For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup: പാകിസ്താനെതിരേ ഇന്ത്യയുടെ ഒരേയൊരു കിങ്, അത് കോലി തന്നെ!- ഇവര്‍ റണ്‍വേട്ടക്കാര്‍

100ന് മുകളില്‍ നേടിയ ഏക താരം കൂടിയാണ്

ടി20 ലോകകപ്പില്‍ വീണ്ടുമൊരു ഇന്ത്യ- പാകിസ്താന്‍ ത്രില്ലര്‍ വരാനിരിക്കുകയാണ്. സൂപ്പര്‍ 12ലാണ് ഇരുടീമുകളും ഇത്തവണ മുഖാമുഖം വരുന്നത്. ഞായറാഴ്ച രാത്രിയിലാണ് ലോകം മുഴുവന്‍ ഉറ്റുനോക്കുന്ന കിടിലന്‍ പോരാട്ടം. ടൂര്‍ണമെന്റില്‍ ഇരുടീമുകളുടെയും ആദ്യത്തെ മല്‍സരം കൂടിയാണിത്. അതുകൊണ്ടു തന്നെ വിജയത്തോടെ തുടങ്ങാനിയിരിക്കും രണ്ടു ടീമുകളുടെയും ശ്രമം.

2007ലെ പ്രഥമ ടി20 ലോകകപ്പ് മുതല്‍ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള എല്‍ ക്ലാസിക്കോ പോരാട്ടം നമ്മള്‍ കണ്ടുകഴിഞ്ഞു. പ്രഥമ ലോകകപ്പിന്റെ ഫൈനലില്‍ ഇന്ത്യയും പാകിസ്താനുമായിരുന്നു കൊമ്പുകോര്‍ത്തത്. അന്നു അഞ്ചു റണ്‍സിന്റെ വിജയവുമായി എംഎസ് ധോണി നയിച്ച ഇന്ത്യ പാകിസ്താനെ വീഴ്ത്തി ലോകകപ്പില്‍ മുത്തമിട്ടിരുന്നു. അന്നു മുതല്‍ 2016ലെ അവസാന ടി20 ലോകകപ്പ് വരെ ഏറ്റുമുട്ടിയപ്പോഴെല്ലാം വിജയം ഇന്ത്യക്കായിരുന്നു. ഇതുവരെ നടന്ന ടൂര്‍ണമെന്റിന്റെ ചരിത്രത്തില്‍ പാകിസ്താനെതിരേ ഇന്ത്യക്കു വേണ്ടി കൂടുതല്‍ റണ്‍സെടുത്ത അഞ്ചു ബാറ്റ്‌സ്മാന്‍മാര്‍ ആരൊക്കെയാണെന്നു പരിശോധിക്കാം.

 റോബിന്‍ ഉത്തപ്പ (58 റണ്‍സ്)

റോബിന്‍ ഉത്തപ്പ (58 റണ്‍സ്)

മുന്‍ ഓപ്പണറും വെടിക്കെട്ട് ബാറ്റ്‌സ്മാനുമായ റോബിന്‍ ഉത്തപ്പയാണ് കൂടുകല്‍ റണ്ണെടുത്ത ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാരില്‍ അഞ്ചാംസ്ഥാനത്ത്. രണ്ടു മല്‍സരങ്ങളില്‍ നിന്നും പാകിസ്താനെതിരേ 58 റണ്‍സാണ് അദ്ദേഹം നേടിയിട്ടുള്ളത്. 2007ലെ പ്രഥമ ലോകകകപ്പിലായിരുന്നു ഉത്തപ്പ രണ്ടു തവണ പാകിസ്താനെതിരേ ഇറങ്ങിയത്. ഫൈനലില്‍ അദ്ദേഹം 58 റണ്‍സുമായി കസറുകയും ചെയ്തു. നിര്‍ഭാഗ്യവശാല്‍ പിന്നീടൊരിക്കലും ടി20 ലോകകപ്പില്‍ പാകിസ്താനെതിരേ കളിക്കാന്‍ ഉത്തപ്പയ്ക്കു അവസരം ലഭിച്ചില്ല.

 യുവരാജ് സിങ് (59 റണ്‍സ്)

യുവരാജ് സിങ് (59 റണ്‍സ്)

ഇന്ത്യയുടെ മുന്‍ ഇതിഹാസ ഓള്‍റൗണ്ടര്‍ യുവരാജ് സിങാണ് ലിസ്റ്റിലെ നാലാമന്‍. 59 റണ്‍സാണ് യുവിക്കു പാകിസ്താനെതിരേ നേടാനായത്. 2007 മുതല്‍ 2016വരെ അഞ്ചു ലോകകപ്പുകളിള്‍ പാകിസ്താനെതിരേ കളിക്കാന്‍ അദ്ദേഹത്തിനു അവസരം ലഭിച്ചു. പക്ഷെ പ്രതീക്ഷിച്ച പ്രകടനം പുറത്തെടുക്കാന്‍ യുവരാജിനായില്ല. 14.75 എന്ന മോശം ശരാശരിയിലാണ് അദ്ദേഹം 59 റണ്‍സ് നേടിയിട്ടുള്ളത്. 92.18 എന്ന മോശം ശരാശരിയുമാണ് യുവിക്കുണ്ടായിരുന്നത്.
2007ലെ പ്രഥമ ലോകകപ്പിലായിരുന്നു ഇംഗ്ലണ്ടിനെതിരേ ഒരോവറില്‍ ആറു സിക്‌സറുകള്‍ പറത്തി ലോക റെക്കോര്‍ഡിട്ടത്. പേസര്‍ സ്റ്റുവര്‍ട്ട് ബ്രോഡിനെതിരേയായിരുന്നു ഇത്.

