Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 World Cup: കഴിഞ്ഞ ലോകകപ്പിലെ പ്രധാനികള്‍; ഇത്തവണ കറിവേപ്പില; പടിക്ക് പുറത്താക്കപ്പെട്ട ആറു പേര്‍

ട്വന്റി-20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചിരിക്കുകയാണ്. രോഹിത് ശര്‍മ നയിക്കുന്ന ടീമിന്റെ ഉപനായകന്‍ ഹാര്‍ദിക് പാണ്ഡ്യയാണ്. മലയാളി താരം സഞ്ജു സാംസണും സ്‌ക്വാഡില്‍ ഇടം നേടിയിട്ടുണ്ട്. അതേസമയം വെടിക്കെട്ട് ഫിനിഷറായ റിങ്കു സിംഗിനെ സ്‌ക്വാഡില്‍ ഉള്‍പ്പെടുത്താതെ റിസര്‍വ് താരമായി സെലക്ട് ചെയ്ത തീരുമാനം ആരാധകരെ അമ്പരപ്പിക്കുന്നതായിരുന്നു. റിങ്കുവിനൊപ്പം ശുബ്മന്‍ ഗില്ലും ഖലീല്‍ അഹമ്മദും ആവേശ് ഖാനുമുണ്ട് റിസര്‍വ് ബെഞ്ചില്‍.

ഇന്ന് പ്രഖ്യാപിച്ച പതിനഞ്ചംഗ സ്‌ക്വാഡിലുള്ള മിക്ക താരങ്ങളും 2022 ല്‍ നടന്ന ട്വന്റി-20 ലോകകപ്പും കളിച്ചവരാണ്. നായകന്‍ രോഹിത് ശര്‍മയും വിരാട് കോലിയും ഹാര്‍ദിക് പാണ്ഡ്യയും അക്‌സര്‍ പട്ടേലും അര്‍ഷ്ദീപ് സിംഗും യുസ്വേന്ദ്ര ചാഹലും സൂര്യകുമാര്‍ യാദവും റിഷഭ് പന്തും അന്നും സ്‌ക്വാഡിലുണ്ടായിരുന്നു. അന്ന് പരുക്കു മൂലം ലോകകപ്പില്‍ കളിക്കാന്‍ സാധിക്കാതെ പോയ ജസ്പ്രീത് ബുംറയും രവീന്ദ്ര ജഡേജയും ഇത്തവണ ടീമില്‍ ഇടം നേടുകയും ചെയ്തു.

T20 World Cup

അതേസമയം അന്ന് ഇന്ത്യയുടെ പ്രധാന ബൗളര്‍മാരില്‍ ഒരാളായ മുഹമ്മദ് ഷമിയ്ക്ക് ഇത്തവണ പരുക്കു മൂലം വിട്ടു നില്‍ക്കേണ്ടി വരികയായിരുന്നു. കഴിഞ്ഞ ലോകകപ്പില്‍ ഇന്ത്യന്‍ സ്‌ക്വാഡില്‍ ഉണ്ടായിരുന്ന, എന്നാല്‍ ഈ ലോകകപ്പിനായുള്ള ടീമില്‍ ഇടം ലഭിക്കാതെ പോയ ആറ് താരങ്ങളെ പരിചയപ്പെടാം.

കെഎല്‍ രാഹുല്‍

രണ്ട് വര്‍ഷം മുമ്പ് നടന്ന ലോകകപ്പില്‍ രോഹിത് ശര്‍മ ഇന്ത്യയെ നയിച്ചപ്പോള്‍ ഉപനായകനായിരുന്നു കെഎല്‍ രാഹുല്‍. ഇന്ത്യയുടെ ഓപ്പണറായിരുന്ന രാഹുല്‍ 120 സ്‌ട്രൈക്ക് റേറ്റില്‍ 128 റണ്‍സാണ് നേടിയിരുന്നത്. എന്നാല്‍ ലോകകപ്പിന് പിന്നാലെ തന്നെ രാഹുലിന് ട്വന്റി-20 ടീമിലെ സ്ഥാനം നഷ്ടമാവുകയായിരുന്നു. ഇത്തവണ ലോകകപ്പിനുള്ള സ്‌ക്വാഡിനെക്കുറിച്ചുള്ള പ്ലാനുകളില്‍ രാഹുല്‍ ഉണ്ടായിരുന്നില്ലെന്നത് നേരത്തെ തന്നെ വ്യക്തമായിരുന്നു.

ദിനേശ് കാര്‍ത്തിക്

ഇന്ത്യന്‍ ക്രിക്കറ്റിലെ കംബാക്ക് കിങ് ആണ് ദിനേശ് കാര്‍ത്തിക്. രണ്ട് വര്‍ഷം മുമ്പ് ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച തിരിച്ചുവരവായിരുന്നു ദിനേശ് കാര്‍ത്തിക്കിന്റേത്. എന്നാല്‍ നാല് മത്സരങ്ങളില്‍ നിന്നും വെറും 14 റണ്‍സ് മാത്രമാണ് അന്ന് ഡികെയ്ക്ക് നേടാന്‍ സാധിച്ചത്. ലോകകപ്പിന് പിന്നാലെ ദിനേശ് കാര്‍ത്തിക്കിന് ടീമിലെ സ്ഥാനവും നഷ്ടമായി. ഈ സീസണിലും ഐപിഎല്ലില്‍ ദിനേശ് കാര്‍ത്തിക് മിന്നും ഫോമിലാണുള്ളത്. എന്നാല്‍ സെലക്ടര്‍മാര്‍ ദിനേശ് കാര്‍ത്തിക്കിനെ പരിഗണിച്ചില്ല.

