Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 World Cup: ഈ ബാറ്റ് കോച്ചിനിരിക്കട്ടെ, ശാസ്ത്രിക്കു സ്വന്തം ബാറ്റ് സമ്മാനിച്ച് കോലിയും രോഹിത്തും

1

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലകസ്ഥാനത്തു നിന്നും പടിയിറങ്ങിയ രവി ശാസ്ത്രിക്കു സ്വന്തം ബാറ്റ് സമ്മാനിച്ചാണ് ക്യാപ്റ്റന്‍ വിരാട് കോലിയും വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയും യാത്രയയപ്പ് നല്‍കിയത്. ഐസിസിയുടെ ടി20 ലോകകപ്പില്‍ തിങ്കളാഴ്ച നമീബിയക്കെതിരായ സൂപ്പര്‍ 12ലെ അവസാന റൗണ്ട് മല്‍സരം ശാസ്ത്രിക്കു കീഴില്‍ ടീമിന്റെ അവസാനത്തേതായിരുന്നു. സെമി ഫൈനലില്‍ കടക്കാനോ, കിരീടം നേടാനോ കഴിഞ്ഞില്ലെങ്കിലും ഗംഭീര വിജയത്തോടെ തന്നെ ശാസ്ത്രിക്കു യാത്രയയപ്പ് നല്‍കാന്‍ ഇന്ത്യന്‍ ടീമിനു സാധിച്ചു. ശാസ്ത്രി മാത്രമല്ല പരിശീലക സംഘത്തിലെ ഭരത് അരുണ്‍ (ബൗളിങ് കോച്ച്), ആര്‍ ശ്രീധര്‍ (ഫീല്‍ഡിങ് കോച്ച്) എന്നിവര്‍ക്കും ടീമിനൊപ്പമുള്ള അവസാന മല്‍സരമായിരുന്നു ഇത്.

ഐസിസി ടൂര്‍ണമെന്റുകളില്‍ കിരീടം നേടാനായില്ലെങ്കിലും പരിശീലകനെന്ന നിലയില്‍ ഇന്ത്യയെ ഒരുപാട് നേട്ടങ്ങളിലേക്കു നയിച്ചാണ് ശാസ്ത്രി വിടവാങ്ങിയത്. 2017 മുതല്‍ ഇന്ത്യന്‍ ടീമിനെ പരിശീലിപ്പിച്ചു കൊണ്ടിരിക്കുകയാണ്. ഓസ്‌ട്രേലിയയയെ അവരുടെ നാട്ടില്‍ രണ്ടു തവണ ടെസ്റ്റ് പരമ്പരയില്‍ പരാജയപ്പെടുത്താനായത് അദ്ദേഹത്തിന്റെ പരിശീലക കരിയറിലെ പൊന്‍തൂവലുകളിലൊന്നാണ്.

ക്യാപ്റ്റന്‍ കോലിയുമായി ശാസ്ത്രിക്കുണ്ടായിരുന്ന മികച്ച ഒത്തിണക്കവും പരസ്പര ബഹുമാനവുമെല്ലാം ഇന്ത്യയുടെ വിജയക്കുതിപ്പില്‍ നിര്‍ണായകമായിിരുന്നു. അതുകൊണ്ടു തന്നെ ശാസ്ത്രിയുടെ പടിയിറക്കം കോലിക്കും വൈകാരികമായ നിമിഷമായിരുന്നു. രോഹിത്തിനും വളരെ നല്ല ബന്ധമായിരുന്നു ശാസ്ത്രിയുമായി ഉണ്ടായിരുന്നത്. നമീബിയക്കെതിരായ മല്‍സരശേഷം ഇന്ത്യന്‍ ടീം അവസാനമായി ശാസ്ത്രിക്കൊപ്പം ഡ്രസിങ് റൂമില്‍ ഒത്തു ചേര്‍ന്നിരുന്നു. ഇവിടെ വച്ചാണ് കോലിയും രോഹിത്തും തങ്ങളുടെ ബാറ്റുകള്‍ സമ്മാനിച്ച് പ്രിയ കോച്ചിനെ യാത്രയാക്കിയത്. ഇരുവരും നല്‍കിയ ബാറ്റുകളുമായി പരിശീലകസംഘത്തിലെ മറ്റുള്ളവര്‍ക്കൊപ്പം ശാസ്ത്രി നില്‍ക്കുന്ന ചിത്രവും പുറത്തുവിട്ടിട്ടുണ്ട്.

2

അതേസമയം, നമീബിയക്കെതിരായ കളിയിലെ ഒമ്പതു വിക്കറ്റ് വിജയത്തിനു ശേഷം ശാസ്ത്രിയുള്‍പ്പെട്ട പരിശീലകസംഘത്തെ കോലി വാനോളം പുകഴ്ത്തി. രവി ശാസ്ത്രിക്കും മറ്റു സപ്പോര്‍ട്ട് സ്റ്റാഫുമരാര്‍ക്കും വലിയൊരു നന്ദി. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി മഹത്തായ കാര്യമാണ് അവരെല്ലാം ചെയ്തത്. കളിക്കാര്‍ക്കു വളരെ മനോഹരമായൊരു അന്തരീക്ഷം ഒരുക്കി നല്‍കാന്‍ ഇവര്‍ക്കു സാധിച്ചു. ഈ അന്തരീഷത്തിലേക്കു മടങ്ങിയെത്താന്‍ എല്ലാവരും ആഗ്രഹിക്കുകയു ചെയ്തിരുന്നു. വലിയ കാര്യം തന്നെയാണ് ടീമിനൊപ്പം ഇവര്‍ ചെയ്തതെന്നും നമീബിയക്കെതിരായ മല്‍സരശേഷം കോലി വ്യക്തമാക്കി.

നമീബിയക്കെതിരേയുളള മല്‍സരം ശാസ്ത്രിക്കും പരിശീലക സംഘത്തിനും മാത്രമല്ല നായകന്‍ കോലിക്കും വളരെ സ്‌പെഷ്യലായിരുന്നു. ഇന്ത്യയുടെ ടി്20 നായകനെന്ന നിലയില്‍ അദ്ദേഹത്തിന്റെ അവസാനത്തെ മല്‍സരമായിരുന്നു ഇത്. ലോകകപ്പിനു ശേഷം ഈ ഫോര്‍മാറ്റില്‍ ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനമൊഴിയുമെന്നു കോലി നേരത്തേ പ്രഖ്യാപിച്ചിരുന്നു.

Story first published: Tuesday, November 9, 2021, 15:48 [IST]
Other articles published on Nov 9, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+