For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup: ബാബറിനെക്കൊണ്ട് തോറ്റു! കോലിയുടെ മറ്റൊരു റെക്കോര്‍ഡും തെറിച്ചു

അതിവേഗം 2500 റണ്‍സെടുത്ത താരമായി മാറി

1

ഇന്ത്യന്‍ സ്റ്റാര്‍ ബാറ്ററും മുന്‍ ക്യാപ്റ്റനുമായ വിരാട് കോലിയുടെ മറ്റൊരു റെക്കോര്‍ഡ് കൂടി പഴങ്കഥയാക്കിയിരിക്കുകയാണ് പാകിസ്താന്‍ നായകനും സൂപ്പര്‍ താരവുമായ ബാബര്‍ ആസം. അന്താരാഷ്ട്ര ടി20യില്‍ അതിവേഗം 2500 റണ്‍സ് പൂര്‍ത്തിയാക്കിയ താരമെന്ന റെക്കോര്‍ഡിനാണ് അദ്ദേഹം അവകാശിയായത്. ഐസിസിയുടെ ടി20 ലോകകപ്പില്‍ ഓസ്‌ട്രേലിയക്കെതിരായ സെമി ഫൈനലിലാണ് ബാബറിന്റെ നേട്ടം.

ദേശീയ ടീമിനു വേണ്ടി 2500 റണ്‍സിലെത്താന്‍ 62 ഇന്നിങ്‌സുകള്‍ മാത്രമേ ബാബറിനു വേണ്ടിവന്നുള്ളൂ. നേരത്തേ കോലിയായിരുന്നു ഈ റെക്കോര്‍ഡിന് അവകാശി. അദ്ദേഹത്തിനു 68 ഇന്നിങ്‌സുകളിലായിരുന്നു വേണ്ടിവന്നത്. ഇതാണ് ആറു ഇന്നിങ്‌സുകള്‍ നേരത്തേ തന്നെ ബാബര്‍ തിരുത്തിയത്. ഈ ലിസ്റ്റില്‍ മൂന്നാംസ്ഥാനത്തുള്ളത് ഓസ്‌ട്രേലിയന്‍ ക്യാപ്റ്റനും ഓപ്പണറുമായ ആരോണ്‍ ഫിഞ്ചാണ്. 78 ഇന്നിങ്‌സുകളിലായിരുന്നു അദ്ദേഹം 2500 റണ്‍സ് തികച്ചത്.

ഓസ്‌ട്രേലിയക്കെതിരായ സെമിയില്‍ 39 റണ്‍സെടുത്ത് ബാബര്‍ പുറത്താവുകയായിരുന്നു. 34 ബോളില്‍ അഞ്ചു ബൗണ്ടറികളുള്‍പ്പെട്ടതായിരുന്നു അദ്ദേഹത്തിന്റെ ഇന്നിങ്‌സ്. ഇതോടെ ടൂര്‍ണമെന്റിലെ റണ്‍വേട്ടക്കാരില്‍ ബാബര്‍ ഒന്നാമനാവുകയും ചെയ്തു. ആറ് ഇന്നിങ്‌സുകളില്‍ നിന്നും 303 റണ്‍സ് അദ്ദേഹം നേടിക്കഴിഞ്ഞു. 60.60 ശരാശരിയില്‍ 126.25 സ്‌ട്രൈക്ക് റേറ്റോടെയാണിത്. നാലു ഫിഫ്റ്റികളും ബാബറുടെ പേരിലുണ്ട്. 70 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍.

