Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 World Cup: ഹാര്‍ദിക്കും ഭുവിയും വേണ്ട! കിവികളെ വീഴ്ത്താന്‍ ഇന്ത്യക്കു ഗവാസ്‌കറുടെ ഉപദേശം

ടി20 ലോകകപ്പില്‍ ന്യൂസിലാന്‍ഡിനെതിരേ ഞായറാഴ്ച നടക്കാനിരിക്കുന്ന നിര്‍ണായക പോരാട്ടത്തില്‍ വിജയിക്കണമെങ്കില്‍ ഇന്ത്യന്‍ ടീമില്‍ രണ്ടു മാറ്റങ്ങള്‍ അനിവാര്യമാണെന്നു നിര്‍ദേശിച്ചിരിക്കുകയാണ് മുന്‍ ഇതിഹാസം സുനില്‍ ഗവാസ്‌കര്‍. ആദ്യ കളിയില്‍ ചിരവൈരികളായ പാകിസ്താനോടു പത്തു വിക്കറ്റിന്റെ വന്‍ പരാജയം നേരിട്ടതിനാല്‍ സെമി ഫൈനല്‍ പ്രതീക്ഷ നിലനിര്‍ത്താന്‍ ഇന്ത്യക്കു ജയിച്ചേ തീരൂ.

പാകിസ്താനെതിരേ ഏകപക്ഷീയമായ തോല്‍വിയായിരുന്നു ഇന്ത്യക്കു നേരിട്ടത്. ഈ മല്‍സരത്തിലെ ഇന്ത്യന്‍ ടീം സെലക്ഷനും ചോദ്യം ചെയ്യപ്പെട്ടിരുന്നു. ബാറ്റിങ് നിരയുടെ മോശം പ്രകടനവും ആറാം ബൗളറുടെ അഭാവവുമെല്ലാം കളിയില്‍ ഇന്ത്യക്കു തിരിച്ചടിയായി മാറി. ലോകകപ്പ് ചരിത്രത്തില്‍ പാകിസ്താനോടു ഇന്ത്യ തോറ്റതും ആദ്യമായിട്ടായിരുന്നു. നേരത്തേ 12 തവണ ഏറ്റുമുട്ടിയപ്പോഴും ഇന്ത്യക്കായിരുന്നു വിജയം.

 ഹാര്‍ദിക്കും ഭുവിയും വേണ്ട

ഹാര്‍ദിക്കും ഭുവിയും വേണ്ട

പാകിസ്താനെതിരായ മല്‍സരത്തില്‍ ടീമിലുണ്ടായിരുന്ന ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയെയും ഫാസ്റ്റ് ബൗളര്‍ ഭുവനേശ്വര്‍ കുമാറിനെയും ന്യൂസിലാന്‍ഡിനെതിരേ ഇന്ത്യ കളിപ്പിക്കരുതെന്നാണ് ഗവാസ്‌കറുടെ ഉപദേശം. ഫോമും ഫിറ്റ്‌നസ് പ്രശ്‌നങ്ങളും കാരണം വലയുകയാണ് ഹാര്‍ദിക്. പാകിസ്താനെതിരേ അദ്ദേഹം ഒരോവര്‍ പോലും ബൗള്‍ ചെയ്തിരുന്നില്ല. മാത്രമല്ല ബാറ്റിങിലും ഹാര്‍ദിക് ഫ്‌ളോപ്പായി മാറി.
ഇന്ത്യക്കു വേണ്ടി ആദ്യ ഓവര്‍ ബൗള്‍ ചെയ്തത് ഭുവിയായിരുന്നു. പക്ഷെ ബൗളിങില്‍ യാതൊരു ഇംപാക്ടുമുണ്ടാക്കാന്‍ അദ്ദേഹത്തിനായില്ല. വളരെ അനായാസമായിരുന്നു പാക് ഓപ്പണര്‍മാരായ ബാബര്‍ ആസവും മുഹമ്മദ് റിസ്വാനും ഭുവിയെ നേരിട്ടത്.

 ഫിനിഷറുടെ റോള്‍ ഇഷാന്

ഫിനിഷറുടെ റോള്‍ ഇഷാന്

ന്യൂസിലാന്‍ഡിനെതിരേ ഹാര്‍ദിക് പാണ്ഡ്യയെ പുറത്തിരുത്തി ഫിനിഷറുടെ റോള്‍ മികച്ച ഫോമിലുള്ള ഇഷാന്‍ കിഷന് ഈ റോള്‍ നല്‍കണമെന്നാണ് ഗവാസ്‌കറുടെ നിര്‍ദേശം. പാകിസ്താനുമായുള്ള കഴിഞ്ഞ കളിക്കിടെ തോളിനേറ്റ പരിക്കു കാരണം ഹാര്‍ദിക് ബൗള്‍ ചെയ്യുന്നില്ലെങ്കില്‍ പിന്നെയെന്തിന് കളിപ്പിക്കണം? ഇഷാന്‍ കിഷന്‍ തകര്‍പ്പന്‍ ഫോമിലാണ്. അതുകൊണ്ടു തന്നെ ഹാര്‍ദിക്കിന്റെ സ്ഥാനത്തു ഞാന്‍ തീര്‍ച്ചയായിട്ടും ഇഷാനെയാണ് പരിഗണിക്കുകയെന്നും ഗവാസ്‌കര്‍ വിശദമാക്കി.

