
രോഹിത്, ഗംഭീര്‍, കോലി (ടോപ്പ് ത്രീ)
സംയുക്ത ഇലവന്റെ ടോപ്പ് ത്രീയിലെ മൂന്നു പേരും ഇന്ത്യന്‍ താരങ്ങളായിരിക്കും. നിലവിലെ ക്യാപ്റ്റന്‍ രോഹിത് ശര്‍മ, മുന്‍ ഇടംകൈയന്‍ ഗൗതം ഗംഭീര്‍, വിരാട് കോലി എന്നിവരായിരിക്കും ആദ്യ മൂന്നു സ്ഥാനങ്ങളില്‍ ബാറ്റ് ചെയ്യുക. 2007 മുതല്‍ ഇതുവരെ നടന്ന എല്ലാ എഡിഷനുകളിലും കളിച്ചിട്ടുള്ള താരം കൂടിയാണ് ഹിറ്റ്മാന്‍. ടൂര്‍ണമെന്റിലെ ഓള്‍ടൈം റണ്‍വേട്ടക്കാരില്‍ 847 റണ്‍സുമായി രോഹിത് നാലാംസ്ഥാനത്തുണ്ട്.

ഗംഭീര്‍ ഫൈനലിലെ ടോപ്‌സ്‌കോറര്‍
2007ലെ ലോകകപ്പില്‍ ചാംപ്യന്‍മാരായ ടീമിന്റെ ഭാഗമായിരുന്നു ഗംഭീര്‍. പാകിസ്താനെതിരായ ഫൈനലില്‍ 75 റണ്‍സോടെ അദ്ദേഹം ടോപ്‌സ്‌കോററായിരുന്നു. ലോകകപ്പില്‍ 21 മല്‍സരങ്ങളില്‍ കളിച്ച ഗംഭീര്‍ 524 റണ്‍സെടുത്തിട്ടുണ്ട്. ടി20 ലോകകപ്പില്‍ ഏറ്റവുമധികം റണ്‍സ് നേടിയ അഞ്ചാമത്തെ താരമാണ് കോലി. 21 മല്‍സരങ്ങളില്‍ നിന്നും 845 റണ്‍സാണ് സമ്പാദ്യം. രണ്ടു ലോകകപ്പുകളില്‍ പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റായ ഏക താരമാണ് അദ്ദേഹം.

മാലിക്ക്, യുവരാജ്, ധോണി (മധ്യനിര)
ഇന്ത്യ- പാകിസ്താന്‍ സംയുക്ത ഇലവനില്‍ നാലു മുതല്‍ ആറു വരെ സ്ഥാനങ്ങളിലുള്ളത് പാകിസ്താന്റെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഷുഐബ് മാലിക്ക്, ഇന്ത്യയുടെ മുന്‍ ഇതിഹാസ ഓള്‍റൗണ്ടര്‍ യുവരാജ് സിങ്, മുന്‍ നായകന്‍ എംഎസ് ധോണി എന്നിവരായിരിക്കും. ടി20 ലോകകപ്പില്‍ പാകിസ്താനു വേണ്ടി ഏറ്റവും മികച്ച പ്രകടനം നടത്തിയിട്ടുള്ള താരമാണ് മാലിക്ക്. ടൂര്‍ണമെന്റില്‍ 34 മല്‍സരങ്ങള്‍ കളിച്ച അദ്ദേഹം നേടിയത് 646 റണ്‍സാണ്. 2009ലെ ലോകകപ്പില്‍ പാക് ടീമിന്റെ കിരീടവിജയത്തില്‍ മാലിക്ക് നിര്‍ണായക പങ്കുവഹിച്ചിരുന്നു.
Also Read: ഓസീസില്‍ ഇന്ത്യയുടെ ബെസ്റ്റ് ടി20 താരമാര്?, 50ന് മുകളില്‍ ശരാശരി ഒരാള്‍ക്ക് മാത്രം!

ധോണി പ്രഥമ കപ്പ് വിന്നിങ് ക്യാപ്റ്റന്‍
2007ലെ കന്നി ടൂര്‍ണമെന്റില്‍ ഇന്ത്യന്‍ ടീമിന്റെ വൈസ് ക്യാപറ്റനായിരുന്നു യുവരാജ്. ഈ ടൂര്‍ണമെന്റില്‍ ഇംഗ്ലണ്ട് പേസര്‍ സ്റ്റുവര്‍ട്ട് ബ്രോഡിനെതിരേ ഒരോവറിലെ ആറു ബോളിലും സിക്‌സര്‍ പറത്തി അദ്ദേഹം റെക്കോര്‍ഡുമിട്ടിരുന്നു. ലോകകപ്പില്‍ യുവി 31 മല്‍സരങ്ങളില്‍ നിന്നായി നേടിയത് 593 റണ്‍സാണ്. കൂടാതെ 12 വിക്കറ്റുകളും അദ്ദേഹം പിഴുതു.
പാകിസ്താനെതിരേ ഒരിക്കല്‍പ്പോലും ടി20 ലോകകപ്പില്‍ തോറ്റിട്ടില്ലാത്ത ഇന്ത്യന്‍ ക്യാപ്റ്റനാണ് ധോണി. 2007ലെ പ്രഥമ ടൂര്‍ണമെന്റില്‍ ടീമിനെ ചാംപ്യന്‍മാരാക്കിയ അദ്ദേഹം 2016ലെ ലോകകപ്പ് വരെ ക്യാപ്റ്റന്‍ സ്ഥാനത്തുണ്ടായിരുന്നു. ടൂര്‍ണമെന്റില്‍ 33 മല്‍സരങ്ങളില്‍ നിന്നായി ധോണി നേടിയത് 529 റണ്‍സാണ്. കൂടാതെ 32 പുറത്താക്കലുകളും വിക്കറ്റ് കീപ്പറെന്ന നിലയില്‍ അദ്ദേഹം നടത്തി. ഇതു റെക്കോര്‍ഡ് കൂടിയാണ്.

