Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 World Cup 2022: ഈ മൂന്ന് പേരെ ഇന്ത്യ തളര്‍ത്തരുത്, വളര്‍ത്തണം, സൂപ്പര്‍ ഫിനിഷര്‍മാര്‍

1

മുംബൈ: ടി20 ലോകകപ്പ് വരാനിരിക്കെ ഇന്ത്യന്‍ ക്രിക്കറ്റ് ടീം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി ടീം തിരഞ്ഞെടുപ്പാണ്. ഓസ്‌ട്രേലിയയില്‍ നടക്കുന്ന ടി20 ലോകകപ്പിലേക്ക് ടീമിനെ പരിഗണിക്കുമ്പോള്‍ നിലവിലെ ഫോം മാത്രം പരിഗണിക്കുന്നതില്‍ കാര്യമില്ല. അനുഭവസമ്പത്തും വളരെ പ്രധാനപ്പെട്ട ഘടകമാണ്. ഇത്തവണത്തെ ഐപിഎല്ലിലൂടെ ഇന്ത്യന്‍ ടീമിലേക്ക് വിളി കാത്തിരിക്കുന്നവര്‍ ഏറെയാണ്. എല്ലാവരുടെയും സ്വപ്‌നം ടി20 ലോകകപ്പുമാണ്.

ഇത്തവണ സണ്‍റൈസേഴ്‌സ് ഹൈദാരാബാദിനൊപ്പം പേസുകൊണ്ട് വിസ്മയിപ്പിക്കുന്ന ഉമ്രാന്‍ മാലിക്കിനെ ഇന്ത്യ ലോകകപ്പ് ടീമിലേക്ക് പരിഗണിക്കാനുള്ള സാധ്യതകളേറെയാണ്. ഓസീസ് സാഹചര്യത്തില്‍ അതിവേഗ പേസര്‍മാര്‍ക്ക് തിളങ്ങാനാവും. എന്നാല്‍ 2021ലെ ടി20 ലോകകപ്പ് കളിച്ച പല യുവതാരങ്ങളുടെയും ചീട്ട് ഇത്തവണ കീറുമെന്നുറപ്പാണ്. ഇന്ത്യ സമഗ്രമായ അഴിച്ചുപണി തന്നെ ടീമില്‍ നടത്തിയേക്കും. എന്നാല്‍ ഇന്ത്യ ഫിനിഷര്‍ റോളിലേക്ക് വളര്‍ത്തിക്കൊണ്ടുവരേണ്ട ചില താരങ്ങളുണ്ട്. ഹര്‍ദിക് പാണ്ഡ്യയുടെ ബാക്കപ്പായി കണ്ട് വളര്‍ത്തേണ്ട മൂന്ന് താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം.

ഷാരൂഖ് ഖാന്‍

ഷാരൂഖ് ഖാന്‍

ആഭ്യന്തര ക്രിക്കറ്റില്‍ ഗംഭീര പ്രകടനം നടത്തുകയും എന്നാല്‍ പഞ്ചാബ് കിങ്‌സിനൊപ്പം നിരാശപ്പെടുത്തുകയും ചെയ്യുന്ന താരമാണ് ഷാരൂഖ് ഖാന്‍. ഉയര്‍ന്ന ശാരീരിക ക്ഷമതയുള്ള ഷാരൂഖ് ഭാവിയില്‍ ഇന്ത്യയുടെ സൂപ്പര്‍ താരമാകാന്‍ കെല്‍പ്പുള്ളവനാണ്. മികച്ച കായിക ക്ഷമതയുള്ള ഷാരൂഖിന് മികച്ച പരിശീലനവും സാങ്കേതിക പിന്തുണയും ലഭിച്ചാല്‍ വളര്‍ന്നുവരാന്‍ സാധിക്കും. അതുകൊണ്ട് തന്നെ ഇന്ത്യ പെട്ടെന്ന് അവഗണിക്കേണ്ട പ്രതിഭയല്ല ഷാരൂഖ് ഖാന്‍. ഫിനിഷര്‍ റോളിലേക്ക് ഇന്ത്യക്ക് പരിഗണിക്കാന്‍ സാധിക്കുന്ന താരമാണ് ഷാരൂഖ്. ഹര്‍ദിക് പാണ്ഡ്യയുടെ അഭാവത്തില്‍ ഇന്ത്യയുടെ ഫിനിഷര്‍ റോളില്‍ അരെ പരിഗണിക്കുമെന്നതിന് ഒരുത്തരമാണ് ഷാരൂഖ്. ഇത്തവണ പഞ്ചാബിനൊപ്പം തിളങ്ങാനാവാതെ വന്നതോടെ താരം പ്ലേയിങ് 11ന് പുറത്തായെങ്കിലും ഇന്ത്യ ഭാവി താരമെന്ന നിലയില്‍ പിന്തുണക്കേണ്ട ഫിനിഷറാണ് ഷാരൂഖ്.

