Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 World Cup: രോഹിത് ലോകകപ്പുമായേ മടങ്ങൂ; നിര്‍ണായകമാവുക ഇവര്‍ രണ്ടു പേര്‍: ധവാന്‍

കഴിഞ്ഞ വര്‍ഷം കപ്പിനും ചുണ്ടിനും ഇടയില്‍ നഷ്ടയ ഏകദിന ലോകകപ്പിന്റേയും ഐപിഎല്ലിലെ നിരാശജനകമായ പ്രകടനത്തിന്റേയും വേദനകള്‍ മറക്കാന്‍ ഇത്തവണ ട്വന്റി-20 ലോകകപ്പ് നേടണം രോഹിത് ശര്‍മയ്ക്ക്. ജൂണ്‍ അഞ്ചിനാണ് ഇന്ത്യയുടെ ലോകകപ്പ് മത്സരങ്ങള്‍ ആരംഭിക്കുക. വെസ്റ്റ് ഇന്‍ഡീസിലും യുഎസ്എയിലുമായി നടക്കുന്ന ലോകകപ്പില്‍ ഇന്ത്യയുടെ ആദ്യ എതിരാളികള്‍ അയര്‍ലണ്ടാണ്.

ഇതിനിടെ ഇപ്പോഴിതാ ഇന്ത്യയുടേയും രോഹിത് ശര്‍മയുടേയും തിരിച്ചുവരവിന് ആശംസകളുമായി എത്തിയിരിക്കുകയാണ് ഇന്ത്യന്‍ താരം ശിഖര്‍ ധവാന്‍. രോഹിത് ശര്‍മയുടെ അനുഭവ സമ്പത്തും നായക മികവും ഇന്ത്യയെ ലോകകപ്പ് ജേതാക്കളാക്കി മാറ്റുമെന്നാണ് ശിഖര്‍ ധവാന്‍ പറയുന്നത്. ഇന്ത്യയുടെ ഏറ്റവും മികച്ച ഓപ്പണിംഗ് കൂട്ടുകെട്ടുകളിലൊന്നാണ് രോഹിത് ശര്‍മ-ശിഖര്‍ ധവാന്‍ സഖ്യം.

T20 World Cup

ട്വന്റി-20 ലോകകപ്പുകളിലെ ഇന്ത്യയുടെ യാത്ര കയിറ്റക്കങ്ങളുടേതായിരുന്നു. 2007 ലെ പ്രഥമ ലോകകപ്പില്‍ എംഎസ് ധോണി നയിച്ച ഇന്ത്യയായിരുന്നു വിജയികള്‍. കപിലിന്റെ ചെകുത്തന്മാര്‍ക്ക് ശേഷം ആദ്യമായി ഇന്ത്യയൊരു ലോകകപ്പ് നേടുന്നത് 2007 ലെ ട്വന്റി-20 ലോകകപ്പാണ്. ചിരവൈരികളായ പാക്കിസ്ഥാനെ അഞ്ച് വിക്കറ്റിനായിരുന്നു ഇന്ത്യ ഫൈനലില്‍ പരാജയപ്പെടുത്തിയത്. പിന്നീട് ഇന്ത്യ ട്വന്റി-20 ലോകകപ്പിന്റെ ഫൈനലില്‍ എത്തുന്നത് 2014ല്‍ ആയിരുന്നു.

എന്നാല്‍ അന്ന് ഇന്ത്യ ഫൈനലില്‍ ശ്രീലങ്കയോട് പരാജയപ്പെട്ടു. പിന്നീടൊരിക്കലും ഇന്ത്യയ്ക്ക് ട്വന്റി-20 ലോകകപ്പിന്റെ ഫൈനലില്‍ എത്താന്‍ സാധിച്ചിട്ടില്ല. 2013 ന് ശേഷം ഒരു ഐസിസി ട്രോഫി പോലും നേടാന്‍ സാധിച്ചിട്ടില്ല ഇന്ത്യയ്ക്ക്. ആ കാത്തിരിപ്പുകളെല്ലാം അവസാനിപ്പിക്കുക എന്ന ലക്ഷ്യവുമായാണ് രോഹിത് ശര്‍മയും സംഘവും ട്വന്റി-20 ലോകകപ്പിനിറങ്ങുന്നത്. ഇന്ത്യയുടെ ലോകകപ്പ് പ്രതീക്ഷകളെക്കുറിച്ച് സംസാരിക്കുകയായിരുന്നു ശിഖര്‍ ധവാന്‍.

