Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 World Cup: മോര്‍ഗന്‍, കോലി, വില്യംസണ്‍, ആരാണ് മികച്ച ടി20 ക്യാപ്റ്റന്‍? കണക്കുകളിതാ

ടി20 ലോകകപ്പ് ഈ വര്‍ഷം ഒക്ടോബറിലും നവംബറിലുമായി യുഎഇയില്‍ നടക്കുമെന്ന പ്രഖ്യാപനത്തിന് പിന്നാലെ പ്രവചനങ്ങളും വിലയിരുത്തലുകളുമായി ചര്‍ച്ചകള്‍ സജീവമാണ്. ആര് ഉയര്‍ത്തും ടി20 ലോകകപ്പെന്നത് വലിയ ചോദ്യമാണ്. ബിസിസിഐയുടെ അധികാരത്തില്‍ നടക്കുന്ന ടി20 ലോകകപ്പില്‍ ഇന്ത്യ കിരീടം ചൂടിയാല്‍ വിരാട് കോലിയെന്ന ക്യാപ്റ്റന്റെ ആദ്യ ഐസിസി കിരീടമായി അത് മാറും. എന്നാല്‍ കിരീടം നേടുക ഒരു ടീമിനും എളുപ്പമല്ല.

വിരാട് കോലി,ഓയിന്‍ മോര്‍ഗന്‍,കെയ്ന്‍ വില്യംസണ്‍

വെസ്റ്റ് ഇന്‍ഡീസ്, ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ, പാകിസ്താന്‍ തുടങ്ങിയവരൊക്കെ മികച്ച പ്രകടനം കാഴ്ചവെക്കാന്‍ കെല്‍പ്പുള്ളവരാണ്. അതിനാല്‍ത്തന്നെ വിജയിക്കാനായി ഏറ്റവും മികച്ച പ്രകടനം തന്നെ നടത്തേണ്ടിവരും. നിലവിലെ മികച്ച ടി20 നായകന്മാരെ വിലയിരുത്തുമ്പോള്‍ വിരാട് കോലി,ഓയിന്‍ മോര്‍ഗന്‍,കെയ്ന്‍ വില്യംസണ്‍ എന്നീ പേരുകളാണ് മുന്‍ നിരയിലുള്ളത്. ഇവരിലാരാണ് ഏറ്റവും മികച്ചവന്‍. കണക്കുകളിതാ.

ഓയിന്‍ മോര്‍ഗന്‍ (ഇംഗ്ലണ്ട്)

ഓയിന്‍ മോര്‍ഗന്‍ (ഇംഗ്ലണ്ട്)

ഇംഗ്ലണ്ടിലെ 2019ലെ ഏകദിന ലോകകപ്പ് കിരീടം ചൂടിച്ച നായകനാണ് ഓയിന്‍ മോര്‍ഗന്‍. ബാറ്റ്‌സ്മാനെന്ന നിലയിലും ക്യാപ്റ്റനെന്ന നിലയിലും മികച്ച റെക്കോഡുള്ള മോര്‍ഗന്റ ടി20 ഫോര്‍മാറ്റിലെ കണക്കുകളും മികച്ചതാണ്. 62 ടി20 മത്സരങ്ങളില്‍ ഇംഗ്ലണ്ടിനെ നയിച്ചപ്പോള്‍ 36 എണ്ണത്തിലും ജയിച്ചു. 23 എണ്ണത്തില്‍ തോറ്റു. സമനിലയായത് രണ്ട് മത്സരത്തില്‍. വിജയ ശരാശരി 60.65 ആണ്. ടി20 ലോകകപ്പില്‍ കിരീട സാധ്യത കല്‍പ്പിക്കുന്നവരില്‍ മുന്‍നിരയിലാണ് ഓയിന്‍ മോര്‍ഗന്‍.

വിരാട് കോലി (ഇന്ത്യ)

വിരാട് കോലി (ഇന്ത്യ)

ഇന്ത്യന്‍ നായകന്‍ വിരാട് കോലിക്ക് ടി20 ലോകകപ്പ് നിലനില്‍പ്പിന്റെ പ്രശ്‌നമാണ്. ഈ കിരീടം കൂടി നേടാനായില്ലെങ്കില്‍ കോലിക്ക് ക്യാപ്റ്റന്‍ സ്ഥാനം ഒഴിയേണ്ട അവസ്ഥ വരും. എന്നാല്‍ ടി20 യില്‍ നായകനെന്ന നിലയില്‍ മികച്ച റെക്കോഡ് കോലിയുടെ പേരിലുണ്ട്. 45 മത്സരത്തില്‍ 27ലും ടീം ജയിച്ചപ്പോള്‍ 14 മത്സരത്തില്‍ തോറ്റു. രണ്ട് മത്സരം സമനിലയായി. 65.11 ആണ് വിജയ ശരാശരി. ബാറ്റ്‌സ്മാനെന്ന നിലയില്‍ 50ന് മുകളില്‍ ശരാശരി കോലിക്കുണ്ട്.

കെയ്ന്‍ വില്യംസണ്‍ (ന്യൂസീലന്‍ഡ്)

കെയ്ന്‍ വില്യംസണ്‍ (ന്യൂസീലന്‍ഡ്)

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ന്യൂസീലന്‍ഡിനെ കിരീടത്തിലെത്തിക്കുകയും 2019ലെ ഏകദിന ലോകകപ്പില്‍ ഫൈനലിലെത്തിക്കുകയും ചെയ്ത നായകനാണ് കെയ്ന്‍ വില്യംസണ്‍. അദ്ദേഹത്തിന്റെ ടി20യിലെ റെക്കോഡുകളും വളരെ മികച്ചതാണ്. 49 മത്സരത്തില്‍ നിന്ന് 23 ജയമാണ് അദ്ദേഹം നേടിക്കൊടുത്തത്. 24 മത്സരം തോറ്റപ്പോള്‍ ഒരു മത്സരം സമനിലയായി. 48.95 ആണ് വിജയ ശരാശരി.

Story first published: Friday, July 2, 2021, 15:40 [IST]
Other articles published on Jul 2, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+