Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 World Cup: സ്‌കോട്ട്‌ലാന്‍ഡിനെതിരേ ഇന്ത്യ രണ്ടു കാര്യങ്ങള്‍ ശ്രദ്ധിക്കണം - ഗവാസ്‌കറുടെ ഉപദേശം

ഐസിസിയുടെ ടി20 ലോകകപ്പില്‍ സ്‌കോട്ട്‌ലാന്‍ഡിനെതിരായ നിര്‍ണായക മല്‍രത്തിനൊരുങ്ങുന്ന ഇന്ത്യന്‍ ടീമിന് മുന്‍ ഇതിഹാസം സുനില്‍ ഗവാസ്‌കറുടെ ഉപദേശം. കളിയില്‍ രണ്ടു കാര്യങ്ങള്‍ ഇന്ത്യ ശ്രദ്ധിക്കണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടിരിക്കുന്നത്. സൂപ്പര്‍ 12ലെ ഗ്രൂപ്പ് രണ്ടിലാണ് വിരാട് കോലിയുടെ ഇന്ത്യയും കൈല്‍ കോട്‌സര്‍ നയിക്കുന്ന സ്‌കോട്ട്‌ലാന്‍ഡും ഏറ്റുമുട്ടുന്നത്.

സെമി ഫൈനല്‍ പ്രതീക്ഷകള്‍ നിലനിര്‍ത്താന്‍ ഇന്ത്യക്കു വലിയ മാര്‍ജിനില്‍ ഈ മല്‍സരം വിജയിക്കേണ്ടതുണ്ട്. തൊട്ടുമുമ്പത്തെ കളിയില്‍ അഫ്ഗാനിസ്താനെ 66 റണ്‍സിനു തകര്‍ത്തുവിട്ടതിന്റെ ആവേശത്തിലാണ് ഇന്ത്യ. ആദ്യത്തെ രണ്ടു കളികളിലേറ്റ വന്‍ തോല്‍വികള്‍ക്കു ശേഷം ഇന്ത്യയുടെ കന്നി വിജയം കൂടിയായിരുന്നു ഇത്.

 ലെഗ് സ്പിന്നര്‍ വേണം

ലെഗ് സ്പിന്നര്‍ വേണം

അഫ്ഗാനിസ്താനെതിരായ കഴിഞ്ഞ മല്‍സരത്തിലെ അതേ ടീമിനെത്തന്നെ ഇന്ത്യന്‍ സ്‌കോട്ട്‌ലാന്‍ഡിനെതിരേയും നിലനിര്‍ത്തുമെന്നാണ് സൂചനയെങ്കിലും ഒരു മാറ്റം നിര്‍ദേശിച്ചിരിക്കുകയാണ് ഗവാസ്‌കര്‍. ഒരു ലെഗ് സ്പിന്നര്‍ പ്ലെയിങ് ഇലവനില്‍ വേണമെന്നാണ് അദ്ദേഹത്തിന്റെ നിര്‍ദേശം. സ്‌കോട്ട്‌ലാന്‍ഡിനെതിരേ ഇന്ത്യയുടെ ടീം സെലക്ഷന്‍ വളരെ പ്രധാനമാണ്. കാരണം ടോപ് ക്ലാസ് സ്പിന്‍ ബൗളിങിനെതിരേ സ്‌കോട്ട്‌ലാന്‍ഡിന് അപൂര്‍വ്വമായി മാത്രമേ കളിക്കാന്‍ അവസരം ലഭിക്കാറുള്ളൂ. അതുകൊണ്ടു തന്നെ ഇന്ത്യ മൂന്നു സ്പിന്നര്‍മാരെ കളിപ്പിക്കുന്നത് നന്നായിരിക്കും. ഒരാള്‍ ലെഗ് സ്പിന്നറാവുന്നതാണ് നല്ലത്. ബാറ്റര്‍ക്കു ലെഗ് സ്പിന്നറെ നേരിടുകയെന്നത് അത്ര എളുപ്പമുള്ള കാര്യമല്ലെന്നു ഗവാസ്‌കര്‍ നിരീക്ഷിച്ചു.

