സഞ്ജു സാംസണ്‍ ലോകകപ്പിനുള്ള ഇന്ത്യന്‍ സ്‌ക്വാഡില്‍, ഇങ്ങനൊരു വാര്‍ത്ത കേട്ടപ്പോള്‍ മലയാളികള്‍ ആദ്യം വിശ്വസിച്ചു കാണില്ല. നാളിതുവരെയുള്ള അനുഭവങ്ങള്‍ അങ്ങനെയാണ് പഠിപ്പിച്ചിത്. പക്ഷെ ഇനിയും സഞ്ജുവിനെ മാറ്റി നിര്‍ത്താനോ കണ്ടില്ലെന്ന് നടിക്കാനോ സാധിക്കില്ല. മലയാളികള്‍ക്ക് അഭിമാനമായി മാറിക്കൊണ്ട് സഞ്ജു സാംസണ്‍ ലോകകപ്പിനുള്ള ഇന്ത്യന്‍ സ്‌ക്വാഡില്‍ ഇടം നേടിയിരിക്കുകയാണ്. റിഷഭ് പന്തിനൊപ്പം ഇന്ത്യന്‍ ടീമിന്റെ വിക്കറ്റ് കീപ്പറായി സഞ്ജുവും ടീമിലുണ്ടാകും.
കെഎല്‍ രാഹുല്‍, ജിതേഷ് ശര്‍മ, ദിനേശ് കാര്‍ത്തിക്, ധ്രുവ് ജുറേല്‍ തുടങ്ങിയവരെ പിന്നിലാക്കിയാണ് സഞ്ജു ഇന്ത്യന്‍ ടീമിലിടം നേടിയത്. നടന്നു കൊണ്ടിരിക്കുന്ന ഐപിഎല്ലിലെ സഞ്ജുവിന്റെ പ്രകടനമാണ് ഇന്ത്യന്‍ ടീമിലേക്കുള്ള വഴിയൊരുക്കിയത്. ബാറ്റു കൊണ്ട് മാത്രമല്ല, നായകനായും സഞ്ജു കയ്യടി നേടുന്നുണ്ട്.

ഇതുവരെ ഒമ്പതു കളികള്‍ കളിച്ച സഞ്ജു സാംസണ്‍ 385 റണ്‍സാണ് നേടിയത്. റണ്‍ വേട്ടക്കാരുടെ പട്ടികയില്‍ ആറാം സ്ഥാനത്താണ് സഞ്ജുവുള്ളത്. ആവറേജും സ്‌ട്രൈക്ക് റേറ്റുമെല്ലാം ഒന്നാമതുള്ള വിരാട് കോലിയേക്കാളും മുകളിലാണ്. ക്യാപ്റ്റന്‍സിയിലും ഈ സീസണില്‍ മികച്ച ഫോമിലാണ് സഞ്ജു. ഇതുവരെ കളിച്ച ഒമ്പതില്‍ എട്ട് കളികളിലും സഞ്ജുവിന്റെ രാജസ്ഥാന്‍ വിജയം നേടി പോയന്റ് ടേബിളില്‍ ഒന്നാം സ്ഥാനത്ത് തുടരുകയാണ്.
നായകനായുള്ള തീരുമാനങ്ങളില്‍ മാത്രമല്ല, മികച്ച കൂട്ടുകെട്ടുകള്‍ പടുത്തുയര്‍ത്തി മുന്നില്‍ നിന്ന് നയിക്കാനും സഞ്ജുവിന് സാധിച്ചിട്ടുണ്ട്. പൊതുവെ സീസണിന്റെ തുടക്കത്തിലെ ഫോം ആവര്‍ത്തിക്കാന്‍ സാധിക്കാതെ വലയുന്ന സഞ്ജുവിനെയാണ് കാണാന്‍ സാധിക്കാറുള്ളത്. എന്നാല്‍ ഈ സീസണില്‍ സ്ഥിരതയോടെ ബാറ്റ് ചെയ്യാന്‍ സഞ്ജുവിന് സാധിച്ചിട്ടുണ്ട്.
സഞ്ജുവിന് ഇന്ത്യന്‍ ടീമില്‍ അര്‍ഹിക്കുന്ന ഇടം ലഭിക്കാറില്ലെന്നും സഞ്ജുവിനെ ബോധപൂര്‍വ്വം ടീമിലേക്ക് പരിഗണക്കാതിരിക്കുകയാണെന്നുമുള്ള വിമര്‍ശനം ശക്തമായിരുന്നു. അതുകൊണ്ട് തന്നെ ഇത്തവണയും താരത്തെ തഴയുമെന്നായിരുന്നു മലയാളികള്‍ കരുതിയിരുന്നത്. പക്ഷെ ഇത്തവണ സഞ്ജുവിനെ മാറ്റി നിര്‍ത്തുക അസാധ്യമാണ്. ടീമിലെ മുഖ്യ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്താണെങ്കിലും സഞ്ജുവിന് കളിക്കാനുള്ള അവസരം ലഭിക്കും എന്ന് തന്നെയാണ് കരുതപ്പെടുന്നത്.
സോഷ്യല്‍ മീഡിയയില്‍ സഞ്ജുവിന്റെ ലോകകപ്പ് പ്രവേശനം ആഘോഷിക്കുകയാണ് ആരാധകര്‍. സൂപ്പര്‍ ഹിറ്റായി മാറിയ ആവേശത്തിലെ ഡാ മോനെ എന്ന ഡയലോഗ് അടക്കമുള്ള ട്രെന്റുകള്‍ക്കൊപ്പം ചേര്‍ത്തുവച്ചാണ് സഞ്ജുവിന്റെ നേട്ടം ആരാധകര്‍ ആഘോഷിക്കുന്നത്. ട്വിറ്ററടക്കമുളള സോഷ്യല്‍ മീഡിയയില്‍ നിരവധി പേരാണ് സഞ്ജുവിന് പിന്തുണയുമായി എത്തുന്നത്. ഇതില്‍ മലയാളികള്‍ മാത്രമല്ല, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ക്രിക്കറ്റ് പ്രേമികള്‍ സഞ്ജുവിന്റെ ലോകകപ്പ് പ്രവേശനം ആഗ്രഹിച്ചിരുന്നു എന്ന് വ്യക്തമാക്കുന്നതാണ് സോഷ്യല്‍ മീഡിയ പ്രതികരണങ്ങള്‍.
ലോകകപ്പിനുള്ള ഇന്ത്യന്‍ സ്‌ക്വാഡ്: രോഹിത് ശര്‍മ, യശസ്വി ജെയ്സ്വാള്‍, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത്, സഞ്ജു സാംസണ്‍, ഹാര്‍ദിക് പാണ്ഡ്യ, ശിവം ദൂബെ, രവീന്ദ്ര ജഡേജ, അക്സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, യുസ്വേന്ദ്ര ചാഹല്‍, അര്‍ഷ്ദീപ് സിംഗ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്. ഇവര്‍ക്ക് പുറമെ ശുബ്മന്‍ ഗില്‍, റിങ്കു സിംഗ്, ഖലീല്‍ അഹമ്മദ്, ആവേശ് ഖാന്‍ എന്നിവര്‍ റിസര്‍വ് താരങ്ങളായും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.