For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup: ബാറ്റിങില്‍ മാത്രമല്ല ഫീല്‍ഡിങിലും 'ഹിറ്റ്' തന്നെ, രോഹിത്തിന് രണ്ടു വന്‍ നേട്ടങ്ങള്‍

3000 റണ്‍സ് പൂര്‍ത്തിയാക്കി

1

ഐസിസിയുടെ ടി20 ലോകകപ്പില്‍ നമീബിയക്കെതിരായ സൂപ്പര്‍ 12ലെ അവസാന മല്‍സരത്തില്‍ രണ്ടു വമ്പന്‍ നാഴികക്കല്ലുകള്‍ പിന്നിട്ടിരിക്കുകയാണ് ഇന്ത്യയുടെ സ്റ്റാര്‍ ഓപ്പണറും വൈസ് ക്യാപ്റ്റനുമായ രോഹിത് ശര്‍മ. ബാറ്റിങില്‍ മാത്രമല്ല ഫീല്‍ഡിങിലും താന്‍ ഹിറ്റ് തന്നെയാണെന്നു ഹിറ്റ്മാന്‍ തെളിയിക്കുകയും ചെയ്തു. ബാറ്റിങിലേക്കു വരികയാണെങ്കില്‍ അന്താരാഷ്ട്ര ടി20യില്‍ 3000 റണ്‍സ് ഈ കളിയില്‍ രോഹിത് പൂര്‍ത്തിയാക്കി. ഈ ക്ലബ്ബിലെത്തിയ മൂന്നാമത്തെ മാത്രം താരം കൂടിയാണ് അദ്ദേഹം. ടീമംഗവും ക്യാപ്റ്റനുമായ വിരാട് കോലി, ന്യൂസിലാന്‍ഡ് ഓപ്പണര്‍ മാര്‍ട്ടിന്‍ ഗപ്റ്റില്‍ എന്നിവര്‍ മാത്രമേ നേരത്തേ കുട്ടി ക്രിക്കറ്റില്‍ 3000 റണ്‍സ് തികച്ചിട്ടുള്ളൂ.

87 ഇന്നിങ്‌സുകളില്‍ നിന്നും 3227 റണ്‍സുമായി കോലിയാണ് ടി20യിലെ റണ്‍വേട്ടക്കാരന്‍. 52.04 എന്ന മികച്ച ശരാശരിയും 137.9 എന്ന സ്‌ട്രൈക്ക് റേറ്റും അദ്ദേഹത്തിനുണ്ട്. ഈ ഫോര്‍മാറ്റില്‍ ഇനിയുമൊരു സെഞ്ച്വറിയില്ലെന്നതു മാത്രമാണ് കോലിയുടെ ഏക പോരായ്മ. 103 ഇന്നിങ്‌സുകളില്‍ നിന്നും 3115 റണ്‍സോടെയാണ് ഗപ്റ്റില്‍ രണ്ടാംസ്ഥാനത്തു നില്‍ക്കുന്നത്. രണ്ടു സെഞ്ച്വറികളും ഇതിലുള്‍പ്പെടുന്നു. രോഹിത്തിന് 3000 റണ്‍സ് ക്ലബ്ബില്‍ അംഗവമാവാന്‍ 108 ഇന്നിങ്‌സുകളാണ് വേണ്ടിവന്നത്. ടി20യില്‍ നാലു സെഞ്ച്വറികളാണ് ഹിറ്റ്മാന്‍ വാരിക്കൂട്ടിയത്.

2

നമീബിയക്കെതിരേ ഫീല്‍ഡിങിലും ഒരു വമ്പന്‍ നേട്ടം രോഹിത് തന്റെ പേരിലാക്കി. ടി20യില്‍ ഇന്ത്യക്കു വേണ്ടി ഏറ്റവുമധികം ക്യാച്ചുകളെടുത്ത താരമെന്ന റെക്കോര്‍ഡാണ് അദ്ദേഹം തന്റെ പേരിലാക്കിയത്. നേരത്തേ നായകന്‍ വിരാട് കോലിയും മുന്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ സുരേഷ് റെയ്‌നയും ചേര്‍ന്ന് ഒന്നാംസ്ഥാനം പങ്കിടുകയായിരുന്നു. 42 ക്യാച്ചുകളായിരുന്നു ഇരുവരുടെയും പേരിലുണ്ടായിരുന്നത്. എന്നാല്‍ നമീബിയക്കെതിരേ മൂന്നു ക്യാച്ചുകളെടുത്തതോടെ രോഹിത് തലപ്പത്തേക്കുയരുകയായിരുന്നു. 44 ക്യാച്ചുകളോടെയാണ് അദ്ദേഹം ഒന്നാമനായത്. 116 മല്‍സരങ്ങളില്‍ നിന്നായിരുന്നു ഇത്. റെയ്‌ന 78 മല്‍സരങ്ങളില്‍ നിന്നും കോലി 95 മല്‍സരങ്ങളില്‍ നിന്നുമാണ് 42 ക്യാച്ചുകള്‍ വീതമെടുത്തത്.

