Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 World Cup 2022: കിവീസിനെ 98 ന് പുറത്താക്കി ദക്ഷിണാഫ്രിക്ക; നാണംകെട്ട തോല്‍വിയുമായി വില്ലിയും സംഘവും

ട്വന്റി-20 ലോകകപ്പ് സന്നാഹ മത്സരത്തില്‍ ന്യൂസിലാന്‍ഡിന് നാണക്കേട്. കിവികള്‍ക്കെതിരെ ഒമ്പത് വിക്കറ്റുമായി ദക്ഷിണാഫ്രിക്ക. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാന്‍ഡ് വെറും 98 റണ്‍സെടുത്ത് പുറത്താവുകയായിരുന്നു. മറുപടി ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്ക പന്ത്രണ്ടാം ഓവറില്‍ വിജയത്തിലേക്ക് എത്തുകയായിരുന്നു. പുറത്താകാതെ 54 റണ്‍സുമായി നിന്ന റൈലി റോസ്വോ ആണ് ദക്ഷിണാഫ്രിക്കയെ വിജയത്തിലേക്ക് നയിച്ചത്.

32 പന്തിലായിരുന്നു പോര്‍ട്ടീസ് റോസ്വോ 54 റണ്‍സെടുത്തത്. റീസ ഹെന്‍ട്രിക്ക്‌സുമൊത്ത് താരം 66 റണ്‍സായിരുന്നു ആദ്യ വിക്കറ്റില്‍ കൂട്ടിച്ചേര്‍ത്തത്. പിന്നാലെ ഹെന്‍ട്രിക്‌സ് 27 റണ്‍സുമായി പുറത്താവുകയായിരുന്നു. എങ്കിലും അനായാസം തന്നെ ദക്ഷിണാഫ്രിക്ക വിജയത്തിലേക്ക് എത്തി. ഇന്നത്തെ വിജയം ലോകകപ്പിലെ കുതിപ്പിന് ദക്ഷിണാഫ്രിക്കയ്ക്ക് ഊര്‍ജ്ജം പകരുമെന്നുറപ്പാണ്.

T20 World Cup 2022

നേരത്തെ വെറും 98 റണ്‍സിനാണ് ദക്ഷിണാഫ്രിക്ക ന്യൂസിലാന്‍ഡിനെ എറിഞ്ഞിട്ടത്. പന്തെടുത്തവരെല്ലാം വീരന്മാരായപ്പോള്‍ കിവീസ് നിരയില്‍ ഒരാള്‍ക്ക് പോലും പിടിച്ചു നില്‍ക്കാന്‍ സാധിച്ചില്ല. കേശവ് മഹാരാജ് മൂന്ന് വിക്കറ്റും ടബ്രിസ് ഷംസി രണ്ട് വിക്കറ്റുമെടുത്തു. വെയ്ന്‍ പാര്‍നലും രണ്ടു വിക്കറ്റെടുത്തു. മഹാരാജ് 17 റണ്‍സ് മാത്രം വിട്ടു നില്‍കി മൂന്ന് വിക്കറ്റെടുത്തപ്പോള്‍ ഷംസി ആറ് റണ്‍സും പാര്‍നെല്‍ എട്ട് റണ്‍സും വിട്ടു കൊടുത്താണ് രണ്ട് വിക്കറ്റ് വീതമെടുത്തത്.

ന്യൂസിലാന്‍ഡ് നിരയില്‍ രണ്ടക്കം കടന്നത് മൂന്ന് പേര്‍ മാത്രമാണ്. മാര്‍ട്ടിന്‍ ഗുപ്റ്റിലും ഗ്ലെന്‍ ഫിലിപ്‌സും 23 റണ്‍സ് വീതം നേടി ടീമിന്റെ ടോപ് സ്‌കോറര്‍മാരായി. ഫോമില്ലായ്മ തുടരുന്ന നായകന്‍ കെയ്ന്‍ വില്യംസണ്‍ വെറും മൂന്ന് റണ്‍സ് മാത്രമാണ് നേടിയത്. 11 റണ്‍സെടുത്ത ബ്രാസെലണ് രണ്ടക്കം കടന്ന മറ്റൊരു താരം. കഴിഞ്ഞ ലോകകപ്പിലെ റണ്ണറപ്പുകളായാണ് ന്യൂസിലാന്‍ഡ് എത്തിയിരിക്കുന്നത്.

Story first published: Monday, October 17, 2022, 12:41 [IST]
Other articles published on Oct 17, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+