Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 World Cup: ആസിഫ് അലി ധോണിയെപ്പൊലെയൊരു ഫിനിഷറാവുമോ? ഹെയ്ഡന്‍റെ മാസ് മറുപടി

ടി20 ലോകകപ്പില്‍ ഫിനിഷറുടെ റോളില്‍ പാകിസ്താന്റെ ഹീറോയായി മാറിയ ആസിഫ് അലിയെ പ്രശംസിച്ചിരിക്കുകയാണ് ബാറ്റിങ് ഉപദേഷ്ടാവും ഓസ്‌ട്രേലിയയുടെ മുന്‍ ഇതിഹാസലുമായ മാത്യു ഹെയ്ഡന്‍. ടൂര്‍ണമെന്റില്‍ പാകിസ്താന്‍ ഇതിനകം കളിച്ച രണ്ടു മല്‍സരങ്ങളില്‍ അലി തന്റെ ഫിനിഷിങ് പാടവത്തിലൂടെ ലോകത്തെ വിസ്മയിപ്പിച്ചിരുന്നു. ഈ രണ്ടു മല്‍സരങ്ങളിലും മാന്‍ ഓഫ് ദി മാച്ച് പുരസ്‌കാരവും അദ്ദേഹം സ്വന്തമാക്കിയിരുന്നു.

ന്യൂസിലാന്‍ഡ്, അഫ്ഗാനിസ്താന്‍ എന്നിവര്‍ക്കെതിരേയാണ് സമ്മര്‍ദ്ദഘട്ടത്തില്‍ തീപ്പൊരി ഇന്നിങ്‌സുകളുമായി അലി പാക് ടീമിന്റെ വിജയശില്‍പ്പിയായി മാറിയത്.
ന്യൂസിലാന്‍ഡുമായുള്ള രണ്ടാമത്തെ മല്‍സരത്തില്‍ 12 ബോളില്‍ നിന്നും മൂന്നു സിക്‌സറും ഒരു ബൗണ്ടറിയുമടക്കം പുറത്താവാതെ 27 റണ്‍സായിരുന്നു അലി അടിച്ചെടുത്തത്. അഫ്ഗാനെതിരേ വെറും ഏഴു ബോളില്‍ നാലു സിക്‌സറോടെ പുറത്താവാതെ 25 റണ്‍സും താരം വാരിക്കൂട്ടി.

 ഈ കഴിവ് എല്ലാവര്‍ക്കും ലഭിക്കില്ല

ഈ കഴിവ് എല്ലാവര്‍ക്കും ലഭിക്കില്ല

അവസാനത്തെ ഓവറുകളില്‍ തകര്‍ത്തടിച്ച് അതിവേഗത്തില്‍ റണ്‍സ് നേടുകയെന്നത് എല്ലാവര്‍ക്കും ലഭിക്കുന്ന കഴിവല്ലെന്നും വളരെ ചുരുക്കം പേര്‍ക്ക് മാത്രമേ ഈ കഴിവ് ലഭിക്കൂയെന്നും ഹെയ്ഡന്‍ വിലയിരുത്തി. തീര്‍ച്ചയായും പ്രതിഭ കൂടിയുണ്ടെങ്കില്‍ മാത്രമേ ഒരാള്‍ക്കു ഇങ്ങനെ ബാറ്റ് ചെയ്യാന്‍ കഴിയുകയുള്ളൂ. പക്ഷെ കഴിവിനേക്കാള്‍ മാനസികാവസ്ഥ കൂടിയുണ്ടെങ്കില്‍ മാത്രമേ ഇതില്‍ വിജയിക്കാന്‍ ഒരു താരത്തിനു കഴിയുകയുള്ളൂ. ചുരുക്കം പേര്‍ക്കു മാത്രം ലഭിക്കുന്ന കഴിവാണിത്. ആസിഫിന് ഈ കഴിവുണ്ടെന്നും ഹെയ്ഡന്‍ വ്യക്തമാക്കി. ചില കളിക്കാര്‍ക്കു അസാധാരണ പ്രഹരശേഷിയുണ്ടാവും. കോച്ചിങിലൂടെ അതു നേടിയെടുക്കുക ബുദ്ധിമുട്ടാണെന്നും അദ്ദേഹം നിരീക്ഷിച്ചു.

 ധോണിയും കോലിയും ഒന്നു മാത്രം

ധോണിയും കോലിയും ഒന്നു മാത്രം

ഇന്ത്യയുടെ മുന്‍ ഇതിഹാസ നായകനും ലോകം കണ്ട എക്കാലത്തെയും മികച്ച ഫിനിഷര്‍മാരില്‍ ഒരാളായ എംഎസ് ധോണിയെപ്പോലെയാവാന്‍ അലിക്കു കഴിയുമോയെന്ന ചോദ്യത്തിന് ഹെയ്ഡന്റെ മറുപടി ഒരേയൊരു ധോണിയും ഒരേയൊരു വിരാട് കോലിയും മാത്രമേ ഉണ്ടാവുകയുള്ളൂവെന്നായിരുന്നു ഹെയ്ഡന്റെ മറുപടി. സ്വന്തം ഭാവി ഓരോരുത്തരും സ്വയമാണ് എഴുതുന്നത്, ആസിഫിന് സമയമുണ്ടെങ്കില്‍ അദ്ദേഹവും സ്വന്തം ഭാവി എഴുതുമെന്നും ഹെയ്ഡന്‍ കൂട്ടിച്ചേര്‍ത്തു.

