Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 World Cup: രോഹിത്തിന്റെ ബാറ്റിംഗിലെ 'ലൂപ് ഹോള്‍'; ലോകകപ്പില്‍ വെല്ലുവിളിയാകുമെന്ന് ഇതിഹാസം

ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയെ സംബന്ധിച്ച് ഈ ഐപിഎല്‍ സീസണ്‍ നല്ലതും ചീത്തയും ഓര്‍മ്മകള്‍ ഒരുപോലെ സമ്മാനിച്ച ഒന്നാണ്. സീസണിന്റെ തുടക്കത്തില്‍ രോഹിത്തിനെ മുംബൈ ഇന്ത്യന്‍സ് തങ്ങളുടെ നായക സ്ഥാനത്തു നിന്നും മാറ്റിയിരുന്നു. ബാറ്റര്‍ എന്ന നിലയില്‍ സീസണിന്റെ തുടക്കത്തില്‍ രോഹിത്തിന് തിളങ്ങാന്‍ സാധിച്ചിരുന്നു. സെഞ്ചുറിയടക്കം നേടുകയും ചെയ്തു.\

എന്നാല്‍ പിന്നീട് കണ്ടത് രോഹിതിന്റെ പ്രകടനം താഴേക്ക് പോകുന്നതാണ്. കഴിഞ്ഞ മൂന്ന് മത്സരങ്ങളിലും രോഹിത്തിന് രണ്ടക്കം കണ്ടെത്താന്‍ സാധിച്ചിട്ടില്ല. ഐപിഎല്ലിന് പിന്നാലെ ട്വന്റി-20 ലോകകപ്പ് നടക്കാനിരിക്കെ രോഹിത്തിന്റെ ഫോം നഷ്ടം ക്രിക്കറ്റ് ആരാധകര്‍ക്കിടയില്‍ ആശങ്ക ജനിപ്പിച്ചിരിക്കുകയാണ്.

T20 World Cup

ഐപിഎല്ലില്‍ രോഹിത് ഇടങ്കയ്യന്‍ പേസര്‍മാര്‍ക്ക് മുന്നില്‍ പരാജയപ്പെടുന്നതാണ് കണ്ടത്. അഞ്ച് തവണയാണ് ഈ സീസണില്‍ രോഹിത് ഇടങ്കയ്യന്‍ പേസര്‍മാര്‍ക്ക് മുന്നില്‍ കീഴടങ്ങിയത്. ഇതില്‍ രണ്ട് തവണയും രോഹിത്തിനെ പുറത്താക്കിയത് ട്രെന്റ് ബോള്‍ട്ടാണ്. മുമ്പും രോഹിത് ഇടങ്കയ്യന്‍ പേസര്‍മാര്‍ക്ക് മുന്നില്‍ പരാജയപ്പെട്ടിട്ടുണ്ട്. എന്നാല്‍ കൗണ്ടര്‍ അറ്റാക്കിംഗിലൂടെയാണ് രോഹിത് ഇതിനെ മറി കടന്നിട്ടുള്ളത്. എന്നാല്‍ ഈ പ്രതിസന്ധി തിരികെ വന്നതോടെ ഇന്ത്യയുടെ ലോകകപ്പ് മോഹങ്ങളും പ്രതിസന്ധിയിലാകുമോ എന്ന ആശങ്കയിലാണ് ആരാധകര്‍.

ലോകകപ്പിന്റെ ഗ്രൂപ്പ് സ്റ്റേജില്‍ തന്നെ ഇന്ത്യ പാക്കിസ്ഥാനെ നേരിടുന്നുണ്ട്. ലോകക്രിക്കറ്റിലെ ഏറ്റവും മികച്ച ഇടങ്കയ്യന്‍ പേസര്‍മാരില്‍ ഒരാളായ ഷഹീന്‍ അഫ്രീദിയുണ്ട് പാക്ക് പേസ് നിരയില്‍. ട്വന്റി-20 ലോകകപ്പിലും രോഹിത് ഇടങ്കയ്യന്‍ പേസര്‍മാര്‍ക്ക് മുന്നില്‍ പരാജയപ്പെടുമോ എന്നതാണ് ക്രിക്കറ്റ് ലോകത്തിന്റെ ആശങ്ക. ഇതിനിടെ ഇപ്പോഴിതാ മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ ഇതേക്കുറിച്ച് പ്രതികരിച്ചിരിക്കുകയാണ്.