 ഭുവിക്കു പകരം ശര്‍ദ്ദുല്‍

ഭുവിക്കു പകരം ശര്‍ദ്ദുല്‍

ഫാസ്റ്റ് ബൗളര്‍ ഭുവനേശ്വര്‍ കുമാറിനു പകരം ശര്‍ദ്ദുല്‍ ടാക്കൂറിനെയാണ് ഇന്ത്യ ഇറക്കേണ്ടതെന്നും ഗവാസ്‌കര്‍ അഭിപ്രായപ്പെട്ടു. ഇന്ത്യക്കു വേണ്ടി കളിച്ച അവസാനത്തെ മൂന്നു കളികളിലും ഭുവിയുടെ പ്രകടനം മോശമായിരുന്നു. വിക്കറ്റെടുക്കാനുള്ള അദ്ദേഹത്തിന്റെ പഴയ മിടുക്ക് ഇപ്പോള്‍ നഷ്ടമായതു പോലെയാണ് കാണപ്പെടുന്നത്. പാകിസ്താനെതിരേ 25 റണ്‍സ് വിട്ടുകൊടുത്ത ഭുവിക്കു വിക്കറ്റൊന്നും ലഭിച്ചില്ല. ഓസ്‌ട്രേലിക്കെതിരേ ഒന്നിന് 27, ഇംഗ്ലണ്ടിനെതിരേ വിക്കറ്റില്ലാതെ 54 എന്നിങ്ങനെയായിരുന്നു അദ്ദേഹത്തിന്റെ പ്രകടനം.
ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനു വേണ്ടിയും ഭുവിയുടെ പ്രകടനം മോശമായിരുന്നു. യുഎഇയിലെ രണ്ടാംപാദത്തിലെ ആറു കളികളില്‍ വെറും മൂന്നു വിക്കറ്റുകളാണ് ലഭിച്ചത്. ജൂലൈയില്‍ ഇംഗ്ലണ്ടിനെതിരേ നാട്ടില്‍ നടന്ന ടി20യിലാണ് ഭുവി അവസാനമായി തിളങ്ങിയത്. അന്നു അദ്ദേഹം നാലു വിക്കറ്റുകള്‍ വീഴ്ത്തിയിരുന്നു.
ശര്‍ദ്ദുലാവട്ടെ വിക്കറ്റെടുക്കാന്‍ ശേഷിയുള്ള ബൗളറും വാലറ്റത്ത് ബാറ്റിങില്‍ സംഭാവന ചെയ്യാന്‍ സാധിക്കുന്ന താരവുമാണ്. ഐപിഎല്ലില്‍ യുഎഇയിലെ രണ്ടാംപാദത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനു വേണ്ടി അദ്ദേഹം എട്ടു കളികളില്‍ നിന്നും 15 വിക്കറ്റുകള്‍ വീഴ്ത്തിയിരുന്നു. 21 വിക്കറ്റുകളാണ് സീസണില്‍ ശര്‍ദ്ദുലിന് ലഭിച്ചത്.

 ഇന്ത്യ ഭയപ്പെടേണ്ടതില്ല

ഇന്ത്യ ഭയപ്പെടേണ്ടതില്ല

ആദ്യ മല്‍സരത്തില്‍ പാകിസ്താനോടേറ്റ തോല്‍വിയുടെ പേരില്‍ ഇന്ത്യ ഭയപ്പെടേണ്ട കാര്യമില്ലെന്നു ഗവാസ്‌കര്‍ പറഞ്ഞു. നിങ്ങള്‍ മാറ്റം വരുത്തുകയാണെങ്കില്‍, അതു ടീമിനെ ഭയപ്പെടുത്തിയിട്ടുണ്ടെന്നാണ് കാണിക്കുന്നത്. പക്ഷെ ഭയക്കേണ്ട സാഹചര്യം ഇപ്പോഴില്ല. കാരണം ഇന്ത്യയുടേത് മികച്ച ടീമാണ്. മികച്ചൊരു ടീമിനോടാണ് ഇന്ത്യ ആദ്യ കളി തോറ്റത്, അതുകൊണ്ടു ടീം ഇനി ജയിക്കില്ലെന്നും കിരീടം നേടില്ലെന്നും അര്‍ഥമില്ല. അടുത്ത നാലു മല്‍സരങ്ങളിലും ജയിച്ചാല്‍ ഇന്ത്യ സെമി ഫൈനലിലെത്തും. അവിടെ നിന്നും ഫൈനലിലെത്താനുള്ള സാധ്യതയുമുണ്ടെന്നും ഗവാസ്‌കര്‍ വിശദമാക്കി.

Story first published: Friday, October 29, 2021, 16:31 [IST]
Other articles published on Oct 29, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+