Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 World Cup: രാഹുല്‍ ടീമില്‍ വേണമായിരുന്നു എന്ന് റിതേഷ്; സുനില്‍ ഷെട്ടി എന്ത് തന്നുവെന്ന് ആരാധകര്‍

കഴിഞ്ഞ ദിവസമാണ് ട്വന്റി-20 ലോകകപ്പിനായുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചത്. രോഹിത് ശര്‍മ നയിക്കുന്ന സ്‌ക്വാഡില്‍ സഞ്ജു സാംസണുമുണ്ട്. അതേസമയം സ്‌ക്വാഡില്‍ നിന്നും ഒഴിവാക്കപ്പെട്ട താരങ്ങളില്‍ ഒരാളായിരുന്നു കെഎല്‍ രാഹുല്‍. ഇന്ത്യയുടെ മുന്‍നിര താരങ്ങളിലൊരാണ് കെഎല്‍ രാഹുല്‍. ഐപിഎല്ലില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന്റെ നായകനും. കഴിഞ്ഞ ട്വന്റി-20 ലോകകപ്പില്‍ ഇന്ത്യയുടെ ഉപനായകനുമായിരുന്നു രാഹുല്‍. പക്ഷെ ഇത്തവണ രാഹുലിന് ടിക്കറ്റ് കിട്ടിയില്ല.

രാഹുലിന്റെ ഒഴിവാക്കല്‍ ക്രിക്കറ്റ് ലോകം പ്രതീക്ഷിച്ചിരുന്ന ഒന്നു തന്നെയാണ്. കഴിഞ്ഞ ലോകകപ്പില്‍ രാഹുലിന് തിളങ്ങാന്‍ സാധിച്ചിരുന്നില്ല. നടന്നു കൊണ്ടിരിക്കുന്ന ഐപിഎല്ലിലും രാഹുല്‍ തിളങ്ങിയിട്ടില്ല. താരത്തിന്റെ സ്‌ട്രൈക്ക് റേറ്റ് ട്വന്റി-20 യിലെ ബാറ്റിംഗ് ശൈലിയ്ക്ക് അനുയോജ്യമല്ല. ഇതിനിടെ കെഎല്‍ രാഹുലിന് പിന്തുണയുമായി എത്തിയിരിക്കുകയാണ് ബോളിവുഡ് നടന്‍ റിതേഷ് ദേശ്മുഖ്.

T20 World Cup

ട്വിറ്ററിലൂടെയാണ് റിതേഷ് രാഹുലിന് പിന്തുണയുമായി എത്തിയത്. ലോകകപ്പ് സ്‌ക്വാഡില്‍ കെഎല്‍ രാഹുല്‍ വേണമായിരുന്നു എന്നാണ് റിതേഷ് ദേശ്മുഖ് പറഞ്ഞത്. പക്ഷെ താരത്തിന്റെ ട്വീറ്റിന് സോഷ്യല്‍ മീഡിയയില്‍ നിന്നും ലഭിച്ചത് വിമര്‍ശനങ്ങളായിരുന്നു. സുനില്‍ ഷെട്ടിയുടെ മരുമകന് വേണ്ടിയുള്ള ലോബിയിംഗ് ആണോ എന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്. സുനില്‍ ഷെട്ടി കാശ് തന്നിട്ടാണോ ട്വീറ്റ് ചെയ്തത്? സുനില്‍ ഷെട്ടിയെ സുഖിപ്പിക്കാനാണോ? എന്നൊക്കെയാണ് താരത്തിനോട് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്.

അതേസമയം കെഎല്‍ രാഹുലിന്റെ പുറത്താകല്‍ സ്വാഭാവികമാണെന്നാണ് സോഷ്യല്‍ മീഡിയയുടെ വിലയിരുത്തല്‍. റിഷഭ് പന്തിനൊപ്പം ഇന്ത്യന്‍ സ്‌ക്വാഡില്‍ ഇടം നേടാന്‍ സാധ്യതയുണ്ടായിരുന്ന ഏക ഇന്ത്യന്‍ താരം സഞ്ജു സാംസണ്‍ ആണെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. ഐപിഎല്ലില്‍ മിന്നും ഫോമിലാണ് സഞ്ജുവുള്ളത്. ബാറ്ററായി മാത്രമല്ല നായകനായും സഞ്ജു മികച്ച ഫോമിലാണുള്ളത്.

കഴിഞ്ഞ കുറേനാളുകളായി അര്‍ഹതയുണ്ടായിട്ടും ഇന്ത്യന്‍ ടീമില്‍ ഇടം നേടാനാകാതെ പോയ താരമാണ് സഞ്ജു സംസാണ്‍. പക്ഷെ ഇത്തവണത്തെ സഞ്ജുവിന്റെ ഫോമിനെ അവഗണിക്കുക സെലക്ടര്‍മാര്‍ക്ക് അസാധ്യമായി മാറുകയായിരുന്നു. പൊതുവെ ഐപിഎല്ലിന്റെ തുടക്കത്തിലെ ഫോം പിന്നീട് നിലനിര്‍ത്താന്‍ സാധിക്കാതെ പോവുന്ന സഞ്ജുവിനെയാണ് കാണാറുള്ളത്. എന്നാല്‍ ഈ സീസണില്‍ തന്റെ ഫോം നിലനിര്‍ത്താനും തന്റെ ടീമിനെ പോയന്റ് ടേബിളില്‍ ഒന്നാമത് തന്നെ നിലനിര്‍ത്താനും സഞ്ജുവിന് സാധിച്ചിട്ടുണ്ട്.

ട്വന്റി-20 ലോകകപ്പിനായുള്ള ഇന്ത്യന്‍ സ്‌ക്വാഡ്: രോഹിത് ശര്‍മ, യശസ്വി ജെയ്‌സ്വാള്‍, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത്, സഞ്ജു സാംസണ്‍, ഹാര്‍ദിക് പാണ്ഡ്യ, ശിവം ദൂബെ, രവീന്ദ്ര ജഡേജ, അക്‌സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, യുസ്വേന്ദ്ര ചാഹല്‍, അര്‍ഷ്ദീപ് സിംഗ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്.

റിസര്‍വ് താരങ്ങള്‍: റിങ്കു സിംഗ്, ശുബ്മന്‍ ഗില്‍, ആവേശ് ഖാന്‍, ഖലീല്‍ അഹമ്മദ്.

Story first published: Wednesday, May 1, 2024, 17:29 [IST]
Other articles published on May 1, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+