Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 World Cup: ലോകകപ്പ് ഇവര്‍ക്ക് ജീവന്മരണ പോരാട്ടം! തിളങ്ങിയില്ലെങ്കില്‍ പുറത്ത്; ലിസ്റ്റില്‍ സഞ്ജുവും

കഴിഞ്ഞ ദിവസമാണ് ട്വന്റി-20 ലോകകപ്പിനായുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചത്. രോഹിത് ശര്‍മ നയിക്കുന്ന ടീമിന്റെ ഉപനായകന്‍ ഹാര്‍ദിക് പാണ്ഡ്യയാണ്. ഐപിഎല്ലില്‍ മോശം ഫോം വിമര്‍ശനങ്ങള്‍ നേരിടുന്നതിനിടെയാണ് പാണ്ഡ്യയെ ലോകകപ്പ് ടീമിന്റെ ഉപനായകനാക്കിയിരിക്കുന്നത്. മലയാളി താരം സഞ്ജുവും ടീമിലുണ്ട്. കെഎല്‍ രാഹുല്‍ ടീമില്‍ ഇടം നേടാന്‍ സാധിക്കാതെ പോയവരില്‍ ഒരാളാണ്.

റിങ്കു സിംഗ്, ശുബ്മന്‍ ഗില്‍ എന്നിവര്‍ സ്‌ക്വാഡില്‍ ഇടം നേടാതെ റിസര്‍വ് താരങ്ങളായാണ് തിരഞ്ഞെടുക്കപ്പെട്ടത്. അതേസമയം ടീമില്‍ ഇടം നേടിയ താരങ്ങളില്‍ ചിലരെ സംബന്ധിച്ച് ഇത് ജീവന്മരണ പോരാട്ടമാണ്. അങ്ങനെ ഈ ലോകകപ്പ് തങ്ങളെ സംബന്ധിച്ച് അവസാനമായി അവസരമായി കാണേണ്ട മൂന്നാ താരങ്ങളെ പരിചയപ്പെടാം.

T20 World Cup

സഞ്ജു സാംസണ്‍: പന്തിനൊപ്പം വിക്കറ്റ് കീപ്പര്‍ ബാറ്ററായി ഇന്ത്യ തിരഞ്ഞെടുത്തിരിക്കുന്നത് സഞ്ജുവിനെയാണ്. ഏറെനാളായി അവഗണിക്കപ്പെടുന്നുവെന്ന് ആരാധകര്‍ പറഞ്ഞിരുന്ന താരമാണ് സഞ്ജു. അതുകൊണ്ട് തന്നെ സഞ്ജുവിന്റെ സെലക്ഷന്‍ ആരാധകര്‍ക്ക് ആവേശം പകര്‍ന്നിരിക്കുകയാണ്. എന്നാല്‍ ഈ ലോകകപ്പില്‍ തിളങ്ങാന്‍ സാധിച്ചില്ലെങ്കില്‍ സഞ്ജുവിന് അത് വലിയ വെല്ലുവിളിയായി മാറും. കെഎല്‍ രാഹുല്‍, ഇഷാന്‍ കിഷന്‍, ജിതേഷ് ശര്‍മ തുടങ്ങിയവര്‍ അവസരത്തിനായി തൊട്ടു പിന്നിലുണ്ട്.

യുസ്വേന്ദ്ര ചാഹല്‍: ഐപിഎല്ലിലെ മിന്നും ഫോമിന്റെ ആത്മവിശ്വാസവുമായാണ് ചാഹല്‍ ലോകകപ്പിനെത്തുന്നത്. നാല് സ്പിന്നര്‍മാരുമായാണ് ഇന്ത്യ ലോകകപ്പിന് തയ്യാറാകുന്നത്. 2023 ലാണ് ചാഹല്‍ അവസാനമായി ഇന്ത്യയ്ക്കായി കളിച്ചത്. പലപ്പോഴും ഫോമില്ലായ്മയോ പരുക്കോ അല്ല ചാഹലിനെ ടീമിന് പുറത്ത് നിര്‍ത്തിയത്. മറിച്ച് സാഹചര്യങ്ങളായിരുന്നു ചാഹലിന് വിനയായത്. അതേസമയം ഇന്ത്യയ്ക്കായി ഈ ലോകകപ്പില്‍ തിളങ്ങുക ചാഹലിന് നിര്‍ണായകമാണ്. അല്ലാത്തപക്ഷം ഏകദിനത്തിലേക്കും മടങ്ങിയെത്തുക ചാഹലിന് വെല്ലുവിളിയായേക്കും.

ശിവം ദൂബെ: ഐപിഎല്ലില്‍ തിളങ്ങാന്‍ സാധിക്കുമ്പോഴും ഇന്ത്യന്‍ ടീമിലേക്ക് എത്താന്‍ സാധിക്കാതെ പോയ താരമാണ് ശിവം ദൂബെ. ഹാര്‍ദിക് പാണ്ഡ്യയ്ക്ക് പകരക്കാരനായാണ് ദൂബെ ടീമിലേക്ക് തിരികെ വന്നത്. ഈ അവസരം മുതലാക്കാന്‍ ദൂബെയ്ക്ക് സാധിച്ചിരുന്നു. പിന്നാലെ ഐപിഎല്ലിലും മികച്ച പ്രകടനം പുറത്തെടുക്കാന്‍ താരത്തിന് സാധിച്ചിട്ടുണ്ട്. എന്നാല്‍ പാണ്ഡ്യ തിരികെ വന്നതോടെ രാജ്യാന്തര ക്രിക്കറ്റില്‍ ദൂബെയ്ക്ക് എത്രത്തോളം അവസരം ഇനിയും ലഭിക്കുമെന്ന് അറിയില്ല.

ട്വന്റി-20 ലോകകപ്പിനായുള്ള ഇന്ത്യന്‍ സ്‌ക്വാഡ്: രോഹിത് ശര്‍മ, യശസ്വി ജെയ്സ്വാള്‍, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത്, സഞ്ജു സാംസണ്‍, ഹാര്‍ദിക് പാണ്ഡ്യ, ശിവം ദൂബെ, രവീന്ദ്ര ജഡേജ, അക്സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, യുസ്വേന്ദ്ര ചാഹല്‍, അര്‍ഷ്ദീപ് സിംഗ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്. റിസര്‍വ് താരങ്ങള്‍: റിങ്കു സിംഗ്, ശുബ്മന്‍ ഗില്‍, ആവേശ് ഖാന്‍, ഖലീല്‍ അഹമ്മദ്.

Story first published: Saturday, May 4, 2024, 14:07 [IST]
Other articles published on May 4, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+