''ഇടങ്കയ്യന്‍ പേസര്‍മാര്‍ അദ്ദേഹത്തിന് എന്നും പ്രശ്‌നമായിരുന്നു. അദ്ദേഹം തന്റെ ഫ്രന്‍ഡ് ലെഗ് വെക്കുന്നത് കണ്ടാല്‍ തന്നെ മനസിലാകും വരാന്‍ പോകുന്ന എന്തും അദ്ദേഹത്തിന് വെല്ലുവിളിയാകുമെന്ന്. വലങ്കയ്യന്‍ പേസര്‍മാരും അദ്ദേഹത്തെ പുറത്താക്കാനുള്ള വഴി കണ്ടെത്തിയിട്ടുണ്ട്. പക്ഷെ ഇടങ്കയ്യന്‍ പേസര്‍മാര്‍ കൊണ്ടു വരുന്ന ആംഗിള്‍ ആണ് പ്രതിസന്ധിയെ രൂക്ഷമാക്കുന്നത്. കുറച്ച് കാലം മുമ്പ് അദ്ദേഹം അവരെ നേരിടാന്‍ തുടങ്ങിയിരുന്നു. ചിലപ്പോള്‍ ഇറങ്ങി ചെന്നൊകും കളിക്കുക'' ജാഫര്‍ പറയുന്നു.

''അദ്ദേഹത്തിന്റെ കളിയില്‍ ഒരു ലൂപ് ഹോളുണ്ട്. അത് അദ്ദേഹത്തിന് തന്നെ അറിയാം. അദ്ദേഹം കൗണ്ടര്‍ അറ്റാക്ക് ചെയ്താണ് അതിനെ മറി കടക്കുക. അത് ബുദ്ധിയാണ്. അറ്റാക്ക് ചെയ്യാനുള്ള തന്റെ കഴിവ് ഉപയോഗിച്ചാണ് അദ്ദേഹം പ്രശ്‌നത്തെ അവഗണിക്കുന്നത്'' ജാഫര്‍ പറയുന്നു. അതേസമയം രോഹിത് ശര്‍മ ആദ്യ പന്തു മുതല്‍ ആക്രമിക്കരുതെന്നും പകരം ടൈമിംഗോടെ വേണം കളിക്കാന്‍ എന്നുമാണ് വസീം ജാഫര്‍ നല്‍കുന്ന ഉപദേശം.

''മിച്ചല്‍ സ്റ്റാര്‍ക്കിനെതിരെ അദ്ദേഹത്തിന് നല്ല നമ്പറുകളാണുള്ളത്. സ്റ്റാര്‍ക്കിന്റെ ഫോമും മോശമാണ്. അത് രോഹിത്തിന് അറിയാം. കഴിഞ്ഞ നാല് മത്സരങ്ങളില്‍ രോഹിത്തിന് സ്‌കോര്‍ ചെയ്യാനായിട്ടില്ല. അതിനാല്‍ ലോകകപ്പില്‍ ഫോമിലെത്താന്‍ അദ്ദേഹം ആഗ്രഹിക്കുന്നുണ്ടാകും. എനിക്ക് തോന്നുന്നത് രോഹിത് കുറച്ച് സമയമെടുക്കണം എന്നാണ്. ഇന്നിംഗിസില്‍ നേരത്തെ തന്നെ രോഹിത് അടിച്ചു കളിക്കാന്‍ ശ്രമിക്കുന്നുണ്ട്. എനിക്ക് തോന്നുന്നത് രോഹിത് കുറച്ച് സമയമെടുത്ത് ആക്രമിക്കാന്‍ തുടങ്ങിയാല്‍ മതിയെന്നാണ്. നല്ല മത്സരം തന്നെയാകും നടക്കുക. രോഹിത് ശര്‍മയ്ക്ക് ഇടങ്കയ്യന്‍ പേസര്‍മാര്‍ ചെറിയ വെല്ലുവിളി തന്നെ സൃഷ്ടിക്കും'' എന്നാണ് വസീം ജാഫര്‍ പറയുന്നത്.

ഐപിഎല്ലില്‍ ഈ സീസണില്‍ രോഹിത് ശര്‍മ ഇതുവരെ നേടിയത് 315 റണ്‍സാണ്. 158.29 ആമ് രോഹിത് ശര്‍മയുടെ സ്‌ട്രൈക്ക് റേറ്റ്. രോഹിത് ശര്‍മയ്ക്ക് പകരം ഈ സീസണില്‍ മുംബൈ ഇന്ത്യന്‍സിനെ നയിക്കുന്നത് ഹാര്‍ദിക് പാണ്ഡ്യയാണ്. അതേസമയം രോഹിത്തിനെ മാറ്റി ഹാര്‍ദിക് പാണ്ഡ്യയെ നായകനാക്കിയ തീരുമാനം മുംബൈ ആരാധകരില്‍ നിന്നും വിമര്‍ശനം നേരിട്ടിരുന്നു. ഇതിനിടെ കഴിഞ്ഞ ദിവസം ലോകകപ്പിനുള്ള ഇന്ത്യന്‍ ടീം പ്രഖ്യാപിച്ചിരുന്നു.

Story first published: Friday, May 3, 2024, 15:37 [IST]
Other articles published on May 3, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+