''ലോകകപ്പില്‍ ഇന്ത്യയുടെ മേല്‍ നല്ല സമര്‍ദ്ധമുണ്ടാകും. പക്ഷെ രോഹിത് ശര്‍മയുടെ അനുഭവ സമ്പത്ത് ഗുണം ചെയ്യും. എങ്ങനെയാണ് സമര്‍ദ്ധത്തെത്ത ഉള്‍ക്കൊള്ളേണ്ടതെന്ന് അദ്ദേഹത്തിന് അറിയാം. തീര്‍ച്ചയായും വിജയികളായി തന്നെ ഇന്ത്യ തിരികെ വരും'' എന്നാണ് ശിഖര്‍ ധവാന്‍ പറയുന്നത്. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ശിഖര്‍ ധവാന്‍ സംസാരിച്ചത്. അതേസമയം ഇന്ത്യയുടെ ലോകകപ്പ് സ്‌ക്വാഡില്‍ ഇടം നേടിയ സഞ്ജു അടക്കമുള്ള താരങ്ങള്‍ക്ക് ആശംസകള്‍ അറിയിക്കുകയും ചെയ്തു ശിഖര്‍.

''ശിവം ദൂബെ, യുസി, സഞ്ജു പോലുള്ള താരങ്ങള്‍ അര്‍ഹിക്കുന്ന സ്ഥാനം ലഭിക്കുന്നത് കാണുമ്പോള്‍ സന്തോഷമുണ്ട്. നമ്മുടെ നല്ല സന്തുലിതമായ ടീമാണ്. നല്ല ക്രിക്കറ്റ് കളിക്കാനും സാധിക്കണം. ടീം ഇന്ത്യയ്ക്ക് ആശംസകള്‍. ഞങ്ങളെല്ലാം നിങ്ങള്‍ക്ക് വേണ്ടിയുണ്ട്'' എന്നാണ് ധവാന്‍ പറഞ്ഞത്. അതേസമയം ലോകകപ്പില്‍ വിരാട് കോലിയുടെ സാന്നിധ്യം ഇന്ത്യയ്ക്ക് വളരെ നിര്‍ണായകമാണെന്നാണ് ശിഖര്‍ ധവാന്‍ പറയുന്നത്.

''രോഹിത്തിന് പുറമെ, ലോകകപ്പില്‍ ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണായകമായി മാറുക വിരാടും ജസ്പ്രീത് ബുംറയുമായിരിക്കും. വിരാട് ചേസ് മാസ്റ്ററാണ്. അവന്റെ സാന്നിധ്യം തന്നെ എതിര്‍ ടീമുകളെ തകര്‍ക്കുന്നതായിരിക്കും. മൂന്ന് ഫോര്‍മാറ്റിലും ഇന്ന് ലോകത്തിലെ ഏറ്റവും മികച്ച ബൗളറാണ് ബുംറ. ഇന്ത്യ ലോകകപ്പ് നേടുന്നുണ്ടെങ്കില്‍ അവന്റെ പങ്ക് വളരെ വലുതായിരിക്കും'' എന്നാണ് ധവാന്‍ പറയുന്നത്.

അതേസമയം ലോകകപ്പില്‍ സ്ഥിരമായി മികച്ച പ്രകടനം പുറത്തെടുക്കാന്‍ സാധിച്ചിട്ടുണ്ട് വിരാട് കോലിയ്ക്ക്. കഴിഞ്ഞ ലോകകപ്പില്‍ ആറ് മത്സരങ്ങളില്‍ നിന്നും വിരാട് കോലി നേടിയത് 296 റണ്‍സാണ്. ഇതില്‍ നാല് അര്‍ധ സെഞ്ചുറികളും ഉള്‍പ്പെടും. പാക്കിസ്ഥാനെതിരെ കോലി നേടിയ 82 റണ്‍സും ആ ഇന്നിംഗ്‌സും ക്രിക്കറ്റ് ലോകം ഒരുകാലത്തും മറക്കില്ല. അതേ ഫോം തന്നെ പിന്നാലെ വന്ന ഏകദിന ലോകകപ്പിലും കോലി തുടര്‍ന്നിരുന്നു. ഇപ്പോഴിതാ ഐപിഎല്ലിലും മിന്നും ഫോമിലാണ് കോലി കളിക്കുന്നത്. ഐപിഎല്ലില്‍ നിലവിലെ ഓറഞ്ച് ക്യാപ് ഹോള്‍ഡറാണ് കോലി.

Story first published: Monday, May 20, 2024, 20:08 [IST]
Other articles published on May 20, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+