Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 World Cup: ഇന്ത്യക്ക് ഇടം കൈയന്‍ പേസര്‍ വേണം, മൂന്ന് പേരെ പരിഗണിക്കാം- നിര്‍ദേശിച്ച് ഇര്‍ഫാന്‍

1

ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ സമീപകാല പ്രകടനങ്ങള്‍ ആരെയും മോഹിപ്പിക്കുന്നതാണ്. ടി20 ലോകകകപ്പ് വരാനിരിക്കെ പ്രതീക്ഷകള്‍ വാനോളം ഉയര്‍ത്തുന്ന പ്രകടനമാണ് രോഹിത് ശര്‍മക്ക് കീഴില്‍ ഇന്ത്യ നടത്തുന്നത്. ബാറ്റിങ്, ബൗളിങ് നിര ഒന്നിനൊന്ന് മികവ് കാട്ടുമ്പോള്‍ ഇന്ത്യക്ക് ആത്മവിശ്വാസവുമേറെ. എന്നാല്‍ നിലവിലെ ഇന്ത്യന്‍ ടീമിനെ വലക്കുന്ന പ്രശ്‌നം ഇടം കൈയന്‍ പേസര്‍മാരുടെ അഭാവമാണ്. സഹീര്‍ ഖാന്‍, ആശിഷ് നെഹ്‌റ എന്നിവരുടെ പടിയിറക്കത്തിന് ശേഷം വലിയ കരിയര്‍ സൃഷ്ടിച്ച ഇടം കൈയന്‍ പേസര്‍മാര്‍ ഇന്ത്യന്‍ ടീമിനൊപ്പം ഉണ്ടായിട്ടില്ലെന്ന് പറയാം.

ഇര്‍ഫാന്‍ പഠാന്‍, ആര്‍പിസിങ് തുടങ്ങിയവരെല്ലാം ഇടം കൈയന്‍ പേസര്‍മാരെന്ന് നിലയില്‍ മികവ് കാട്ടിയവരാണെങ്കിലും പല കാരണങ്ങളാല്‍ വലിയ കരിയര്‍ സൃഷ്ടിച്ചെടുക്കാനായില്ല. നിലവിലെ ടീമിലേക്ക് വന്നാല്‍ ഇന്ത്യന്‍ നിരയില്‍ ഒറ്റ ഇടം കൈയന്‍ പേസര്‍മാര്‍ പോലുമില്ല. ഖലീല്‍ അഹമ്മദ്, ടി നടരാജന്‍, ചേതന്‍ സക്കറിയ എന്നിവരാണ് നിലവില്‍ പരിഗണിക്കാവുന്ന ഇടം കൈയന്‍ പേസര്‍മാര്‍. എന്നാല്‍ ഇവരിലാര്‍ക്കും ഇന്ത്യ വലിയ അവസരം നല്‍കുന്നില്ല.

1

ഇപ്പോഴിതാ ഇന്ത്യ ഇടം കൈയന്‍ പേസര്‍മാര്‍ക്ക് കൂടുതല്‍ അവസരം നല്‍കണമെന്നും ടീമില്‍ ഇടം കൈയന്‍ പേസര്‍മാര്‍ വേണമെന്നും നിര്‍ദേശിച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ പേസ് ഓള്‍റൗണ്ടറായ ഇര്‍ഫാന്‍ പഠാന്‍. 'ഇന്ത്യന്‍ ടീമില്‍ പല ഇടം കൈയന്‍ പേസര്‍മാരെയും സമീപകാലത്തായി പരീക്ഷിച്ചിട്ടുണ്ട്. ഐപിഎല്ലിലൂടെ വളര്‍ന്നുവന്ന ഖലീല്‍ അഹമ്മദ്, ടി നടരാജന്‍, ചേതന്‍ സക്കറിയ എന്നിവരാണ് പരിഗണിക്കാവുന്ന ഇടം കൈയന്‍ പേസര്‍മാര്‍. നിലവില്‍ സക്കറിയയെ പരിഗണിക്കുന്നതിന്റെ പ്രശ്‌നങ്ങള്‍ മനസിലാക്കാം. എന്നാല്‍ അവന്റെ ഐപിഎല്ലിലെ പ്രകടനം വിലയിരുത്തി പരിഗണിക്കാവുന്നതാണ്'- ഇര്‍ഫാന്‍ പഠാന്‍ പറഞ്ഞു.