2

കരിയറിലെ ആദ്യ ടി20 ലോകകപ്പില്‍ ഏറ്റവനമധികം റണ്‍സെടുത്ത താരമെന്ന ഓള്‍ടൈം റെക്കോര്‍ഡും ബാബര്‍ തിരുത്തിയിരിക്കുകയാണ്. മറ്റൊരാളും ആദ്യ ലോകകപ്പില്‍ 300 തികച്ചിട്ടില്ല. കോലിയുടെ മറ്റൊരു റെക്കോര്‍ഡിന് കൂടി കൈയെത്തും ദൂരത്താണ് ബാബര്‍. ടി20 ലോകകപ്പിന്റെ ഒരു എഡിഷനില്‍ കൂടുതല്‍ റണ്‍സെടുത്ത താരം നിലവില്‍ കോലിയാണ്. 2014ലെ ടൂര്‍ണമെന്റില്‍ 319 റണ്‍സായിരുന്നു അദ്ദേഹം അടിച്ചെടുത്തത്. പാകിസ്താന്‍ ഫൈനലില്‍ കടക്കുകയാണെങ്കില്‍ ഈ റെക്കോര്‍ഡ് തിരുത്താന്‍ 17 റണ്‍സ് കൂടി മതി. നിലവില്‍ ഈ ലിസ്റ്റില്‍ മൂന്നാമനായിരിക്കുകയാണ് പാക് ക്യാപ്റ്റന്‍. കോലിയും ശ്രീലങ്കയുടെ മുന്‍ വെടിക്കെട്ട് ഓപ്പണര്‍ തിലകരത്‌നെ ദില്‍ഷനുമാണ് (317 റണ്‍സ്, 2009 ലോകകപ്പ്) ഈ ലിസ്റ്റില്‍ ആദ്യ രണ്ടു സ്ഥാനങ്ങളില്‍.

അതേസമയം, രണ്ടാം സെമി ഫൈനലില്‍ 177 റണ്‍സിന്റെ വെല്ലുവിളിയുയര്‍ത്തുന്ന വിജയലക്ഷ്യമാണ് ഓസ്‌ട്രേലിയക്കു പാകിസ്താന്‍ നല്‍കിയിരിക്കുന്നത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങിന് അയക്കപ്പെട്ട പാകിസ്താന്‍ നിശ്ചിത ഓവറില്‍ നാലു വിക്കറ്റിന് 176 റണ്‍സ് അടിച്ചെടുത്തു. ഓപ്പണര്‍ മുഹമ്മദ് റിസ്വാന്‍ (67), ഫഖര്‍ സമാന്‍ (55*) എന്നിവരുടെ ഫിഫ്റ്റികളും ബാബറിന്റെ (39) ഇന്നിങ്‌സുമാണ് പാകിസ്താനെ വലിയ ടോട്ടലിലെത്തിച്ചത്. 52 ബോളില്‍ നാലു സിക്‌സറുകളും മൂന്നു ബൗണ്ടറികളുമടക്കമാണ് റിസ്വാന്‍ ടീമിന്റെ അമരക്കാരനായത്. സമാനാവട്ടെ വെറും 32 ബോളിലാണ് പുറത്താവാതെ 55 റണ്‍സ് വാരിക്കൂട്ടിയത്. നാലു സിക്‌സറും മൂന്നു ബൗണ്ടറികളുമടക്കമായിരുന്നു ഇത്. റിസ്വാന്‍ ഈ മല്‍സരത്തിലെ പ്രകടനത്തോടെ ഒരു കലണ്ടര്‍ വര്‍ഷത്തില്‍ 1000 ടി20 റണ്‍സ് പൂര്‍ത്തിയാക്കിയ ലോകത്തിലെ ആദ്യത്തെ താരമായി മാറി.

പ്ലെയിങ് ഇലവന്‍

പാകിസ്താന്‍- ബാബര്‍ ആസം (ക്യാപ്റ്റന്‍), മുഹമ്മദ് റിസ്വാന്‍ (വിക്കറ്റ് കീപ്പര്‍), ഫഖര്‍ സമാന്‍, മുഹമ്മദ് ഹഫീസ്, ഷുഐബ് മാലിക്ക്, ആസിഫ് അലി, ഇമാദ് വസീം, ശദാബ് ഖാന്‍, ഹസന്‍ അലി, ഹാരിസ് റൗഫ്, ഷഹീന്‍ അഫ്രീഡി.

ഓസ്‌ട്രേലിയ- ഡേവിഡ് വാര്‍ണര്‍, ആരോണ്‍ ഫിഞ്ച് (ക്യാപ്റ്റന്‍), മിച്ചെല്‍ മാര്‍ഷ്, സ്റ്റീവ് സ്മിത്ത്, ഗ്ലെന്‍ മാക്‌സ്വെല്‍, മാര്‍ക്കസ് സ്റ്റോയ്‌നിസ്, മാത്യു വേഡ് (വിക്കറ്റ് കീപ്പര്‍), പാറ്റ് കമ്മിന്‍സ്, മിച്ചെല്‍ സ്റ്റാര്‍ക്ക്, ആദം സാംപ, ജോഷ് ഹേസല്‍വുഡ്.

Story first published: Friday, November 12, 2021, 0:04 [IST]
Other articles published on Nov 12, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+