ആര്‍ അശ്വിന്‍

ഇന്ത്യയുടെ ട്വന്റി-20 ടീമിലെ സ്ഥിരം സാന്നിധ്യം അല്ലാതിരുന്നിട്ടും കഴിഞ്ഞ രണ്ട് ലോകകപ്പിലും അശ്വിന്‍ സ്‌ക്വാഡിലുണ്ടായിരുന്നു. എന്നാല്‍ ഇത്തവണ അശ്വിനെ തേടി ഇന്ത്യന്‍ ടീമിലേക്കുള്ള വിളി എത്തിയില്ല. ഒരുപക്ഷെ ഐപിഎല്ലില്‍ മികച്ച പ്രകടനം പുറത്തെടുത്തിരുന്നുവെങ്കില്‍ അശ്വിനെ സെലക്ടര്‍മാര്‍ പരിഗണിക്കുമായിരുന്നു. പക്ഷെ തന്റെ കരിയറിലെ തന്നെ ഏറ്റവും മോശം ഐപിഎല്‍ സീസണിലൂടെയാണ് അശ്വിന്‍ കടന്നു പോകുന്നത്. ഇതുവരെ കളിച്ച ഒമ്പത് മത്സരങ്ങളില്‍ നിന്നും വെറും രണ്ട് വിക്കറ്റുകള്‍ മാത്രമാണ് അശ്വിന് നേടാന്‍ സാധിച്ചത്.

ഹര്‍ഷല്‍ പട്ടേല്‍

2021 ല്‍ ഐപിഎല്ലിലെ പര്‍പ്പിള്‍ ക്യാപ് ജേതാവായിരുന്നു ഹര്‍ഷല്‍ പട്ടേല്‍. പിന്നാലെ ഇന്ത്യയുടെ ട്വന്റി-20 സ്‌ക്വാഡിലെ സ്ഥിരം സാന്നിധ്യമായിരുന്നു ഹര്‍ഷല്‍. ഇപ്പോഴും വിക്കറ്റ് നേടുന്നുണ്ടെങ്കിലും ഹര്‍ഷല്‍ റണ്‍ വഴങ്ങുന്നത് കൂടിയിട്ടുണ്ട്. 2022 ലെ ലോകകപ്പ് സ്‌ക്വാഡില്‍ ഉണ്ടായിരുന്നുവെങ്കിലും കളിക്കാന്‍ സാധിച്ചിരുന്നില്ല. ഈ ഐപിഎല്ലിലും ഉയര്‍ന്ന ഇക്കണോമയില്‍ പന്തെറിയുന്നതാണ് ഹര്‍ഷലിന് മുന്നിലെ വാതിലടയാന്‍ കാരണമായത്.

ദീപക് ഹൂഡ

പോയ ട്വന്റി-20 ലോകകപ്പിലെ അവസാന എന്‍ട്രികളിലൊന്നായിരുന്നു ദീപക് ഹൂഡ. ലോകകപ്പിന് മുന്നോടിയായി നടന്ന അയര്‍ലണ്ട് സീരീസിലെ സെഞ്ചുറിയുടെ കരുത്തിലാണ് ദീപക് ഹൂഡ ലോകകപ്പ് ടീമിലേക്ക് എത്തുന്നത്. ലോകകപ്പില്‍ ഒരു മത്സരത്തില്‍ കളിക്കാന്‍ സാധിച്ചുവെങ്കിലും മൂന്ന് റണ്‍സ് മാത്രമാണ് ദീപക് ഹൂഡയ്ക്ക് നേടാന്‍ സാധിച്ചത്. കഴിഞ്ഞ 14 മാസമായി ഇന്ത്യയ്ക്ക് വേണ്ടി ദീപക് ഹൂഡയ്ക്ക് കളിക്കാന്‍ സാധിച്ചിട്ടില്ല. അതുകൊണ്ട് തന്നെ ഇത്തവണ ഹൂഡയെ പരിഗണിക്കുമെന്ന് കരുതിയിരുന്നതുമില്ല.

ഭുവനേശ്വര്‍ കുമാര്‍

ഇന്ത്യയുടെ വെറ്ററന്‍ താരമാണ് ഭുവനേശ്വര്‍ കുമാര്‍. ട്വന്റി-20 ക്രിക്കറ്റില്‍ ഒരുപാട് നേട്ടങ്ങളുള്ള താരം. 2022 ലോകകപ്പില്‍ ഇന്ത്യന്‍ ബൗളിംഗിനെ നയിച്ചിരുന്നത് ഭുവിയായിരുന്നു. പക്ഷെ ഇത്തവണ ഭുവനേശ്വറിനെ പരിഗണിക്കുക പോലും ചെയ്തിരുന്നില്ല. 2022 നവംബറിലാണ് ഭുവനേശ്വര്‍ കുമാര്‍ അവസാനമായി ഇന്ത്യയ്ക്ക് വേണ്ടി ട്വന്റി-20 മതസ്രം കളിച്ചത്. അതുകൊണ്ട് തന്നെ ഭുവിയെ ഇത്തവണ ടീമിലെടുക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല.

Story first published: Tuesday, April 30, 2024, 20:37 [IST]
Other articles published on Apr 30, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+