For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup: ഇന്ത്യയെ വീണ്ടും ഞെട്ടിക്കാന്‍ ന്യൂസിലാന്‍ഡ് തയ്യാര്‍, ബോള്‍ട്ടിന്റെ മുന്നറിയിപ്പ്

ഞായറാഴ്ചയാണ് മല്‍സരം

1

ടി20 ലോകകപ്പില്‍ ഞായറാഴ്ച ദുബായില്‍ നടക്കാനിരിക്കുന്ന സൂപ്പര്‍ പോരാട്ടത്തിനു മുമ്പായി ഇന്ത്യക്കു ന്യൂസിലാന്‍ഡിന്റെ സ്റ്റാര്‍ പേസര്‍ ട്രെന്റ് ബോള്‍ട്ടിന്റെ മുന്നറിയിപ്പ്. ഇന്ത്യയെ ഒരിക്കല്‍ക്കൂടി അസ്വസ്ഥരാക്കാന്‍ തങ്ങള്‍ തയ്യാറെടുത്തു കഴിഞ്ഞുവെന്നാണ് അദ്ദേഹം പറഞ്ഞിരികുന്നത്. സൂപ്പര്‍ 12ലെ ഗ്രൂപ്പ് രണ്ടില്‍ ഇന്ത്യയുടെയും ന്യൂസിലാന്‍ഡിന്റെയും രണ്ടാമത്തെ മല്‍സരമാണിത്. ആദ്യ കളിയില്‍ പാകിസ്താനോടു തോറ്റതിനാല്‍ സെമി പ്രതീക്ഷ നിലനിര്‍ത്താന്‍ ഇന്ത്യക്കും കിവികള്‍ക്കും ജയിച്ചേ തീരൂ.

ഐസിസി ടൂര്‍ണമെന്റുകളില്‍ ന്യൂസിലാന്‍ഡിനെതിരേ ഇന്ത്യയുടെ റെക്കോര്‍ഡ് ദയനീയമാണ്. അതുകൊണ്ടു തന്നെ വലിയ ആത്മവിശ്വാലത്തിലാണ് കെയ്ന്‍ വില്ല്യംസണും സംഘവും ഇറങ്ങുക. ഇന്ത്യക്കെതിരേ ഐസിസി ഇവന്റുകളില്‍ കളിക്കുകയെന്നത് എല്ലായ്‌പ്പോഴും ആവേശകരമാണെന്നു ബോള്‍ട്ട് പറഞ്ഞു. ഇന്ത്യയുമായി ഏറ്റുമുട്ടുമ്പോള്‍ ഞങ്ങള്‍ കഴിവിന്റെ പരമാവധി നല്‍കാനാണ് ആഗ്രഹിക്കുന്നത്, ശരിയായ സ്പിരിറ്റോടെ വര്‍ഷങ്ങളായി ഞങ്ങള്‍ക്കു അതിനു സാധിച്ചിട്ടുമുണ്ട്. വലിയ ആവേശത്തിലാണ് ഇത്തവണയും ഞങ്ങള്‍, ഇന്ത്യയെ ഒരിക്കല്‍ക്കൂടി തോല്‍പ്പിക്കാന്‍ തങ്ങള്‍ റെഡിയാണെന്നും മല്‍സരത്തിനു മുന്നോടിയായുള്ള വാര്‍ത്താനസമ്മേളനത്തില്‍ ബോള്‍ട്ട് വ്യക്തമാക്കി.

2

ടീമിലെ എല്ലാവരും വലിയ ആവേശത്തിലാണ്. ഇന്ത്യക്കെതിരായ മല്‍സരത്തെ വലിയ പ്രതീക്ഷയോടെയാണ് അവരെല്ലാം കാത്തിരിക്കുന്നത്. പാകിസ്താനെതിരേ ഞങ്ങളുടെ തുടക്കം അത്ര മികച്ചതായിരുന്നില്ല. പാകിസ്താന്‍ വളരെ നന്നായി കളിക്കുകയും ചെയ്തു. ഇന്ത്യക്കെതിരായ വെല്ലുവിളി ഏറ്റെടുക്കാന്‍ ഞങ്ങളെല്ലാം തയ്യാറാണ്. ഇന്ത്യ ഒരുപാട് വെല്ലുവിളികളുയര്‍ത്തുന്ന ടീമാണ്. അതുകൊണ്ടു തന്നെ ആദ്യം എന്തു ചെയ്താലും അതു വളരെ നന്നായി ചെയ്യേണ്ടതുണ്ട്. കഴിവുറ്റ നിരയാണ് ഇന്ത്യയുടേത്. പക്ഷെ ബൗളിങില്‍ ഓപ്ഷനുകളുടെ കാര്യത്തില്‍ എങ്ങനെയാണ് ഇന്ത്യയെ ഒതുക്കേണ്ടതെന്ന കാര്യത്തില്‍ ഞങ്ങള്‍ക്കു ഒരു വ്യക്തത ആവശ്യമാണ്. ഞങ്ങളാണ് ആദ്യം ബാറ്റ് ചെയ്യുന്നതെങ്കില്‍ വലിയൊരു വിജയലക്ഷ്യം അവര്‍ക്കു നല്‍കാനും സാധിക്കണം. എന്തുതന്നെയായാലും ഞങ്ങള്‍അതിനു തയ്യാറായായിക്കഴിഞ്ഞതായി ബോള്‍ട്ട് കൂട്ടിച്ചേര്‍ത്തു.

