Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 World Cup: ലോകകപ്പില്‍ കോലി കളിക്കേണ്ട പൊസിഷന്‍ ഏത്? കാരണങ്ങള്‍ നിരത്തി ഗാംഗുലി പറയുന്നു

അടുത്ത മാസമാണ് ട്വന്റി-20 ലോകകപ്പ് ആരംഭിക്കുക. ഇന്ത്യയെ സംബന്ധിച്ച് ഈ ലോകകപ്പ് പല വേദനകളും മറക്കാനുള്ള അവസരമാണ്. മുന്‍ നായകന്‍ വിരാട് കോലിയുടെ മിന്നും ഫോം നല്‍കുന്ന ആത്മവിശ്വാസവുമായാണ് ഇന്ത്യ ലോകകപ്പിനിറങ്ങുന്നത്. ഐപിഎലില്‍ അതിഗംഭീര ഫോമിലാണ് വിരാട് കോലി ബാറ്റ് ചെയ്യുന്നത്. റോയല്‍ ചലഞ്ചേഴ്‌സിന്റെ ഇന്നിംഗ്‌സുകളെ മുന്നോട്ട് നയിക്കുന്നത് തന്നെ കോലിയാണ്. 12 മത്സരങ്ങളില്‍ നിന്നും 634 റണ്‍സുമായി ഓറഞ്ച് ക്യാപ് പട്ടികയിലും കോലി മുന്നിലുണ്ട്.

ഇതിനിടെ ഇപ്പോഴിതാ കോലിയെക്കുറിച്ചുള്ള മുന്‍ ഇന്ത്യന്‍ നായകന്‍ സൗരവ്വ് ഗാംഗുലി പറഞ്ഞ വാക്കുകള്‍ ശ്രദ്ധ നേടുകയാണ്. കോലി ഏത് പൊസിഷനില്‍ ആണ് ഇറങ്ങേണ്ടത് എന്നാണ് ഗാംഗുലി പറയുന്നത്. കോലി ഇന്ത്യയ്ക്കായി ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്യണമെന്നാണ് ഐപിഎല്ലിലെ കോലിയുടെ പ്രകടനം ചൂണ്ടിക്കാണിച്ചു കൊണ്ട് ഗാംഗുലി പറയുന്നത്.

T20 World Cup

''അവന്‍ അസാധ്യമായിട്ടാണ് കളിക്കുന്നത്. കഴിഞ്ഞ ദിവസം കോലി ബാറ്റ് ചെയ്ത രീതി നോക്കൂ. ലോകകപ്പില്‍ അവനെ ഓപ്പണറായി ഉപയോഗിക്കണം. അവന്‍ ഓപ്പണ്‍ ചെയ്യണം. തെളിവായി ഐപിഎല്ലിലെ കഴിഞ്ഞ കുറച്ച് മത്സരങ്ങളുണ്ട്. അതെല്ലാം ഗംഭീരമായിരുന്നു'' എന്നാണ് ഗാംഗുലി പറഞ്ഞത്. അതേസമയം ലോകകപ്പിനായി ഇന്ത്യ സന്തുലിതമായൊരു ടീമിനെയാണ് തിരഞ്ഞെടുത്തതെന്നും ഗാംഗുലി പറയുന്നുണ്ട്.

''ഇത് മികച്ചൊരു സ്‌ക്വാഡ് തന്നെയാണ്. സാധ്യമായ ഏറ്റവും മികച്ച സ്‌ക്വാഡ് തന്നെയാണ് അവര്‍ തിരഞ്ഞെടുത്തതെന്നാണ് ഞാന്‍ കരുതുന്നത്. ബാറ്റിംഗിന് പുറമെ ബൗളിംഗും നല്ലതാണ്. ഇന്ന് ലോകത്തിലെ ഏറ്റവും മികച്ച ഫാസ്റ്റ് ബൗളറാണ് ബുംറ. അനുഭവസമ്പത്തുള്ളവരാണ് കുല്‍ദീപും അക്‌സറും സിറാജും. ഇത്തവണ നമുക്കുള്ളതൊരു മികച്ച കോമ്പിനേഷനാണ്'' എന്നാണ് ഗാംഗുലി പറയുന്നത്.

പിന്നാലെ ഐപിഎല്ലില്‍ ടീമുകള്‍ സ്ഥിരമായി 250+ സ്‌കോര്‍ നേടുന്നതിനെക്കുറിച്ചും ഗാംഗുലി സംസാരിക്കുന്നുണ്ട്. ഈ ട്രെന്റ് ഭാവിയിലും തുടരുമെന്നാണ് ഗാംഗുലി പറയുന്നത്. ''വരാനിരിക്കുന്ന വര്‍ഷങ്ങളില്‍ ഇതൊരു ട്രെന്റായി തുടരും. ട്വന്റി-20 ക്രിക്കറ്റ് കരുത്തിന്റെ കളിയായി മാറിയിരിക്കുന്നു. ഇനി സംഭവിക്കാന്‍ പോകുന്നതും അത് തന്നെയാണ്'' എന്നാണ് ഗാംഗുലി പറഞ്ഞത്. ''കഴിഞ്ഞ ദിവസം സഞ്ജു പറഞ്ഞത് ഞാന്‍ വായിച്ചു. സഞ്ജു പറഞ്ഞത് സെറ്റില്‍ ആകാന്‍ മോഡേണ്‍ ട്വന്റി-20യില്‍ സമയമില്ലെന്നാണ്. ആക്രമിച്ചേ തീരു. അതാണ് സംഭവിക്കാന്‍ പോകുന്നത്'' എന്നും ഗാംഗുലി പറയുന്നു.

''ഇപ്പോള്‍ ഐപിഎല്ലില്‍ സ്ഥിരമായി 240,250 ഒക്കെ സ്‌കോര്‍ ചെയ്യുന്നത് നമ്മള്‍ കാണുന്നുണ്ട്. നല്ല ബാറ്റിംഗ് വിക്കറ്റുകളാണെന്നതും ഇന്ത്യയിലെ ഗ്രൗണ്ടുകള്‍ അത്ര വലുതല്ലെന്നതുമാണ് കാരണം. ഡല്‍ഹി ക്യാപിറ്റല്‍സും രാജസ്ഥാന്‍ റോയല്‍സും തമ്മിലുള്ള മത്സരത്തില്‍ 40 ഓവറില്‍ അടിച്ചത് 26 സിക്‌സുകളാണ്. ഓരോ ഓവറിലും ഒരു സിക്‌സ് എന്നതുപോലെ. അവിടെ എത്തിയിരിക്കുകയാണ് ഈ ഗെയിം. അതാണ് ഇപ്പോഴത്തെ താരങ്ങളുടെ സമീപനം. ഇംപാക്ട് പ്ലെയര്‍ നിയമം കാരണം എല്ലാ ടീമിനും ഒര ബാറ്ററെ കൂടെ ഉള്‍പ്പെടുത്താനുള്ള സാധ്യത നല്‍കിയിരിക്കുകയാണ്. അതും ഗതി മാറ്റിയിട്ടുണ്ട്'' എന്നും ഗാംഗുലി പറയുന്നു.

Story first published: Saturday, May 11, 2024, 11:34 [IST]
Other articles published on May 11, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+