For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup: ഷാര്‍ജയില്‍ സൗത്താഫ്രിക്ക പതറും, ചോപ്രയുടെ പ്രവചനം- കാരണമറിയാം

കന്നിക്കിരീടം തേടിയാണ് സൗത്താഫ്രിക്കയെത്തിയത്

1

ടി20 ലോകകപ്പില്‍ സൗത്താഫ്രിക്കന്‍ ടീമിനെക്കുറിച്ച് വന്‍ പ്രവചനം നടത്തിയിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ താരവും കമന്റേറ്ററുമായ ആകാശ് ചോപ്ര. ഷാര്‍ജയില്‍ നടക്കാനിരിക്കുന്ന മല്‍സരങ്ങളില്‍ സൗത്താഫ്രിക്ക പതറുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സ്വന്തം യൂട്യൂബ് ചാനലിലൂടെയാണ് ചോപ്ര ഷാര്‍ജയിലെ മല്‍സരങ്ങള്‍ സൗത്താഫ്രിക്ക ടീം ഭയപ്പെടണമെന്ന് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

ഷാര്‍ജയില്‍ സൗത്താഫ്രിക്കന്‍ ടീം പതറുമെന്നുറപ്പാണ്. കാരണം മികവുറ്റ സ്പിന്നര്‍മാര്‍ക്കെതിരേ നന്നായി കളിക്കാന്‍ കഴിയുന്ന ബാറ്റര്‍മാര്‍ അവര്‍ക്കില്ല. സ്‌ട്രോക്ക് മേക്കര്‍മാരുടെ അഭാവം സൗത്താഫ്രിക്കയ്ക്കു ടൂര്‍ണമെന്റില്‍ വലിയ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്നും ചോപ്ര വിലയിരുത്തി. ടെംബ ബവുമയാണ് ലോകകപ്പില്‍ സൗത്താഫ്രിക്കയെ നയിക്കുന്നത്. സൂപ്പര്‍ 12ലേക്കു യോഗ്യത നേടിയിട്ടുള്ള അവര്‍ രണ്ടു മല്‍സരങ്ങളാണ് ഷാര്‍ജയില്‍ കളിക്കുന്നത്. ഒന്ന് മുന്‍ ജേതാക്കളായ ഇംഗ്ലണ്ടിനെതിരേയാണെങ്കില്‍ മറ്റൊന്ന് യോഗ്യതാ റൗണ്ട് കളിച്ചെത്തുന്ന ടീമിനെതിരേയായിരിക്കും.

ഐസിസി ടൂര്‍ണമെന്റുകളില്‍ അത്ര മികച്ച റെക്കോര്‍ഡല്ല സൗത്താഫ്രിക്കയുടേത്. ഇത്തവണയും ഇതില്‍ കാര്യമായ മാറ്റമൊന്നും പ്രതീക്ഷിക്കേണ്ടതില്ലെന്നു ചോപ്ര പറഞ്ഞു. ഇതുവരെയുള്ള ചരിത്രമെടുത്താല്‍ രണ്ടു തവണയാണ് സൗത്താഫ്രിക്ക ലോകകപ്പിന്റെ സെമി ഫൈനലില്‍ കടന്നിട്ടുള്ളത്. 2009, 2014 വര്‍ഷങ്ങളിലായിരുന്നു ഇത്. എന്നാല്‍ രണ്ടു തവണയും അവര്‍ സെമിയില്‍ പുറത്താവുകയായിരുന്നു.

2

ഇത്തവണത്തെ ലോകകപ്പിലും സൗത്താഫ്രിക്കന്‍ ടീമില്‍ നിന്നും വലിയ പ്രതീക്ഷ വേണ്ട. ടൂര്‍ണമെന്റില്‍ അവര്‍ എവിടെയെങ്കിലുമെത്തുമെന്നു ഞാന്‍ കരുതുന്നില്ല. കഴിഞ്ഞ 10 ടി20കളില്‍ ഒമ്പതിലും ജയിച്ചാണ് സൗത്താഫ്രിക്ക ലോകകപ്പിനെത്തിയിരിക്കുന്നത്. പക്ഷെ ലോകകപ്പില്‍ ഈ ഫോം അവര്‍ക്കു തുടരാനാവുമോയെന്നതില്‍ എനിക്കു സംശയമുണ്ട്. ചില വലിയ ടീമുകള്‍ക്കെതിരേ സൗത്താഫ്രിക്ക സൂപ്പര്‍ 12ല്‍ വിജയം നേടിയേക്കാം. പക്ഷെ അവര്‍ക്കു സെമി ഫൈനലിലെത്താന്‍ കഴിയുമെന്നു തനിക്കു തോന്നുന്നില്ലെന്നു ചോപ്ര വിശദമാക്കി.

ലോകകപ്പിന്റെ മരണഗ്രൂപ്പിലാണ് സൗത്താഫ്രിക്ക സൂപ്പര്‍ 12ല്‍ ഉള്‍പ്പെട്ടിട്ടുള്ളത്. ഗ്രൂപ്പ് ഒന്നിലാണ് അവരുടെ സ്ഥാനം. നിലവിലെ ചാംപ്യന്‍മാരായ വെസ്റ്റ് ഇന്‍ഡീസ്, ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ എന്നിവര്‍ ഇതേ ഗ്രൂപ്പിലാണ്. ഇവരോടൊപ്പം യോഗ്യതാ റൗണ്ടില്‍ നിന്നുള്ള രണ്ടു ടീമുകള്‍ കൂടി ഗ്രൂപ്പിന്റെ ഭാഗമാവും. 23ന് ആരോണ്‍ ഫിഞ്ച് നയിക്കുന്ന ഓസ്‌ട്രേലിയയുമായിട്ടാണ് ലോകകപ്പില്‍ സൗത്താഫ്രിക്കയുടെ ആദ്യ പോരാട്ടം.

സൗത്താഫ്രിക്ക ലോകകപ്പ് സ്‌ക്വാഡ്

ടെംബ ബഹുമ (ക്യാപ്റ്റന്‍), റീസ്സ ഹെന്‍ഡ്രിക്‌സ്, എയ്ഡന്‍ മര്‍ക്രാം, ഡേവിഡ് മില്ലര്‍, റാസ്സി വാന്‍ഡര്‍ ഡ്യുസെന്‍, വിയാന്‍ മുള്‍ഡര്‍, ഡ്വെയ്ന്‍ പ്രെട്ടോറിയസ്, ക്വിന്റണ്‍ ഡികോക്ക് (വിക്കറ്റ് കീപ്പര്‍), ഹെന്റിച്ച് ക്ലാസെന്‍, കേശവ് മഹാരാജ്, ബ്യോണ്‍ ഫോര്‍ട്യുന്‍, ലുംഗി എന്‍ഗിഡി, ആന്റിച്ച് നോര്‍ക്കിയ, കാഗിസോ റബാഡ, തബ്രെയ്‌സ് ഷാംസി.

Story first published: Tuesday, October 19, 2021, 18:59 [IST]
Other articles published on Oct 19, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+