നേരത്തേ ഫിറ്റ്‌നസ് പ്രശ്‌നങ്ങളുണ്ടായിരുന്ന ഓപ്പണര്‍ മാര്‍ട്ടിന്‍ ഗുപ്റ്റില്‍ ഫിറ്റ്‌നസ് വീണ്ടെടുത്തതായും ഇന്ത്യക്കെതിരേ കളിക്കുമെന്നും ബോള്‍ട്ട് അറിയിച്ചു. ഗുപ്റ്റില്‍ ഇപ്പോള്‍ ഓക്കെയാണ്. കഴിഞ്ഞ ദിവസം മുഴുവനായി അവന്‍ ഞങ്ങളോടപ്പം പരിശീലനം നടത്തിയിരുന്നു. ഞങ്ങളുടെ ഇന്നിങ്‌സിന്റെ തുടത്തത്തിലെ തുറുപ്പുചീട്ടാണ് ഗുപ്റ്റില്‍. ഇന്ത്യക്കെതിരേ അവന്‍ തയ്യാറെടുത്തുകഴിഞ്ഞു.

ലോകകപ്പില്‍ ഇത്തവണ ഭൂരിഭാഗം മല്‍സരങ്ങളിലും റണ്‍ചേസ് നടത്തിയ ടീമുകളാണ് വിജയിച്ചത്. മഞ്ഞുവീഴ്ച ഇതില്‍ വലിയ റോള്‍ വഹിച്ചിട്ടുണ്ടോയെന്ന ചോദ്യത്തിന് ബോള്‍ട്ടിന്റെ മറുപടി ഇങ്ങനെയായിരുന്നു- ഇതു നല്ലൊരു ചോദ്യമാണ്. ഞായറാഴ്ചത്തെ കളിയില്‍ എത്രമാത്രം മഞ്ഞുണ്ടാവുമെന്നു മനസ്സിലാക്കുക കടുപ്പമേറിയ കാര്യമാണ്. ഞങ്ങള്‍ കളിച്ച ഒരു മല്‍സരത്തില്‍ മഞ്ഞുവീഴ്ച അധികമില്ലായിരുന്നു. ബൗളിങാണെങ്കില്‍ അല്‍പ്പം സമയമെടുത്ത് പന്തില്‍ ഗ്രിപ്പ് നേടിയെടുക്കുകയാണ് ചെയ്യേണ്ടത്. കണിശതയോടെ ബൗള്‍ ചെയ്യേണ്ടതും പ്രധാനമാണ്. വളരെ ആവേശകരമായ മല്‍സരമായിരിക്കും ഇന്ത്യക്കെതിരേയുള്ളത്, വളരെ നല്ല ക്രിക്കറ്റ് കളിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ.

ഐസിസിയുടെ വ്യത്യസ്ത ഫോര്‍മാറ്റിലുള്ള ലോകകപ്പുകളിലെ അവസാനത്തെ അഞ്ചു മല്‍സരങ്ങളെടുക്കുകയാണെങ്കില്‍ ഒരിക്കല്‍ മാത്രമേ ന്യൂസിലാന്‍ഡിനെ കീഴടക്കാന്‍ ഇന്ത്യക്കായിട്ടുള്ളൂ. 2003ലെ ഏകദിന ലോകകപ്പിലായിരുന്നു ഇത്. അന്നു സൗരവ് ഗാംഗുലിക്കു കീഴില്‍ കളിച്ച ഇന്ത്യ ഏഴു വിക്കറ്റിനു ജയിച്ചുകയറുകയായിരുന്നു. 2007ലെ ടി20 ലോകകപ്പില്‍ 10 റണ്‍സിനും 2016ലെ ടി20 ലോകകപ്പില്‍ 47 റണ്‍സിനും 2019ലെ ഏകദിന ലോകകപ്പ് സെമി ഫൈനലില്‍ 18 റണ്‍സിനും ഈ വര്‍ഷത്തെ പ്രഥമ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ എട്ടു വിക്കറ്റിനും ന്യൂസിലാന്‍ഡ് ഇന്ത്യയെ തോല്‍പ്പിക്കുകയായിരുന്നു. രണ്ടു ദിവസത്തോളം മഴയെ തുടര്‍ന്നു മല്‍സരം മുടങ്ങിയപ്പോള്‍ മല്‍സരം സമനിലയാവുമെന്നായിരുന്നു കരുതപ്പെട്ടിരുന്നതെങ്കിലും ഇന്ത്യ അവിശ്വസനീയമാവിധം തോല്‍വിയിലേക്കു കൂപ്പുകുത്തുകയായിരുന്നു.

Story first published: Saturday, October 30, 2021, 21:03 [IST]
Other articles published on Oct 30, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+