Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 World Cup: വീണു പോയപ്പോള്‍ കൂടെ നിന്നത് പന്ത് മാത്രം; അവന്റെ ഫോണ്‍ കോള്‍ എന്റെ ജീവിതം മാറ്റി!

ഇന്ത്യന്‍ ടീമിലൊരു ഇടം നേടുക, അത് നിലനിര്‍ത്തുക എന്നത് ഒട്ടും എളുപ്പമുള്ള കാര്യമാണ്. കടുത്ത മത്സരം തന്നെ അതിജീവിച്ചാല്‍ മാത്രമാണ് ഇന്ത്യന്‍ ടീമിലേക്ക് എത്താന്‍ സാധിക്കുക. ട്വന്റി-20 ലോകകപ്പ് ടീമിലെത്താന്‍ സാധിക്കാതെ പോയവരില്‍ കെഎല്‍ രാഹുലും ശുബ്മന്‍ ഗില്ലും റിങ്കു സിംഗുമെല്ലാം ഉണ്ടെന്നത് ഇന്ത്യയുടെ ഡെപ്ത് വ്യക്തമാകുന്നതാണ്.

ഇന്ത്യന്‍ ടീമില്‍ വന്നു പോയവര്‍ നിരവധിയുണ്ട്. ലഭിച്ച അവസരം മുതലാക്കാന്‍ സാധിക്കാതെ പോയവര്‍. അത്തരത്തില്‍ ഒരു താരമാണ് നിതീഷ് റാണ. മുന്‍ ഡല്‍ഹി താരവും ഇപ്പോള്‍ കൊല്‍കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ബാറ്ററുമാണ് നിതീഷ് റാണ. ഐപിഎല്ലിലെ മിന്നും പ്രകടനത്തിന്റെ കരുത്തിലാണ് നിതീഷ് റാണ ഇന്ത്യന്‍ ടീമിലെത്തുന്നത്. 2021 ലെ ശ്രീലങ്കയ്‌ക്കെതിരായ പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിലേക്കാണ് നിതീഷ് റാണയ്ക്കും അവസരമെത്തിയത്.

T20 World Cup

ഇന്ത്യയ്ക്കായി പരമ്പരയില്‍ മൂന്ന് മത്സരങ്ങളാണ് ഏകദിനത്തിലും ട്വന്റി-20 യിലുമായി റാണയ്ക്ക് കളിക്കാന്‍ സാധിച്ചിട്ടുള്ളത്. രണ്ട് ട്വന്റി-20 കളില്‍ നിന്നായി 15 റണ്‍സും കളിച്ച ഒരേയൊരു ഏകദിനത്തില്‍ നിന്നും ഏഴ് റണ്‍സ് മാത്രവുമാണ് റാണയ്ക്ക് നേടാനായത്. മൂന്ന് വര്‍ഷങ്ങള്‍ക്കിപ്പോഴിതാ തന്റെ പ്രകടനത്തെക്കുറിച്ച് സംസാരിക്കുകയാണ് നിതീഷ് റാണ. യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് നിതീഷ് റാണ മനസ് തുറന്നത്.

ആ പരമ്പരയ്ക്ക് പിന്നാലെ തന്റെ ആത്മവിശ്വാസം നഷ്ടമായതിനെക്കുറിച്ചാണ് നിതീഷ് റാണ സംസാരിക്കുന്നത്. തന്റെ സുഹൃത്തും ഇന്ത്യന്‍ താരവുമായ റിഷഭ് പന്താണ് അക്കാലത്ത് തനിക്ക് ആത്മവിശ്വാസം നല്‍കിയതെന്നാണ് റാണ പറയുന്നത്.

''എന്നെ ശ്രീലങ്കന്‍ ടൂറിന് തിരഞ്ഞെടുത്തിരുന്നു. എന്നെ സംബന്ധിച്ച് വളരെ മോശം സീരീസ് ആയിരുന്നു അത്. ക്രിക്കറ്റ് സര്‍ക്കിളില്‍ നിന്നും അതിന് ശേഷം എന്നെ വിളിച്ച ഒരേയൊരാള്‍ റിഷഭ് പന്തായിരുന്നു. 18 മിനുറ്റോളം ഞങ്ങള്‍ സംസാരിച്ചു. ആ ഫോണ്‍ കോള്‍ എന്റെ ജീവിതം മാറ്റിമറിച്ചു. നമുക്ക് എത്തേണ്ടിടത്ത് എത്തിയിട്ടും പരാജയപ്പെടുമ്പോള്‍, അതൊരു വല്ലാത്ത ഫീലിംഗാണ്. ആരും പരാജയപ്പെടാന്‍ ആഗ്രഹിക്കുന്നില്ല'' എന്നാണ് നിതീഷ് റാണ പറഞ്ഞത്.

''ഞാനത് തീരെ പ്രതീക്ഷിച്ചിരുന്നില്ല. സെലക്ഷന്‍ കിട്ടാതിരുന്നുവെങ്കില്‍ നന്നായേനെ എന്നു വരെ ചിന്തിച്ചു പോയി. ആദ്യമായി ബാറ്റെടുത്ത കാലം മുതലുള്ള നിന്റെ സ്വപ്‌നമാണ് ഈ ജഴ്‌സി ധരിക്കുക എന്നത്. അത് നീ നേടി. നീ എന്ത് ചെയ്തുവെന്ന് നിനക്കറിയാം. പക്ഷെ ഇവിടെ നിന്നും നിന്റെ ജീവിതം എന്താണെന്ന് നീ തീരുമാനിക്കണം. ഒന്നെങ്കില്‍ നിനക്ക് വീണു കിടക്കാം. അല്ലെങ്കില്‍ വീണ്ടും എഴുന്നേല്‍ക്കാം. എന്ത് ചെയ്യണമെന്ന് ഞാന്‍ പറഞ്ഞ് തരില്ല. ഇനി ഇതേക്കുറിച്ച് ഞാന്‍ സംസാരിക്കുകയുമില്ലെന്ന് പന്ത് എന്നോട് പറഞ്ഞു'' റാണ പറയുന്നു.

''പരാജയപ്പെടുമ്പോള്‍ നമ്മുടെ കഴിവും മികവുമൊക്കെ സംശയിക്കപ്പെടും. എനിക്കതാണ് സംഭവിച്ചത്. ഞാന്‍ സ്വയം സംശയിച്ചു. ഞാനിതൊന്നും അര്‍ഹിക്കുന്നേയില്ലെന്ന് തോന്നി. പക്ഷെ എന്റെ സംശയങ്ങള്‍ മാറ്റാന്‍ റിഷഭ് പന്ത് എന്നെ സഹായിച്ചു. ഞങ്ങള്‍ ക്രിക്കറ്റിനെക്കുറിച്ച് അധികം സംസാരിക്കാറില്ല. പക്ഷെ സംസാരിക്കുമ്പോള്‍ ഒരാളെ പിടിച്ചുയര്‍ത്താനാകും. അതാണ് സൗഹൃദം'' എന്നും റാണ പറയുന്നുണ്ട്.

Story first published: Monday, June 24, 2024, 9:05 [IST]
Other articles published on Jun 24, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+