 രോഹിത് ശര്‍മ (64 റണ്‍സ്)

രോഹിത് ശര്‍മ (64 റണ്‍സ്)

യുവരാജ് സിങിനെപ്പോലെ നിലവിലെ വൈസ് ക്യാപ്റ്റനും വെടിക്കെട്ട് താരവുമായ രോഹിത് ശര്‍മയും 2007ലെ പ്രഥമ ലോകകപ്പ് മുതല്‍ 16ലെ അവസാന ലോകകപ്പില്‍ വരെ പാകിസ്താനെതിരേ കളിച്ചിട്ടുണ്ട്. പ്രഥമ ലോകകപ്പില്‍ ഇന്ത്യയും പാകിസ്താനും ആദ്യമായി ഏറ്റുമുട്ടിയപ്പോള്‍ ഹിറ്റ്മാന്‍ പ്ലെയിങ് ഇലവനില്‍ ഇല്ലായിരുന്നു. എന്നാല്‍ പിന്നീട് പാകിസ്താനെതിരേ നാലു തവണ ഇന്ത്യ മാറ്റുരച്ചപ്പോഴും അദ്ദേഹം ടീമിലുണ്ടായിരുന്നു. 64 റണ്‍സാണ് ഇവയില്‍ നിന്നും രോഹിത് നേടിയത്. പുറത്താവാതെ നേടിയ 30 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. 2007ലെ ഫൈനലിലായിരുന്നു ഇത്. 133.33 എന്ന സ്‌ട്രൈക്ക് റേറ്റാണ് അദ്ദേഹത്തിനുള്ളത്. മുന്‍ ലോകകപ്പുകളിലെ മോശം പ്രകടനത്തിന് ഇത്തവണ പ്രായശ്ചിത്തം ചെയ്യാനായിരിക്കും രോഹിത്തിന്റെ ശ്രമം.

 ഗൗതം ഗംഭീര്‍ (75 റണ്‍സ്)

ഗൗതം ഗംഭീര്‍ (75 റണ്‍സ്)

പാകിസ്താനെതിരേ ടി20 ലോകകപ്പില്‍ ഇന്ത്യക്കു വേണ്ടി കൂടുതല്‍ റണ്‍സെടുത്തിട്ടുള്ള രണ്ടാമത്തെ താരം മുന്‍ ഓപ്പണര്‍ ഗൗതം ഗംഭീറാണ്. മൂന്ന് ലോകകപ്പ് മല്‍സരങ്ങളില്‍ നിന്നും 75 റണ്‍സാണ് അദ്ദേഹത്തിന്റെ സമ്പാദ്യം. 2007ലെ പ്രഥമ ലോകകപ്പിന്റെ ഫൈനലില്‍ പാകിസ്താനെതിരേ ടീമിന്റെ ടോപ്‌സ്‌കോറര്‍ കൂടിയായിരുന്നു അദ്ദേഹം. 75 റണ്‍സാണ് ഗംഭീര്‍ നേടിയത്. പിന്നീട് രണ്ടു ലോകകപ്പുകളില്‍ കൂടി പാകിസ്താനെതിരേ അദ്ദേഹം ഇന്ത്യക്കായി ഇറങ്ങിയെങ്കിലും ഇവയില്‍ ഡെക്കായി മടങ്ങേണ്ടിവന്നു. 25 ആണ് ഗംഭീറിന്റെ ബാറ്റിങ് ശരാശരി.

 വിരാട് കോലി (169 റണ്‍സ്)

വിരാട് കോലി (169 റണ്‍സ്)

ടി20 ലോകകപ്പില്‍ പാകിസ്താനെതിരേ ഇന്ത്യയുടെ ബാറ്റിങ് കിങ് നായകന്‍ കൂടിയായ വിരാട് കോലിയാണ്. ടൂര്‍ണമെന്റില്‍ പാക് പടയ്‌ക്കെതിരേ 100ന് മുകളില്‍ നേടിയ ഒരേയൊരു ഇന്ത്യന്‍ താരവും അദ്ദേഹമാണ്. മൂന്ന് ഇന്നിങ്‌സുകളില്‍ നിന്നും 169 റണ്‍സാണ് കോലിയുടെ സമ്പാദ്യം. രണ്ടു ഫിഫ്റ്റികളുള്‍പ്പെടെയാണിത്. 2012, 16 ലോകകപ്പുകളില്‍ പാകിസ്താനെതിരേ ഇന്ത്യന്‍ വിജയത്തിനു ചുക്കാന്‍ പിടിച്ചതും കോലിയായിരുന്നു.
അദ്ദേഹത്തിനു കീഴില്‍ പാകിസ്താനെതിരേ ഇന്ത്യ പാകിസ്താനെതിരേ കളിക്കുന്ന ആദ്യത്തെ ടി20 ലോകകപ്പ് മല്‍സരം കൂടിയാണിത്. 2016ലെ കഴിഞ്ഞ ലോകകപ്പില്‍ എംഎസ് ധോണിയായിരുന്നു ഇന്ത്യന്‍ ക്യാപ്റ്റന്‍.

Story first published: Thursday, October 21, 2021, 13:18 [IST]
Other articles published on Oct 21, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+