Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 World Cup: ബുംറയല്ല, പിന്നാര്? ബാബര്‍ അസമിനെ ഏറ്റവും കഷ്ടപ്പെടുത്തിയ ബൗളര്‍!

ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റര്‍മാരില്‍ ഒരാളാണ് പാക്കിസ്ഥാന്‍ ക്യാപ്റ്റന്‍ ബാബര്‍ അസം. ജാവേദ് മിയാന്‍ദാദ്, സയ്യിദ് അന്‍വര്‍, മുഹമ്മദ് യൂസുഫ്, ഇന്‍സമാം ഉള്‍ ഹഖ് തുടങ്ങിയ ലോകോത്തര ബാറ്റര്‍മാര്‍ക്ക് ശേഷം അത്തരത്തിലുള്ളൊരു മികവുറ്റ ബാറ്റര്‍ക്കായുള്ള പാക്കിസ്ഥാന്റെ കാത്തിരിപ്പ് അവസാനിക്കുന്നത് ബാബര്‍ അസമിലൂടെയാണ്. ഇന്ന് പാക് ക്രിക്കറ്റിന്റെ മുഖമാണ് ബാബര്‍ അസം. പാക്കിസ്ഥാന് വേണ്ടി ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയവരുടെ പട്ടികയില്‍ നാലാം സ്ഥാനത്താണ് ബാബര്‍ അസം. 31 സെഞ്ചുറികളും 13000 ല്‍ പരം റണ്‍സും താരം നേടിയിട്ടുണ്ട്.

ഹോം ഗ്രൗണ്ടിലും വിദേശ മണ്ണിലും മികച്ച റെക്കോര്‍ഡുള്ള ബാറ്ററാണ് ബാബര്‍ അസം. ഇപ്പോഴിതാ താന്‍ നേരിട്ട ബൗളര്‍മാരില്‍ ഏറ്റവും പ്രയാസം ആരെയായിരുന്നു എന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് ബാബര്‍ അസം. മുന്‍ പാക് താരവം പിസിബി ചെയര്‍മാനുമായ റമീസ് രാജയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നത്. പലരും ജസ്പ്രീത് ബുംറയുടെ പേരായിരുന്നു ഉത്തരമായി കരുതിയിരുന്നത്. എന്നാല്‍ ബാബര്‍ പറഞ്ഞ പേര് മറ്റൊരു താരത്തിന്റേതായിരുന്നു.

ഓസ്‌ട്രേലിയന്‍ നായകന്‍ പാറ്റ് കമ്മിന്‍സാണ് താന്‍ ഇതുവരെ നേരിട്ട ബൗളര്‍മാരില്‍ ഏറ്റവും ബുദ്ധിമുട്ടിച്ചതെന്നാണ് ബാബര്‍ പറയുന്നത്. പാറ്റ് കമ്മിന്‍സ് മോശം പന്തുകള്‍ എറിയാറില്ലെന്നും ബാറ്റര്‍മാരുടെ കരുത്തും ദൗര്‍ബല്യവുമെല്ലാം അറിയാവുന്ന ബൗളറാണ് പാറ്റ് കമ്മിന്‍സുമെന്നാണ് ബാബര്‍ അസം പറയുന്നത്.

T20 World Cup

''കഴിഞ്ഞ വര്‍ഷങ്ങളില്‍ അദ്ദേഹത്തിലുണ്ടായ മാറ്റം അഭിനന്ദനീയമാണ്. അദ്ദേഹം മോശം പന്ത് എറിയത്തേയില്ല. എങ്ങനെ പന്തെറിഞ്ഞാല്‍ ഇയാളെ പുറത്താക്കാന്‍ സാധിക്കുമെന്ന് അദ്ദേഹത്തിന് അറിയാം. അദ്ദേഹം നമ്മളെ കുടുക്കും. കഷ്ടപ്പെടുത്തും. നമ്മുടെ ടെക്‌നിക്കുകളേയും ക്ഷമയേയും പരീക്ഷിക്കും'' എന്നാണ് കമ്മിന്‍സിനെക്കുറിച്ച് ബാബര്‍ അസം പറയുന്നത്.

അതേസമയം വരാനിരിക്കുന്ന ട്വന്റി-20 ലോകകപ്പില്‍ പാക്കിസ്ഥാനെ നയിക്കുന്നത് ബാബര്‍ അസം ആണ്. നേരത്തെ ഏകദിന ലോകകപ്പിലെ പാക്കിസ്ഥാന്റെ മോശം പ്രകടനത്തെ തുടര്‍ന്ന് ബാബര്‍ അസം നായകസ്ഥാനത്തു നിന്നും ബാബര്‍ പിന്‍മാറിയിരുന്നു. പിന്നീട് ഷഹീന്‍ അഫ്രീദിയായിരുന്നു പാക്കിസ്ഥാന്റെ ട്വന്റി-20 ക്യാപ്റ്റന്‍. എന്നാല്‍ വീണ്ടുമൊരു അവസരം ബാബറിന് നല്‍കാന്‍ തീരുമാനിച്ചിരിക്കുകായണ് പാക്കിസ്ഥാന്‍ മാനേജ്‌മെന്റ്.

നായകനായുള്ള ബാബറിന്റെ രണ്ടാം വരവ് പക്ഷെ അത്ര നല് തുടക്കത്തോടെയായിരുന്നില്ല. സ്വന്തം മണ്ണില്‍ ന്യൂസിലാന്‍ഡിനോട് രണ്ട് മത്സരങ്ങളില്‍ പാക്കിസ്ഥാന്‍ പരാജയപ്പെട്ടു. പിന്നാലെ അയര്‍ലണ്ടിനോടും പാക്കിസ്ഥാന്‍ പരാജയപ്പെട്ടു. ലോകകപ്പിന് ഇറങ്ങുന്നതിന് മുന്നോടിയായി പാക്കിസ്ഥാന്‍ ഇംഗണ്ടിനെതിരെ നാല് മത്സരങ്ങളുടെ ട്വന്റി-20 സീരീസ് കളിക്കുന്നുണ്ട്.

അതേസമയം ലോകകപ്പില്‍ ഗ്രൂപ്പ് എയിലാണ് പാക്കിസ്ഥാന്റെ സ്ഥാനം. ചിരവൈരികളായ ഇന്ത്യയ്ക്ക് പുറമെ കാനഡ, യുഎസ്എ, അയര്‍ലണ്ട് ടീമുകളാണ് ഈ ഗ്രൂപ്പിലുള്ളത്. ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള മത്സരം ജൂണ്‍ ഒമ്പതിനാണ്. ലോകകപ്പില്‍ ഇന്ത്യയെ പരാജയപ്പെടുത്തിയ ഏക പാക് നായകനാണ് ബാബര്‍ അസം. 2021 ലെ ട്വന്റി-20 ലോകകപ്പിലായിരുന്നു ഇന്ത്യയ്‌ക്കെതിരെ പാക്കിസ്ഥാന്‍ വിജയം കണ്ടെത്തുന്നത്. ഈ വിജയം ആവര്‍ത്തിക്കുകയാണ് ബാബറിന്റെ മനസിലുള്ളത്.

Story first published: Thursday, May 16, 2024, 17:13 [IST]
Other articles published on May 16, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+