Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 World Cup: ഹാര്‍ദിക്കിന്റെ ബാക്കപ്പായി വെങ്കടേഷ് അയ്യര്‍! സര്‍പ്രൈസ് നീക്കവുമായി ഇന്ത്യ

ഐസിസിയുടെ ടി20 ലോകകപ്പില്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക്ക് പാണ്ഡ്യയുടെ കാര്യത്തില്‍ അനിശ്ചിതത്വം നിലനില്‍ക്കെ സര്‍പ്രൈസ് നീക്കം നടത്തിയിരിക്കുകയാണ് ബിസിസിയും സെലക്ടര്‍മാരും. ഐപിഎല്ലിന്റെ രണ്ടാംപാദത്തില്‍ അരങ്ങേറി മികച്ച പ്രകടനങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് ഓള്‍റൗണ്ടര്‍ വെങ്കടേഷ് അയ്യരെ ഹാര്‍ദിക്കിന്റെ ബാക്കപ്പായി ഇന്ത്യന്‍ ടീമിലുള്‍പ്പെടുത്തി.

ഹാര്‍ദിക്കിന്റെ ഫിറ്റ്‌നസ്, ഫോം എന്നിവയുടെ കാര്യത്തില്‍ ഇപ്പോഴും സംശയങ്ങളുണ്ട്. ലോകകപ്പില്‍ അദ്ദേഹത്തിനു ഇന്ത്യക്കു വേണ്ടി കളിക്കാനാവുമോയെന്ന കാര്യം ഇപ്പോഴും ഉറപ്പായിട്ടില്ല. ഈ സാഹചര്യത്തിലാണ് ഫാസ്റ്റ് ബൗളറും ഓപ്പണറുമായ വെങ്കിയെ ഹാര്‍ദിക്കിന്റെ കവറായി സംഘത്തിലുള്‍പ്പെടുത്തുന്നത്. ഐപിഎല്ലിനു ശേഷം ദുബായില്‍ ഇന്ത്യന്‍ ടീമിന്റെ ബയോ ബബ്‌ളിലേക്കു മാറാനും താരത്തോടു ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് പിടിഐയുടെ റിപ്പോര്‍ട്ടുകളിലുള്ളത്.

 രണ്ടാംപാദത്തില്‍ അരങ്ങേറി

രണ്ടാംപാദത്തില്‍ അരങ്ങേറി

മധ്യപ്രദേശില്‍ നിന്നുള്ള വെങ്കടേഷ് അയ്യര്‍ യുഎഇയിലെ രണ്ടാംപാദത്തിലാണ് കൊല്‍ക്കത്തയ്ക്കു വേണ്ടി അരങ്ങറിയത്. ഇന്ത്യയിലെ ആദ്യപാദത്തില്‍ അദ്ദേഹം ടീമിനൊപ്പമുണ്ടായിരുന്നെങ്കിലും ഒരു മല്‍സരത്തില്‍പ്പോലും അവസസരം ലഭിച്ചിരുന്നില്ല. എന്നാല്‍ രണ്ടാംപാദത്തില്‍ വെങ്കിയുടെ സമയം തെളിയുകയായിരുന്നു. കെകെആറിന്റെ ടൂര്‍ണമെന്റിലേക്കുള്ള ശക്തമായ തിരിച്ചുവരവിന് കാരണങ്ങളിലൊരാള്‍ കൂടിയായിരുന്നു ഇടംകൈയന്‍ ഓപ്പണര്‍.
എട്ടു മല്‍സരങ്ങളില്‍ നിന്നും 37.85 ശരാശരിയില്‍ 123.35 സ്‌ട്രൈക്ക് റേറ്റോടെ രണ്ടു ഫിഫ്റ്റികളടക്കം 265 റണ്‍സ് വെങ്കടേഷ് നേടിയിട്ടുണ്ട്. 67 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. ബൗളിങില്‍ 8.53 ഇക്കോണമി റേറ്റില്‍ മൂന്നു വിക്കറ്റുകളും അദ്ദേഹം വീഴ്ത്തിയിരുന്നു.

