Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 World Cup: 'കച്ചകെട്ടി ഇന്ത്യ', 2021ന് ശേഷം അവസരം നല്‍കിയത് 38 താരങ്ങള്‍ക്ക്, കണക്കുകളിതാ

1

മുംബൈ: 2021ലെ ടി20 ലോകകപ്പ് ഇന്ത്യയെ സംബന്ധിച്ച് മറക്കാനാഗ്രഹിക്കുന്ന അധ്യായമാണ്. ഐപിഎല്ലിന് പിന്നാലെ യുഎഇയില്‍ത്തന്നെ ടി20 ലോകകപ്പ് കളിക്കാനിറങ്ങിയ ഇന്ത്യക്ക് തൊട്ടതെല്ലാം പിഴച്ചു. പാകിസ്താനോട് തോറ്റ് തുടങ്ങിയ ഇന്ത്യ ന്യൂസീലന്‍ഡിനോടും മുട്ടുമടക്കിയതോടെ പ്ലേ ഓഫ് പോലും കാണാതെ പുറത്തായി. വിരാട് കോലി നായകസ്ഥാനവും ഒഴിയേണ്ട സാഹചര്യമുണ്ടായി. ഇന്ത്യയുടെ എല്ലാ പദ്ധതികളും പാളിയെ ലോകകപ്പായിരുന്നു ഇത്.

1

എന്നാല്‍ ഇതില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട് വലിയ മാറ്റങ്ങളോടെയാണ് ഇന്ത്യ ഈ വര്‍ഷം നടക്കുന്ന ടി20 ലോകകപ്പിനായി തയ്യാറെടുക്കുന്നത്. നായകസ്ഥാനത്തേക്ക് രോഹിത് ശര്‍മ എത്തിയതോടെ പ്രതീക്ഷകള്‍ വീണ്ടും ഉയര്‍ന്നു. ഇപ്പോഴിതാ 2021 ജനുവരിക്ക് ശേഷം ഇന്ത്യ ടി20 ഫോര്‍മാറ്റില്‍ പരീക്ഷിച്ച താരങ്ങളുടെ കണക്കുകള്‍ പുറത്തുവന്നിരിക്കുകയാണ്. 20 മത്സരങ്ങള്‍ കളിച്ച ഇന്ത്യ 38 താരങ്ങളെയാണ് ഇക്കാലയളവില്‍ പരീക്ഷിച്ചത്. ഐപിഎല്ലിലും രഞ്ജി ആഭ്യന്തര ക്രിക്കറ്റിലും മികവ് കാട്ടുന്ന പ്രതിഭകളെ കണ്ടെത്തി വളര്‍ത്തിക്കൊണ്ടുവരാന്‍ ഇന്ത്യയുടെ ഭാഗത്ത് നിന്ന് വ്യക്തമായ നീക്കങ്ങളാണ് നടക്കുന്നത്.

ഇക്കാലയളവില്‍ ടി20യില്‍ കൂടുതല്‍ താരങ്ങള്‍ക്ക് അവസരം നല്‍കിയത് ഇന്ത്യയാണ്. ഇതില്‍ നിന്ന് തന്നെ ഇന്ത്യയുടെ പടയൊരുക്കം എത്രത്തോളം ശക്തമാണെന്ന് വ്യക്തം. സൂര്യകുമാര്‍ യാദവ്, വെങ്കടേഷ് അയ്യര്‍, റുതുരാജ് ഗെയ്ക് വാദ്, പ്രസിദ്ധ് കൃഷ്ണ, തുടങ്ങിയ യുവതാരങ്ങള്‍ ഇപ്പോഴും ഇന്ത്യന്‍ ടീമിന്റെ പദ്ധതികള്‍ക്കൊപ്പമുണ്ട്. ഐപിഎല്ലിലൂടെ മികവ് തെളിയിക്കുന്നവര്‍ക്ക് ദേശീയ ടീമില്‍ അവസരം നല്‍കി ഇന്ത്യ പരീക്ഷണം തുടരുകയാണ്.

2

ഒക്ടോബറില്‍ ഓസ്‌ട്രേലിയയിലാണ് ഇത്തവണത്തെ ടി20 ലോകകപ്പ് നടക്കുക. ഇനി അധികം സമയമില്ലാത്തതിനാല്‍ത്തന്നെ വേഗത്തില്‍ മികച്ച പ്ലേയിങ് 11 സൃഷ്ടിച്ചെടുക്കാനാവും ഇന്ത്യ ശ്രമിക്കുക. നടന്നുകൊണ്ടിരിക്കുന്ന ശ്രീലങ്കന്‍ പരമ്പരയിലേക്ക് സഞ്ജു സാംസണയടക്കം പരിഗണിച്ചത് ഇന്ത്യയുടെ ലോകകപ്പ് പദ്ധതികളുടെ ഭാഗമായാണ്. ഇക്കാര്യം നായകന്‍ രോഹിത് ശര്‍മ തന്നെ വ്യക്തമാക്കിയിരുന്നു.

