Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 World Cup: ആ പണിയ്ക്ക് നില്‍ക്കരുത്! ഓസീസ് പോരിന് മുമ്പ് പന്തിനെ ഉപദേശിച്ച് സൂര്യയുടെ കോച്ച്‌

ട്വന്റി-20 ലോകകപ്പിലെ വമ്പന്‍മാരുടെ പോരില്‍ ഇന്ത്യയ്ക്ക് ഉപദേശവുമായി അശോക് അസ്വാല്‍ക്കര്‍. ഇന്ത്യന്‍ താരം സൂര്യകുമാര്‍ യാദവിന്റെ ബാല്യകാല പരിശീലകനാണ് അശോക്. ഓസ്‌ട്രേലിയയ്‌ക്കെതിരായ നിര്‍ണായക മത്സരത്തിനിറങ്ങും മുമ്പ് ഇന്ത്യയ്ക്ക് ജയിക്കാനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ് അശോക്. രോഹിത് ശര്‍മയും സംഘവും വലിയ പരീക്ഷണങ്ങള്‍ക്ക് മുതിരാതെ കണ്‍വെന്‍ഷണല്‍ ക്രിക്കറ്റ് തന്നെ കളിച്ചാല്‍ മതിയെന്നാണ് അശോക് പറയുന്നത്.

അഫ്ഗാനിസ്ഥാനെതിരെ നേരിടേണ്ടി വന്ന അപ്രതീക്ഷിത പരാജയത്തിന് പിന്നാലെയാണ് ഓസ്‌ട്രേലിയ ഇന്ത്യയെ നേരിടാനിറങ്ങുന്നത്. ഓസ്‌ട്രേലിയയെ സംബന്ധിച്ച് ഇന്ത്യയ്‌ക്കെതിരെ ജയത്തില്‍ കുറഞ്ഞതൊന്നും ആഗ്രഹിക്കാന്‍ പോലും സാധിക്കാത്ത അവസ്ഥയാണ്. ഗ്രൂപ്പിലെ ഒന്നാം നമ്പര്‍ ടീമാണ് ഇന്ത്യ. കഴിഞ്ഞ ആറ് മത്സരങ്ങളിലും കണ്ടതു പോലെ തന്നെ ഇന്ത്യയുടെ സ്ഥിരം ശൈലി തന്നെ ഓസ്‌ട്രേലിയയ്‌ക്കെതിരെ തുടരണമെന്നാണ് അശോക് പറയുന്നത്.

T20 World Cup

ഇന്ത്യന്‍ ബൗളര്‍ ജസ്പ്രീത് ബുംറയുടെ അസാധ്യ പ്രകടനത്തെ പ്രശംസിക്കാനും അദ്ദേഹം തയ്യാറായി. അഞ്ച് മത്സരങ്ങളില്‍ നിന്നും 10 വിക്കറ്റുകളാണ് ബുംറ ഇതുവരെ നേടിയിട്ടുള്ളത്.

''നമ്മുടെ ഓപ്പണര്‍മാര്‍ പതിയെ വേഗം കണ്ടെത്താന്‍ തുടങ്ങിയിട്ടുണ്ട്. ഓസ്‌ട്രേലിയക്കെതിരെ അവര്‍ക്ക് താളം കണ്ടെത്താനായാല്‍ അതിലും മികച്ചതൊന്നും ഇന്ത്യയ്ക്ക് നേടാനില്ല. നോര്‍മല്‍ ക്രിക്കറ്റ് തന്നെ കളിച്ചാല്‍ മതി. വലിയ പരീക്ഷണങ്ങളുടെ ആവശ്യമില്ല. കഴിഞ്ഞ അഞ്ചോ ആറോ മത്സരത്തില്‍ കളിച്ചതു പോലെ തന്നെ കളിച്ചാല്‍ മതി. ഓസ്‌ട്രേലിയന്‍ ബൗളിംഗ് ലൈനപ്പിനെതിരെ നോര്‍മല്‍ ഗെയിം കളിച്ചാല്‍ മതിയാകും. പിന്നെ ബുറം സ്‌പെഷ്യലാണ്'' അശോക് പറയുന്നു.