ഇന്ത്യക്കു അനായാസ വിജയം

നമീബിയക്കെതിരായ സൂപ്പര്‍ 12ലെ അവസാന റൗണ്ട് മല്‍സരത്തില്‍ ഒമ്പതു വിക്കറ്റിന്റെ അനായാസ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ടോസിനു ശേഷം ഇന്ത്യന്‍ നായകന്‍ വിരാട് കോലി ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. നമീബിയയെ എട്ടു വിക്കറ്റിന് 132 റണ്‍സിലൊതുക്കാന്‍ ഇന്ത്യക്കു കഴിഞ്ഞു. രണ്ടു പേര്‍ മാത്രമേ നമീബിയന്‍ നിരയില്‍ 20ന് മുകളില്‍ സ്‌കോര്‍ ചെയ്തുള്ളൂ. 26 റണ്‍സെടുത്ത ഡേവിഡ് വീസെയാണ് ടോപ്‌സ്‌കോറര്‍. ഓപ്പണര്‍ സ്റ്റീഫന്‍ ബാര്‍ഡ് 21 റണ്‍സുമെടുത്തു. മൂന്നു വിക്കറ്റുകള്‍ വീതമെടുത്ത രവീന്ദ്ര ജഡേജയും ആര്‍ അശ്വിനും ചേര്‍ന്നായിരുന്നു നമീബിയയെ തകര്‍ത്തത്. ജസ്പ്രീത് ബുംറയ്ക്കു രണ്ടു വിക്കറ്റുകള്‍ ലഭിച്ചു.

മറുപടിയില്‍ വെറും 15.2 ഓവറില്‍ തന്നെ ഇന്ത്യ വിജയത്തിലെത്തുകയായിരുന്നു. ഓപ്പണര്‍മാരായ രോഹിത് ശര്‍മയുടെയും കെഎല്‍ രാഹുലിന്റെയും തകര്‍പ്പന്‍ ഫിഫ്റ്റികളാണ് ഇന്ത്യന്‍ വിജയം അനായാസമാക്കിയത്. രോഹിത് 37 ബോളില്‍ ഏഴു ബൗണ്ടറികളും രണ്ടു സിക്‌സറുമടിച്ചപ്പോള്‍ രാഹുല്‍ പുറത്താവാതെ 36 ബോളില്‍ നാലു ബൗണ്ടറിയും രണ്ടു സിക്‌സറും പായിച്ചു. രാഹുലും സൂര്യകുമാര്‍ യാദവും (25*) ചേര്‍ന്നാണ് ഇന്ത്യയുടെ വിജയം പൂര്‍ത്തിയാക്കിയത്.

പ്ലെയിങ് ഇലവന്‍

ഇന്ത്യ- രോഹിത് ശര്‍മ, കെഎല്‍ രാഹുല്‍, വിരാട് കോലി (ക്യാപ്റ്റന്‍), സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ആര്‍ അശ്വിന്‍, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, രാഹുല്‍ ചാഹര്‍.

നമീബിയ- സ്റ്റീഫന്‍ ബാര്‍ഡ്, മൈക്കല്‍ വാന്‍ലിന്‍ഗന്‍, ജെറാഡ് ഇറാസ്മസ് (ക്യാപ്റ്റന്‍), സെയ്ന്‍ ഗ്രീന്‍ (വിക്കറ്റ് കീപ്പര്‍), ഡേവിഡ് വീസ്സെ, യാന്‍ ഫ്രിലിന്‍ഗ്, ജെജെ സമിത്ത്, യാന്‍ നിക്കോള്‍ ലോഫ്റ്റി ഇറ്റണ്‍, റുബെന്‍ ട്രെംപെല്‍മാന്‍, ബെര്‍നാര്‍ഡ് സ്‌കോള്‍സ്.

Story first published: Tuesday, November 9, 2021, 0:03 [IST]
Other articles published on Nov 9, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+