2

2020ലെ ഐപിഎല്ലിന്റെ കണ്ടെത്തലാണ് ടി നടരാജന്‍. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനൊപ്പം തിളങ്ങിയ നടരാജന്‍ ഓസ്‌ട്രേലിയന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ സംഘത്തില്‍ ഉള്‍പ്പെട്ടു. മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യക്കായി അരങ്ങേറുകയും ചെയ്ത നടരാജന്‍ ശ്രദ്ധേയ പ്രകടനവും നടത്തി. ഇന്ത്യക്ക് വലിയ പ്രതീക്ഷ നല്‍കാന്‍ നടരാജനായെങ്കിലും തുടര്‍ പരിക്കുകള്‍ കരിയറില്‍ വേട്ടയാടി.

3

ഇത്തവണത്തെ ഐപിഎല്ലിലൂടെ തിരിച്ചുവരവിനൊരുങ്ങുകയാണ് നടരാജന്‍. ടി20 ലോകകപ്പ് ഒക്ടോബറില്‍ ഓസ്‌ട്രേലിയയിലാണ് നടക്കുന്നത്. ഇടം കൈയന്‍ പേസര്‍മാരില്ലാതെ ഇന്ത്യ ഓസ്‌ട്രേലിയക്ക് പോകുന്നത് തിരിച്ചടിയായി മാറിയേക്കാം. നെറ്റ്‌സില്‍ ഇന്ത്യ കൂടുതല്‍ ഇടം കൈയന്‍ പേസര്‍മാരെ ഉപയോഗിക്കേണ്ടതും അത്യാവശ്യമായി മാറിയിരിക്കുകയാണ്. ഇടം കൈയന്‍ പേസര്‍മാര്‍ക്കെതിരേ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ക്ക് ദൗര്‍ബല്യമുണ്ട്. ഇത് പരിഹരിക്കാന്‍ കൂടുതല്‍ ഇടം കൈയന്‍ പേസര്‍മാരെ നേരിടേണ്ടതായുണ്ട്.

4

ഖലീല്‍ അഹമ്മദ് സണ്‍റൈസേഴ്‌സ് ഹൈദരാബാദിലൂടെ വളര്‍ന്നുവന്ന താരമാണ്. ഇന്ത്യക്കായി കളിക്കുകയും ഭേദപ്പെട്ട പ്രകടനവും നടത്താന്‍ ഖലീലിന് സാധിച്ചെങ്കിലും പരിക്ക് ഖലീലിനെ വേട്ടയാടി. പിന്നീട് തിരിച്ചുവരവ് നടത്താനും സാധിച്ചില്ല. ഇന്ത്യ ഇടം കൈയന്‍ പേസര്‍മാര്‍ക്ക് അവസരം നല്‍കുന്നില്ലെന്നത് വസ്തുത തന്നെയാണ്. വലിയ ടൂര്‍ണമെന്റുകള്‍ നടക്കാനിരിക്കെ ഇന്ത്യ ഇടം കൈയന്‍ പേസര്‍മാര്‍ക്ക് കൂടുതല്‍ അവസരം നല്‍കേണ്ടതായുണ്ട്.

5

ആര്‍സിബിയുടെ നെറ്റ്‌സ് ബൗളറായിരുന്ന ചേതന്‍ സക്കറിയയെ 2021 സീസണില്‍ രാജസ്ഥാന്‍ റോയല്‍സാണ് ടൂര്‍ണമെന്റിലേക്കെത്തിച്ചത്. അരങ്ങേറ്റ സീസണില്‍ ധോണിയുടെയടക്കം വിക്കറ്റ് നേടി താരം മികവ് കാട്ടി. ഇന്ത്യയുടെ അവസാന ശ്രീലങ്കന്‍ പര്യടനത്തിലൂടെ സക്കറിയ ദേശീയ ടീമിലും അരങ്ങേറ്റും കുറിച്ചു. എന്നാല്‍ അനുഭവസമ്പത്ത് കുറവുള്ള ചേതനെ ഇന്ത്യ ലോകകപ്പ് പോലുള്ള വലിയ ടൂര്‍ണമെന്റിലേക്ക് ഇപ്പോള്‍ പരിഗണിക്കാന്‍ സാധ്യത കുറവാണ്.

Story first published: Monday, February 28, 2022, 16:22 [IST]
Other articles published on Feb 28, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+