ഇന്ത്യക്ക് പിന്നാലെ ശ്രീലങ്കയാണ് കൂടുതല്‍ താരങ്ങളെ ഇക്കാലയളവില്‍ പരീക്ഷിച്ചത്. 26 മത്സരം കളിച്ച ശ്രീലങ്ക 35 താരങ്ങള്‍ക്കാണ് അവസരം നല്‍കിയത്. മുന്‍ ടി20 ലോകകപ്പ് ചാമ്പ്യന്മാരായ ശ്രീലങ്കയ്ക്ക് ഇപ്പോള്‍ പഴയ പ്രതാപമില്ല. അവസാന ടി20 ലോകകപ്പിലും ശ്രീലങ്ക നിരാശപ്പെടുത്തിയിരുന്നു. ഇത്തവണ മികച്ച ടീമിനെ സൃഷ്ടിച്ചെടുക്കാന്‍ നിരവധി യുവതാരങ്ങളെയാണ് ശ്രീലങ്ക പരീക്ഷിച്ചിരിക്കുന്നത്.

3

മൂന്നാം സ്ഥാനത്തുള്ള ന്യൂസീലന്‍ഡ് 23 മത്സരത്തിലായി 31 താരങ്ങള്‍ക്കാണ് അവസരം നല്‍കിയത്. അവസാന സീസണില്‍ ഫൈനല്‍ കളിച്ച ന്യൂസീലന്‍ഡ് ഇത്തവണയും ശക്തമായ ടീം കരുത്തോടെയാണെത്തുന്നത്. വെസ്റ്റ് ഇന്‍ഡീസും താരങ്ങളെ പരിഗണിക്കുന്നതില്‍ പിശുക്കുകാട്ടിയില്ല. 33 മത്സരത്തില്‍ നിന്ന് 31 താരങ്ങള്‍ക്കാണ് ഇക്കാലയളവില്‍ വെസ്റ്റ് ഇന്‍ഡീസ് അവസരം നല്‍കിയത്. രണ്ട് തവണ ടി20 ലോകകപ്പ് കിരീടം നേടിയ വെസ്റ്റ് ഇന്‍ഡീസ് അവസാന ടി20 ലോകകപ്പില്‍ തീര്‍ത്തും നിരാശപ്പെടുത്തിയിരുന്നു. പ്ലേ ഓഫിലെത്താനായിരുന്നില്ല.

4

ഇംഗ്ലണ്ട് 22 മത്സരങ്ങളിലായി 28 താരങ്ങളെ പരീക്ഷിച്ചപ്പോള്‍ പാകിസ്താന്‍ 29 മത്സരത്തില്‍ നിന്ന് 28 താരങ്ങള്‍ക്കാണ് അവസരം നല്‍കിയത്. അവസാന ലോകകപ്പില്‍ മിന്നും പ്രകടനത്തോടെ എല്ലാവരെയും ഞെട്ടിക്കാന്‍ പാകിസ്താന് സാധിച്ചിരുന്നു. ദക്ഷിണാഫ്രിക്ക 23 മത്സരത്തിലൂടെ 28 താരങ്ങള്‍ക്കും ഓസ്‌ട്രേലിയ 27 മത്സരത്തിലൂടെ 27 താരങ്ങള്‍ക്കുമാണ് അവസരം നല്‍കിയത്. ഏറ്റവും കുറവ് താരങ്ങളെ ഇക്കാലയളവില്‍ പരീക്ഷിച്ചത് നിലവിലെ ടി20 ലോകകപ്പ് ജേതാക്കളായ ഓസ്‌ട്രേലിയയാണെന്നതാണ് ശ്രദ്ധേയമായ കാര്യം. ഇത്തവണ ഓസ്‌ട്രേലിയയിലാണ് ടി20 ലോകകപ്പ്. ആതിഥേയരെന്ന നിലയില്‍ ഓസ്‌ട്രേലിയക്ക് വ്യക്തമായ മുന്‍തൂക്കം ലോകകപ്പിലുണ്ടാവുമെന്നുറപ്പ്.

Story first published: Saturday, February 26, 2022, 12:49 [IST]
Other articles published on Feb 26, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+