 രാഹുല്‍ ചഹര്‍ മാത്രം

രാഹുല്‍ ചഹര്‍ മാത്രം

നിലവില്‍ ലോകകപ്പിനുള്ള ഇന്ത്യന്‍ സംഘത്തിലുള്ള ഏക ലെഗ് സ്പിന്നര്‍ യുവതാരം രാഹുല്‍ ചാഹറാണ്. ടൂര്‍ണമെന്റില്‍ ചാഹറിനെ ഇന്ത്യ ഇനിയും പരീക്ഷിച്ചിട്ടില്ല. പാകിസ്താന്‍, ന്യൂസിലാന്‍ഡ്, അഫ്ഗാനിസ്താന്‍ എന്നിവര്‍ക്കെതിരാ സൂപ്പര്‍ 12ലെ കഴിഞ്ഞ മൂന്നു മല്‍സരങ്ങളിലും രണ്ടു സ്പിന്നര്‍മാരും മൂന്നു പേസര്‍മാരുമുള്‍പ്പെട്ട ടീം കോമ്പിനേഷനായിരുന്നു ഇന്ത്യ പരീക്ഷിച്ചത്. ആദ്യ രണ്ടു കളികളിലും വരുണ്‍ ചക്രവര്‍ത്തി- രവീന്ദ്ര ജഡേജ ജോടിക്കായിരുന്നു സ്പിന്‍ ബൗളിങിന്റെ ചുമതല. എന്നാല്‍ അഫ്ഗാനെതിരേ വരുണിനെ ഒഴിവാക്കിയ ജഡേജയുടെ സ്പിന്‍ പങ്കാളിയായി ആര്‍ അശ്വിനെ ഉള്‍പ്പെടുത്തുകയായിരുന്നു. ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന്റെ താരമായിരുന്ന ചാഹര്‍ ഫ്‌ളോപ്പായിരുന്നു. ഇതേ തുടര്‍ന്നു താരത്തിനു പ്ലെയിങ് ഇലവനില്‍ സ്ഥാനം നഷ്ടമാവുകയും ചെയ്തിരുന്നു.

 ആദ്യം ബാറ്റ് ചെയ്യണം

ആദ്യം ബാറ്റ് ചെയ്യണം

അഫ്ഗാനിസ്താനെതിരായ കഴിഞ്ഞ മല്‍സരത്തില്‍ ഇന്ത്യയുടെ അഗ്രസീവ് ബാറ്റിങ് സമീപനത്തെ ഗവാസ്‌കര്‍ പ്രശംസിച്ചു. സ്‌കോട്ട്‌ലാന്‍ഡിനെതിരേ ടോസ് ലഭിക്കകുയാണെങ്കില്‍ ഇന്ത്യ തീര്‍ച്ചയായും ബാറ്റിങ് തന്നെയാണ് തിരഞ്ഞെടുക്കേണ്ടതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ആദ്യം ബാറ്റ് ചെയ്ത് അഗ്രസീവായി കളിക്കുകയാണ് ഇന്ത്യ ചെയ്യേണ്ടത്. വലിയ മാര്‍ജിനില്‍ ജയിക്കാനായാല്‍ അതു ഇന്ത്യയുടെ നെറ്റ് റണ്‍റേറ്റ് മെച്ചപ്പെടുത്തുകയും ചെയ്യും. പാകിസ്താന്‍, ന്യൂസിലാന്‍ഡ് എന്നിവര്‍ക്കെതിരായ ആദ്യ രണ്ടു മല്‍സരങ്ങളിലെ വന്‍ പരാജയങ്ങള്‍ ഇന്ത്യയുടെ നെറ്റ് റണ്‍റേറ്റ് മോശമാക്കിയിട്ടുണ്ട്. അതുകൊണ്ടു തന്നെ വലിയൊരു വിജയം ഇന്ത്യക്കു ആവശ്യമാണെന്നും ഗവാസ്‌കര്‍ വിലയിരുത്തി.

ഇന്ത്യ നിരാശപ്പെടുത്തി

ഇന്ത്യ നിരാശപ്പെടുത്തി

ടൂര്‍ണമെന്റില്‍ ഇന്ത്യ ഇനി സെമി ഫൈനലിലേക്കു യോഗ്യത നേടിയാലും ഇല്ലെങ്കിലും ശേഷിച്ച മല്‍സരങ്ങളില്‍ കൈയ്മറന്നു തന്നെ പൊരുതിയേ തീരൂ. എങ്കില്‍ മാത്രമേ ആദ്യത്തെ രണ്ടു കളികളിലേറ്റ വന്‍ പരാജയത്തിന്റെ നിരാശ മായ്ക്കാന്‍ സാധിക്കുകയുള്ളൂ. ഇതൊയു ഗെയിമാണ്, ഒരു കാര്യവും ഇവിടെ ഉറപ്പ് പറയാന്‍ കഴിയില്ല. എന്നാല്‍ പാകിസ്താന്‍, ന്യൂസിലാന്‍ഡ് എന്നിവര്‍ക്കെതിരേ ഇന്ത്യന്‍ ടീമിന്റെ ദയനീയ പ്രകടവും തോല്‍വിയുമെല്ലാം കടുത്ത ആരാധകരെ നിരാശരാക്കുകയും വേദനിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഇനി സെമിയിലെത്താതെ മടങ്ങേണ്ടി വന്നാലും തങ്ങളുടെ ഹീറോസ് അവസാനം വരെ വീറുറ്റ പ്രകടനം നടത്തി തലയുയര്‍ത്തി മടങ്ങുന്നത് കാണാനാണ് അവര്‍ ആഗ്രഹിക്കുന്നതെന്നും ഗവാസ്‌കര്‍ അഭിപ്രായപ്പെട്ടു.

Story first published: Friday, November 5, 2021, 17:25 [IST]
Other articles published on Nov 5, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+