അഫ്രീഡി, അശ്വിന്‍, അജ്മല്‍ (ലോവര്‍ ഓര്‍ഡര്‍)
ലോവര്‍ ഓര്‍ഡറില്‍ ഏഴു മുതല്‍ ഒമ്പതു വരെ സ്ഥാനങ്ങളില്‍ പാകിസ്താന്റെ മുന്‍ ഇതിഹാസ ഓള്‍റൗണ്ടര്‍ ഷാഹിദ് അഫ്രീഡി. ഇന്ത്യന്‍ ഓഫ് സ്പിന്നര്‍ ആര്‍ അശ്വിന്‍, പാകിസ്താന്റെ മുന്‍ സ്പിന്നര്‍ സഈദ് അജ്മല്‍ എന്നിരാണുള്ളത്. ലോക ക്രിക്കറ്റിലെ ഏറ്റവും അപകടകാരിയായ ബാറ്റര്‍മാരില്‍ ഒരാളായ അഫ്രീഡി 2009ലെ ടൂര്‍ണമെന്റില്‍ കിരീടവിജയത്തില്‍ നിര്‍ണായക റോള്‍ വഹിച്ചിരുന്നു. ലോകകപ്പില്‍ ആകെ 34 മല്‍സരങ്ങളാണ് അദ്ദേഹം കളിച്ചത്. ഇവയില്‍ നിന്നും 546 റണ്‍സും 39 വിക്കറ്റുകളു നേടുകയും ചെയ്തു.
Also Read: T20 World Cup : ആദ്യ മത്സരത്തില്‍ ഇന്ത്യ തോല്‍ക്കുമോ?, ചരിത്രം പറയുന്നതിങ്ങനെ!, അറിയാം

അജ്മല്‍ പാക് മാച്ച് വിന്നര്‍
ടി20 ലോകകപ്പില്‍ മികച്ച റെക്കോര്‍ഡുള്ള ബൗളറാണ് അശ്വിന്‍. 36 കാരനായ അദ്ദേഹം ഈ ലോകകപ്പിലും ടീമിന്റെ ഭാഗമാണ്. ഇതുവരെ 18 മല്‍സരങ്ങളില്‍ കളിച്ച അശ്വിന്‍ 26 വിക്കറ്റുകള്‍ വീഴത്തിയിട്ടുണ്ട്. ചുരുങ്ങിയത് 25 വിക്കറ്റുകളെടുത്തവരില്‍ ഏറ്റവും മികച്ച ഇക്കോണമി റേറ്റും (6.1) അദ്ദേഹത്തിനാണ്.
പാകിസ്താനു വേണ്ടി മാച്ച് വിന്നിങ് പ്രകടനങ്ങള്‍ നടത്തിയിട്ടുള്ള താരമാണ് അജ്മല്‍. 2009ലെ ടൂര്‍ണമെന്റില്‍ പാക് ടീം കപ്പുയര്‍ത്തിയപ്പോള്‍ അദ്ദേഹം 12 വിക്കറ്റുകളെടുത്തിരുന്നു. ടൂര്‍ണമെന്റില്‍ കൂടുതല്‍ വിക്കറ്റെടുത്ത നാലാമത്തെ ബൗളറാണ് അജ്മല്‍. 23 മല്‍സരങ്ങളില്‍ നിന്നും 36 വിക്കറ്റുകള്‍ പാക് സപിന്നര്‍ വീഴ്ത്തി.

ഗുല്‍, ആമിര്‍ (പേസര്‍മാര്‍)
സംയുക്ത ഇലവനിലെ ഫാസ്റ്റ് ബൗളര്‍മാര്‍ പാകിസ്താന്റെ മുന്‍ പേസ് ജോടികളായ ഉമര്‍ ഗുല്ലും മുഹമ്മദ് ആമിറുമാണ്. ടൂര്‍ണമെന്റിന്റെ ചരിത്രത്തിലെ അഞ്ചാമത്തെ വിക്കറ്റ് വേട്ടക്കാരനാണ് ഗുല്‍. 2007ലെ പ്രഥമ ടൂര്‍ണമെന്റ് മുതല്‍ അദ്ദേഹം പാക് ടീമിലുണ്ടായിരുന്നു. 35 വിക്കറ്റുകളാണ് ലോകകപ്പില്‍ ഗുല്‍ വീഴ്ത്തിയത്. 7.3 എന്ന മികച്ച ഇക്കോണമി റേറ്റിലാണിത്.
ഇടംകൈയന്‍ പേസര്‍ ആമിര്‍ 17 മല്‍സരങ്ങളാണ് ലോകകപ്പില്‍ ആകെ കളിച്ചത്. ഇവയില്‍ നിന്നും 7.17 ഇക്കോണമി റേറ്റില്‍ 17 വിക്കറ്റുകളെടുക്കുകയും ചെയ്തു. കഴിഞ്ഞ ലോകകപ്പില്‍ തഴയപ്പെട്ട അദ്ദേഹം ഈ ടൂര്‍ണമെന്റിലും പാക് ടീമിലില്ല.


Click it and Unblock the Notifications