 ഹാര്‍ദിക് ബൗള്‍ ചെയ്തില്ല

ഹാര്‍ദിക് ബൗള്‍ ചെയ്തില്ല

ഹാര്‍ദിക് പാണ്ഡ്യയുടെ കാര്യമെടുത്താല്‍ ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനു വേണ്ടി ഒരോവര്‍ പോലും ഈ സീസണില്‍ ബൗള്‍ ചെയ്തിരുന്നില്ല. ഇന്ത്യയിലെ ആദ്യപാദത്തില്‍ ഫിറ്റ്‌നസ് പ്രശ്‌നങ്ങള്‍ കാരണം അദ്ദേഹം ബൗളിങ്ങില്‍ നിന്നും വിട്ടുനിന്നപ്പോള്‍ യുഎഇയിലെ രണ്ടാംപാദത്തില്‍ ഫിറ്റ്‌നസ് വീണ്ടെടുത്ത് ബൗളിങ് പുനരാരഭിക്കുമെന്നായിരുന്നു പ്രതീക്ഷിക്കപ്പെട്ടിരുന്നത്. പക്ഷെ യുഎഇയിലും ഹാര്‍ദിക്കിന്റെ ഫിറ്റ്‌നസ് മെച്ചപ്പെട്ടില്ല. ചില മല്‍സരങ്ങളില്‍ പുറത്തിരുന്ന അദ്ദേഹത്തെ ബാറ്റ്‌സ്മാന്‍ മാത്രമായിട്ടാണ് മുംബൈ ഇറക്കിയത്. ബാറ്റിങിലും ഹാര്‍ദിക് ഫ്‌ളോപ്പായി മാറി. 12 മല്‍സരങ്ങളില്‍ നിന്നും 14.11 എന്ന മോശം ശരാശരിയില്‍ 127 റണ്‍സ് മാത്രമേ അദ്ദേഹം നേടിയുള്ളൂ. പഞ്ചാബ് കിങ്‌സിനെതിരേ യുഎഇയില്‍ നടന്ന കളിയില്‍ പുറത്താവാതെ നേടിയ 40 റണ്‍സായിരുന്നു ഉയര്‍ന്ന സ്‌കോര്‍.

 ഹാര്‍ദിക്കിനെ ഒഴിവാക്കില്ല

ഹാര്‍ദിക്കിനെ ഒഴിവാക്കില്ല

ലോകകപ്പ് സംഘത്തില്‍ നിന്നും ഹാര്‍ദിക് പാണ്ഡ്യയെ ഒഴിവാക്കില്ലെന്നു തന്നെയാണ് കഴിഞ്ഞ ദിവസം ബിസിസിഐയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ വെളിപ്പെടുത്തിയത്.
ഈ ഘട്ടത്തില്‍ ഹാര്‍ദിക്കിനു പകരം മറ്റൊരാളെ കൊണ്ടു വരുന്നതിനെക്കുറിച്ചുള്ള ചോദ്യം പോലും ശരിയല്ല. ശര്‍ദ്ദുല്‍ ടാക്കൂറോ ദീപക് ചാഹറോ ഹാര്‍ദിക്കിന്റെ റോള്‍ ഏറ്റെടുക്കാന്‍ റെഡിയല്ല. ഭാവിയില്‍ നമുക്ക് ബാക്കപ്പിനെ വളര്‍ത്തിക്കൊണ്ടു വരണം. പക്ഷെ ഇപ്പോള്‍ അതിനുള്ള സമയമല്ല, ഹാര്‍ദിക്കിനു പകരം മറ്റൊരാളെ ടീമിലെടുക്കില്ലെന്നും ബിസിസിഐ വൃത്തങ്ങള്‍ പ്രതികരിച്ചിരുന്നു.

 ഇന്ത്യയുടെ തുറുപ്പുചീട്ട്

ഇന്ത്യയുടെ തുറുപ്പുചീട്ട്

ഇന്ത്യയുടെ നിശ്ചിത ഓവര്‍ ടീമിലെ തുറുപ്പുചീട്ടുകളിലൊരാളാണ് ഹാര്‍ദിക്. അതുകൊണ്ടു തന്നെ അദ്ദേഹം പഴയ ഫോമിലേക്കും ഫിറ്റ്‌നസിലേക്കു മടങ്ങിയെത്തുകയെന്നത് ഇന്ത്യയെ സംബന്ധിച്ച് വളരെ പ്രധാനവുമാണ്. ഇന്ത്യന്‍ സംഘത്തില്‍ ഒറ്റയ്ക്കു മല്‍സരഗതി മാറ്റി മറിക്കാന്‍ സാധിക്കുന്ന ചുരുക്കം താരങ്ങളിലൊരാള്‍ കൂടിയാണ് ഹാര്‍ദിക്. പക്ഷെ പുറംഭാഗത്തേറ്റ പരിക്കും തുടര്‍ന്നു നടത്തിയ ശസ്ത്രക്രിയക്കു ശേഷം അദ്ദേഹത്തിനു പഴയ മികവ് തിരിച്ചുപിടിക്കാനായിട്ടില്ല.
ഈ വര്‍ഷം ഇതുവരെ കളിച്ച മല്‍സരങ്ങളില്‍ വെറും 42 ഓവറുകള്‍ മാത്രമേ ഹാര്‍ദിക് ബൗള്‍ ചെയ്തിട്ടുള്ളൂ. ഈ വര്‍ഷമാദ്യം ഇംഗ്ലണ്ടുമായി നാട്ടില്‍ നടന്ന നിശ്ചിത ഓവര്‍ പരമ്പരയിലായിരുന്നു അദ്ദേഹം അവസാനമായി ബൗള്‍ ചെയ്തത്. മികച്ച പ്രകടനം കാഴ്ചവയ്ക്കാനും ഹാര്‍ദിക്കിനായിരുന്നു.

Story first published: Tuesday, October 12, 2021, 19:09 [IST]
Other articles published on Oct 12, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+