Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 World Cup: എന്താകുമെന്ന് കണ്ടറിയണം, ഇക്കാര്യത്തില്‍ ഇന്ത്യ വീക്കാണ്; ആശങ്ക ചൂണ്ടിക്കാണിച്ച് ഇതിഹാസം

ഐപിഎല്‍ പൂരം അവസാനിച്ചാല്‍ ക്രിക്കറ്റ് ലോകം നേരെ പോവുക ട്വന്റി-20 ലോകകപ്പിന്റെ ആവേശത്തിലേക്കാണ്. കഴിഞ്ഞ ദിവസമാണ് ലോകകപ്പിനായുള്ള ഇന്ത്യന്‍ സ്‌ക്വാഡിനെ പ്രഖ്യാപിച്ചത്. രോഹിത് ശര്‍മ നയിക്കുന്ന ഇന്ത്യന്‍ ടീമിന്റെ ഉപനായകന്‍ ഹാര്‍ദിക് പാണ്ഡ്യയാണ്. മലയാളി താരം സഞ്ജു സാംസണും ലോകകപ്പ് ടീമിലുണ്ട്. ശ്രീശാന്തിന് ശേഷം ഇതാദ്യമായാണ് ഒരു മലയാളി താരം ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ഇടം നേടുന്നത്.

സിപിന്നിന് അനുകൂലമായ വെസ്റ്റ് ഇന്‍ഡീസിലേയും യുഎസ്എയിലുമായി നടക്കുന്ന ലോകകപ്പിന് ഇന്ത്യ പോകുന്നത് നാല് സ്പിന്നര്‍മാരുമായാണ്. രവീന്ദ്ര ജഡേജയും അക്‌സര്‍ പട്ടേലും യുസ്വേന്ദ്ര ചാഹലും കുല്‍ദീപ് യാദവും അടങ്ങുന്നതാണ് ഇന്ത്യയുടെ സ്പിന്‍ നിര. പേസര്‍മാരായി ടീമിലുള്ളത് ജസ്പ്രീത് ബുംറയും മുഹമ്മദ് സിറാജും അര്‍ഷ്ദീപ് സിംഗുമാണ്. ഓള്‍ റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയുടെ ബൗളിംഗിനെയും ഇന്ത്യ ആശ്രയിക്കും.

T20 World Cup

ഇന്ത്യ ലോകകപ്പ് നേടുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. എന്നാല്‍ ഇന്ത്യയുടെ ലോകകപ്പ് പ്രതീക്ഷകള്‍ക്ക് മങ്ങലേല്‍പ്പിക്കുന്ന പ്രതികരണവുമായി എത്തിയിരിക്കുകയാണ് ഇതിഹാസ താരം മദന്‍ ലാല്‍. 1983ലെ ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമിന്‍ മദന്‍ ലാലുമുണ്ടായിരുന്നു. ഇന്ത്യയുടെ ബൗളിംഗ് നിര ശക്തമല്ലെന്നാണ് മദന്‍ ലാല്‍ അഭിപ്രായപ്പെടുന്നത്.

''എനിക്ക് പേസ് അറ്റാക്ക് ഇഷ്ടപ്പെട്ടില്ല. ജസ്പ്രീത് ബുംറയല്ലാതെ അത്ര നല്ലതാരുമില്ല. സിറജ് അവിടെയിവിടെയായി നല്ല പ്രകടനങ്ങള്‍ കാഴ്ചവച്ചിട്ടുണ്ടെങ്കിലും അന്താരാഷ്ട്ര തലത്തിലെ അദ്ദേഹത്തിന്റെ പ്രകടനം അത്ര നല്ലതല്ല. എനിക്ക് തോന്നുന്നത് ഇന്ത്യ ദുര്‍ബലമായ പേസ് അറ്റാക്കുമായാണ് പോകുന്നത് എന്നാണ്'' എന്നായിരുന്നു മദന്‍ ലാല്‍ പറഞ്ഞത്. ഇന്ത്യന്‍ പേസ് നിരയുടെ ഭാരമത്രയും ബുംറയ്ക്ക് ഒറ്റയ്ക്ക് തോളിലേറ്റേണ്ടി വരുമെന്നാണ് മദന്‍ ലാല്‍ പറയുന്നത്.

'ട്വന്റി-20 ക്രിക്കറ്റില്‍ മാത്രമല്ല. വിക്കറ്റുകള്‍ നേടാന്‍ സാധിക്കുന്ന, മാച്ച് വിന്നര്‍മാരായ പേസര്‍മാരെ ആവശ്യമുണ്ട്. ബുംറ വിക്കറ്റ്‌ടേക്കറും മാച്ച് വിന്നറുമാണ്. സിറാജിന്റെ പ്രകടനം എങ്ങനെയായിരിക്കും എന്ന് നോക്കാം. ഇന്ത്യ കൂടുതലും ആശ്രയിക്കുക ബുംറയെയാകും. ഇന്ത്യയ്ക്ക് ഒരു എക്‌സ്ട്രാ പേസര്‍ വേണമായിരുന്നു. ചിത്രം നോക്കിയാല്‍ നല്ല പേസ് അറ്റാക്കുള്ളപ്പോഴാണ് ഇന്ത്യ നന്നായി കൡച്ചിട്ടുള്ളതെന്ന് കാണാം. അപ്പോഴാണ് ഇന്ത്യ കൂടുതല്‍ മത്സരങ്ങള്‍ വിജയിച്ചിട്ടുള്ളത്'' മദന്‍ ലാല്‍ പറയുന്നു.

''അര്‍ഷ്ദീപിനെപ്പറ്റി എനിക്ക് ഉറപ്പില്ല. സിറാജിന്റെ കാര്യത്തിലും എനിക്ക് ഉറപ്പില്ല. പാണ്ഡ്യയും ഒട്ടും എഫക്ടീവല്ല. ടീം മാനേജ്‌മെന്റ് അവനെ വച്ചൊരു ചാന്‍സ് എടുത്തതാണെന്ന് തോന്നുന്നു. പേസ് ലൈനപ്പാണ് ദുര്‍ബലം. ബുംറയല്ലാതെ സിറാജും അര്‍ഷ്ദീപും എങ്ങനെ കളിക്കുമെന്ന് കണ്ടറിയണം. ഈ ബൗൡഗ് നിരയെ നോക്കുമ്പോള്‍ എനിക്ക് ഒട്ടും ആത്മവിശ്വാസമില്ല'' അദ്ദേഹം പറയുന്നു.

ട്വന്റി-20 ലോകകപ്പിനായുള്ള ഇന്ത്യന്‍ സ്‌ക്വാഡ്: രോഹിത് ശര്‍മ, യശസ്വി ജെയ്‌സ്വാള്‍, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത്, സഞ്ജു സാംസണ്‍, ഹാര്‍ദിക് പാണ്ഡ്യ, ശിവം ദൂബെ, രവീന്ദ്ര ജഡേജ, അക്‌സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, യുസ്വേന്ദ്ര ചാഹല്‍, അര്‍ഷ്ദീപ് സിംഗ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്.

റിസര്‍വ് താരങ്ങള്‍: റിങ്കു സിംഗ്, ശുബ്മന്‍ ഗില്‍, ആവേശ് ഖാന്‍, ഖലീല്‍ അഹമ്മദ്.

Story first published: Wednesday, May 1, 2024, 18:07 [IST]
Other articles published on May 1, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+