകകപ്പില്‍ കോലിയുടെ പ്രകടന മികവിലാണ് പാക്കിസ്ഥാനെതിരെ ഇന്ത്യ വിജയിക്കുന്നത്. ഇന്ത്യ നാല് വിക്കറ്റിനാണ് പാക്കിസ്ഥാനെ പരാജയപ്പെടുത്തിയത്. 53 പന്തുകളില്‍ നിന്നും 82 റണ്‍സുമായാണ് കോലി അന്ന് മത്സരം ഫിനിഷ് ചെയ്തത്. നാല് വിക്കറ്റ് നഷ്ടത്തില്‍ 31 റണ്‍സ് എന്ന നിലയില്‍ തകര്‍ന്നു നില്‍ക്കുകയായിരുന്ന ഇന്ത്യയെ കോലി തന്റെ തോളിലേറ്റി വിജയത്തിലേക്ക് എത്തിക്കുകയായിരുന്നു. നാല് സിക്‌സും ആറ് ഫോറുകളും കോലി നേടിയിരുന്നു.

അതേസമയം ഈ ലോകകപ്പില്‍ പാക്കിസ്ഥാന്റെ പരിശീകലന്‍ ഗാരി ക്രിസ്റ്റണ്‍ ആണ്. 2011ല്‍ ഇന്ത്യയെ ഏകദിന ലോകകപ്പ് ചാമ്പ്യമാരാക്കിയ പരിശീലകനാണ് ഗാരി.''അദ്ദേഹം നേരത്തെ തന്നെ ജോലി തുടങ്ങിയിരുന്നു. പിന്നീടാണ് പിസിബി അദ്ദേഹത്തിന് ജോലി വാഗ്ദാനം ചെയ്യുന്നത്. അദ്ദേഹം അത് സ്വീകരിച്ചു. അദ്ദേഹം വളരെ ആവേശത്തിലാണ്, ഞങ്ങളുടെ ചര്‍ച്ചകളും. എത്രയും വേഗത്തില്‍ ടീമുമായി ചേരാനുള്ള ശ്രമത്തിലാണ്' എന്നാണ് ഗാരിയെക്കുറിച്ച് ബാബര്‍ അസം പറഞ്ഞത്.

അതേസമയം ലോകകപ്പില്‍ ഇന്ത്യയുടെ ആദ്യ മത്സരം അയര്‍ലാണ്ടിനെതിരെ ജൂണ്‍ അഞ്ചിനാണ്. ജൂണ്‍ ആറിന് യുഎസ്എയ്ക്ക് എതിരെയാണ് പാക്കിസ്ഥാന്റെ ആദ്യ മത്സരം. ജൂണ്‍ ഒമ്പതിന് ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ ഏറ്റുമുട്ടും. ഇന്ത്യയ്ക്കും പാക്കിസ്ഥാനും പുറമെ അയര്‍ലാണ്ട്, കാനഡ, യുഎസ്എ ടീമുകളാണ് ഗ്രൂപ്പ് എയിലുള്ളത്.

Story first published: Monday, May 6, 2024, 21:43 [IST]
Other articles published on May 6, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+