രാഹുല്‍ തെവാത്തിയ

രാഹുല്‍ തെവാത്തിയ

പ്രകടനത്തിനൊത്ത പ്രശംസ പലപ്പോഴും ലഭിക്കാതെ പോകുന്ന താരമാണ് രാഹുല്‍ തെവാത്തിയ. രാജസ്ഥാന്‍ റോയല്‍സിനൊപ്പം ശ്രദ്ധ പിടിച്ചുപറ്റിയ തെവാത്തിയ ഇപ്പോള്‍ ഗുജറാത്ത് ടൈറ്റന്‍സിനൊപ്പം ഫിനിഷര്‍ റോളില്‍ ഗംഭീര പ്രകടനമാണ് കാഴ്ചവെക്കുന്നത്. സമ്മര്‍ദ്ദ ഘട്ടങ്ങളില്‍ അനായാസമായി ബാറ്റ് ചെയ്യുന്നുവെന്നതാണ് തെവാത്തിയയുടെ കരുത്ത്. ക്ലാസിക് ഷോട്ടുകള്‍ കളിക്കുന്ന താരമല്ലെങ്കിലും തന്റേതായ ശൈലിയില്‍ റണ്‍സുയര്‍ത്താന്‍ തെവാത്തിയക്ക് മിടുക്കുണ്ട്. ഇന്ത്യന്‍ ടീമിലേക്ക് ഒരു തവണ പരിഗണിക്കപ്പെട്ടെങ്കിലും ഫിനിറ്റ്‌നസ് പ്രശ്‌നങ്ങളെത്തുടര്‍ന്ന് മാറ്റിനിര്‍ത്തപ്പെട്ടു. എന്നാല്‍ ഇന്ത്യ എളുപ്പത്തില്‍ തഴയേണ്ട താരമല്ല തെവാത്തിയ. സവിശേഷമായ മികവ് അദ്ദേഹത്തിനുണ്ട്. അതുകൊണ്ട് തന്നെ ഇന്ത്യ തെവാത്തിയയെ കൈവിട്ടുകളയാതെ വളര്‍ത്തേണ്ടതായുണ്ട്.

ദീപക് ഹൂഡ

ദീപക് ഹൂഡ

ഇന്ത്യക്ക് മധ്യനിരയില്‍ ഫിനിഷര്‍ റോളില്‍ വളര്‍ത്തിക്കൊണ്ട് വരാന്‍ സാധിക്കുന്ന താരമാണ് ദീപക് ഹൂഡ. ഇതിനോടകം ഇന്ത്യ ഹൂഡയെ പരിഗണിക്കുന്നുണ്ടെങ്കിലും വലിയ അവസരങ്ങള്‍ ലഭിച്ചിട്ടില്ല. എന്നാല്‍ ഇന്ത്യ കൂടുതല്‍ അവസരങ്ങള്‍ നല്‍കി ഹൂഡയെ വളര്‍ത്തിക്കൊണ്ടുവരേണ്ടതായുണ്ട്. 27കാരനായ താരം ഏത് ശൈലിയിലും ബാറ്റ് ചെയ്യാന്‍ കെല്‍പ്പുള്ളവനാണ്. നിലയുറപ്പിച്ച് കളിക്കാനും അതിവേഗം റണ്‍സുയര്‍ത്താനും മിടുക്കുണ്ട്. കൂടാതെ പന്തുകൊണ്ടും അദ്ദേഹം ടീമിനുപകാരിയാണ്.

ഒന്നോ രണ്ടോ ഓവറുകള്‍ പാര്‍ട് ടൈം സ്പിന്നറായി എറിയാന്‍ ഹൂഡക്ക് സാധിക്കും. ക്യാപ്റ്റനും ഹൂഡയുടെ സാന്നിധ്യം ആശ്വാസമാണ്. ഫീല്‍ഡിങ്ങിലും മോശമല്ലാത്ത താരത്തിന് ആഭ്യന്തര ക്രിക്കറ്റിലും ഐപിഎല്ലിലും മികച്ച റെക്കോഡാണുള്ളത്. ഇന്ത്യ കൂടുതല്‍ അവസരങ്ങള്‍ നല്‍കി വളര്‍ത്തിക്കൊണ്ടുവരേണ്ട താരമാണ് ഹൂഡയെന്നുറപ്പ്. ഇത്തവണ ഐപിഎല്ലില്‍ ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സിനൊപ്പമാണ് ഹൂഡ. ഭേദപ്പെട്ട പ്രകടനം തന്നെ അദ്ദേഹം കാഴ്ചവെക്കുന്നുണ്ട്.

Story first published: Sunday, May 1, 2022, 17:26 [IST]
Other articles published on May 1, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+