''ഈ ചോദ്യത്തിന് രോഹിത് ശര്‍മ മറുപടി നല്‍കിയിട്ടുണ്ട്. ഏത് കോമ്പിനേഷന്‍ ആണ് വേണ്ടതെന്ന് രോഹിത് ശര്‍മയ്ക്ക് അറിയാം. ഇന്ത്യയ്ക്ക് ഏറ്റവും മികച്ച ഓപ്ഷന്‍ കുല്‍ദീപ് യാദവ് ആണ്. സ്ലോ വിക്കറ്റുകളില്‍ അവന്റെ സ്ലോ ബൗളിംഗ് അത്ഭുതങ്ങള്‍ സൃഷ്ടിക്കും'' എന്നാണ് ഇന്ത്യന്‍ സ്പിന്‍ ബൗളിംഗിനെക്കുറിച്ച് അദ്ദേഹം പറഞ്ഞത്.

അതേസമയം കഴിഞ്ഞ രണ്ട് മത്സരങ്ങളിലും ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായക പങ്ക് വഹിക്കാന്‍ സൂര്യകുമാര്‍ യാദവിന് സാധിച്ചിരുന്നു. അഫ്ഗാനിസ്ഥാനെതിരെ സൂര്യ അര്‍ദ സെഞ്ചുറി നേടിയിരുന്നു. സൂര്യ സമ്മര്‍ദ്ധമില്ലാതെ കളിക്കുന്നത് തുടരണമെന്നാണ് അശോക് പറയുന്നത്. അതേസമയം ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റിഷഭ് പന്ത് റിവേഴ്‌സ് ഷോട്ടിന് ശ്രമിക്കുന്നതില്‍ ജാഗ്രത പുലര്‍ത്തണമെന്നും അശോക് പറയുന്നുണ്ട്.

''അവന് സമയം വേണം. അവന് പ്രഹരശേഷിയുണ്ട്. ഇന്ത്യയത് ഉപയോഗിക്കണം. റിഷഭ് പന്ത് മോശം ഷോട്ട് കളിച്ച് വിക്കറ്റ് കളയുകയാണ്. സൂര്യകുമാറും റിഷഭുമൊക്കെ നന്നായി കളിക്കുന്നുണ്ട്. വിക്കറ്റ് കീപ്പര്‍-ബാറ്റര്‍ക്കുള്ള ഒരേയൊരു ഉപദേശം റിവേഴ്‌സ് ഷോട്ട് കളിക്കരുതെന്നാണ്. സൂര്യകുമാര്‍ സമ്മര്‍ദ്ധമില്ലാതെ കളിക്കണം'' അദ്ദേഹം പറയുന്നു.

അഫ്ഗാനിസ്ഥാനെതിരായ പരാജയത്തിന്റെ ഭാരവും പേറിയാണ് ഓസ്‌ട്രേലിയ ഇന്ന് ഇന്ത്യയ്‌ക്കെതിരെ ഇറങ്ങുന്നത്. 21 റണ്‍സിനായിരുന്നു ഓസ്‌ട്രേലിയയുടെ പരാജയം. അതേസമയം ബംഗ്ലാദേശിനെ പരാജയപ്പെടുത്തിയാണ് ഇന്ത്യ വരുന്നത്. എന്നാല്‍ ലോകകപ്പ് പോലുള്ള വേദികളില്‍ ഓസ്‌ട്രേലിയ്ക്ക് ഇന്ത്യയ്‌ക്കെതിരെയുള്ള ആധിപത്യവും ഓസീസ് പ്രൊഫഷണലിസത്തിന്റെ കരുത്തും അവര്‍ക്ക് മേല്‍ക്കൈ നേടിക്കൊടുക്കുന്നുണ്ട്. ഓസ്‌ട്രേലിയയെ ഇന്ത്യ പരാജയപ്പെടുത്തുകയാണെങ്കില്‍ ഗ്രൂപ്പില്‍ നിന്നും ഇന്ത്യ സെമിയിലെത്തും.

Story first published: Monday, June 24, 2024, 9:34 [IST]
Other articles published on Jun 24, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+