 മിസ്ബായ്ക്കു ക്രെഡിറ്റെന്നു ആസിഫ് അലി

മിസ്ബായ്ക്കു ക്രെഡിറ്റെന്നു ആസിഫ് അലി

പാകിസ്താന്റെ മുന്‍ ക്യാപ്റ്റന്‍ മിസ്ബാഹുല്‍ ഹഖ് തന്റെ കരിയറിന്റെ വളയര്‍ച്ചയില്‍ സുപ്രധാന പങ്കു വഹിച്ചിട്ടുള്ള താരമാണെന്നു ആസിഫ് അലി വ്യക്തമാക്കി. ഫൈസലാബാദിനു വേണ്ടി മിസ്ബയ്‌ക്കൊപ്പം കളിച്ചാണ് ഞാന്‍ തുടങ്ങിയത്. എന്റെ കരിയറില്‍ എല്ലായ്‌പ്പോഴും സുപ്രധാന റോളുണ്ടായിരുന്ന വ്യക്തിയാണ് അദ്ദേഹം. മിസ്ബാഹ് പാക് കോച്ചായപ്പോള്‍ കീഴില്‍ പ്രവര്‍ത്തിക്കാന്‍ സാധിച്ചു. കഠിനാധ്വാനത്തലൂടെ എനിക്കു കൂടുതല്‍ മെച്ചപ്പെട്ട താരമായി മാറാനും സാധിച്ചു. പിന്നീട് ഒരു ഗെയിമിന്റെ അവസാനത്തെ അഞ്ചു മുതല്‍ ഏഴു വരെയുള്ള ഓവറുകളില്‍ ബാറ്റ് ചെയ്യുന്നതിനെക്കുറിച്ച് കോച്ചുമാര്‍ക്കു കീഴില്‍ ഞാന്‍ പ്രത്യേകം പരിശീലനം നടത്തിയിരുന്നു. ഇതും ഫിനിഷറുടെ റോൡ വിജയിക്കാന്‍ തന്നെ സഹായിച്ചിട്ടുണ്ടെന്നും അലി വിശദമാക്കി.

പാകിസ്താന്റെ വിജയക്കുതിപ്പ്

പാകിസ്താന്റെ വിജയക്കുതിപ്പ്

ടി20 ലോകകപ്പില്‍ പാകിസ്താന്റെ സ്വപ്‌നതുല്യമായ പടയോട്ടം തുടരുകയാണ്. ടൂര്‍ണമെന്റിനു മുമ്പ് ആരും കാര്യമായി കിരീടസാധ്യത കല്‍പ്പിക്കാതിരുന്ന ടീമായിരുന്നു അവര്‍. എന്നാല്‍ തുടര്‍ച്ചയായ മൂന്നു വിജയങ്ങളോടെ കിരീട ഫേവറിറ്റുകളില്‍ ഏറ്റവും മുന്നിലെത്തിയിരിക്കുകയാണ് അവര്‍. സൂപ്പര്‍ 12ലെ ഗ്രൂപ്പ് രണ്ടില്‍ ആറു പോയിന്റോടെ സെമി ഫൈനലിന് തൊട്ടരികിലാണ് പാക് പട.
ചിരവൈരികളായ ഇന്ത്യയെ പത്തു വിക്കറ്റിനു തകര്‍ത്തുകൊണ്ടായിരുന്നു ബാബര്‍ ആസമിനു കീഴില്‍ പാക് പട ടൂര്‍ണമെന്റില്‍ തുടങ്ങിയത്. ലോകകപ്പില്‍ ഇന്ത്യക്കെതിരേ ഇതുവരെ വിജയിച്ചിട്ടില്ലെന്ന നാണക്കേട് ഇതോടെ അവര്‍ തീര്‍ക്കുകയും ചെയ്തിരുന്നു. 12-0ന്റെ റെക്കോര്‍ഡുമായി ഇറങ്ങിയ ഇന്ത്യയെ നിഷ്പ്രഭരാക്കുന്ന ജയമായിരുന്നു പാക് ടീം നേടിയത്. രണ്ടാമത്തെ കളിയില്‍ ന്യൂസിലാന്‍ഡിനെ അഞ്ചു വിക്കറ്റിനു കെട്ടുകെട്ടിക്കാന്‍ പാകിസ്താനു സാധിച്ചു. അഫ്ഗാനിസ്താനെതിരായ മൂന്നാമത്തെ മല്‍സരത്തിലും അഞ്ചു വിക്കറ്റിനു തന്നെയായിരുന്നു പാക് ടീം ജയിച്ചുകയറിയത്.

Story first published: Sunday, October 31, 2021, 18:21 [IST]
Other articles published on Oct 31, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+