For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup: പാകിസ്താന് സൗത്താഫ്രിക്ക എട്ടിന്റെ പണി കൊടുത്തു! ഇന്ത്യ ഹാപ്പി, ഇനി ജയം എളുപ്പം

ഞായറാഴ്ചയാണ് ഇന്ത്യ- പാക് അങ്കം

ടി20 ലോകകപ്പില്‍ ഇന്ത്യക്കെതിരേ നടക്കാനിരിക്കുന്ന വമ്പന്‍ പോരാട്ടത്തിനു മുന്നോടിയായുള്ള സന്നാഹത്തില്‍ പാകിസ്താനു വന്‍ തോല്‍വി. സൗത്താഫ്രിക്കയോടാണ് ബാബര്‍ ആസം നയിച്ച പാക് പട ആറു വിക്കറ്റിന്റെ പരാജയമേറ്റുവാങ്ങിയത്. നേരത്തേ ആദ്യ സന്നാഹത്തില്‍ നിലവിലെ ചാംപ്യന്‍മാരായ വെസ്റ്റ് ഇന്‍ഡീസിനെ പരാജയപ്പെടുത്തി കരുത്തുകാട്ടിയ പാകിസ്താന് സൗത്താഫ്രിക്കയ്‌ക്കെതിരേ ഇതാവര്‍ത്തിക്കാനായില്ല.

ബാറ്റിങ് കരുത്തിലായിരുന്നു സൗത്താഫ്രിക്ക കളിയില്‍ അപ്രതീക്ഷിത വിജയം കൈക്കലാക്കിയത്. 186 റണ്‍സെന്ന ജയിക്കാവുന്ന സ്‌കോര്‍ പടുത്തുയര്‍ത്തിയിട്ടും ശക്തമായ ബൗളിങ് നിരയുള്ള പാകിസ്താന് ഇതു പ്രതിരോധിക്കാന്‍ കഴിഞ്ഞില്ല. ഈ പരാജയം ഇന്ത്യക്കെതിരായ മല്‍സരത്തിനു മുമ്പ് പാകിസ്താന്റെ സമ്മര്‍ദ്ദം ഉയര്‍ത്തുമെന്നുറപ്പാണ്.

 ഇന്ത്യക്കു വന്‍ പ്രതീക്ഷ

ഇന്ത്യക്കു വന്‍ പ്രതീക്ഷ

സൗത്താഫ്രിക്കയോടു പാകിസ്താനോടേറ്റ കനത്ത തോല്‍വി വരാനിരിക്കുന്ന ത്രില്ലറില്‍ ഇന്ത്യയുടെ വിജയപ്രതീക്ഷ വര്‍ധിപ്പിച്ചിരിക്കുകയാണ്. ഇന്ത്യയുമായുള്ള പോരാട്ടത്തില്‍ നേരത്തേ തന്നെ പാകിസ്താന് സമ്മര്‍ദ്ദമുണ്ടാവും. കാരണം ഇതുവരെ ലോകകപ്പില്‍ ഇന്ത്യയെ തോല്‍പ്പിക്കാന്‍ അവര്‍ക്കായിട്ടില്ല. ടി20 ലോകകപ്പില്‍ മാത്രമല്ല ഏകദിന ലോകകപ്പിലും ഇന്ത്യയോടു ഏറ്റുമുട്ടിയപ്പോഴെല്ലാം അവര്‍ പരാജയം രുചിച്ചിരുന്നു.
തോല്‍വിയുടെ ഈ റെക്കോര്‍ഡ് നല്‍കുന്ന സമ്മര്‍ദ്ദത്തിനു പിന്നാലെയാണ് സന്നാഹത്തിലും പാകിസ്താനു പ്രഹരമേറ്റിരിക്കുന്നത്. ഇത് അവരെ കൂടുതല്‍ സമ്മര്‍ദ്ദത്തിലാക്കുകയും ദുര്‍ബലരാക്കുകയും ചെയ്യും. ഇന്ത്യക്കെതിരേ ടീം കോമ്പിനേഷന്റെ കാര്യത്തിലും ഈ തോല്‍വി അവര്‍ക്കു ആശങ്കകള്‍ സൃഷ്ടിക്കും. അതുകൊണ്ടു തന്നെ ഇന്ത്യക്കു കാര്യങ്ങള്‍ കൂടുതല്‍ എളുപ്പമായിരിക്കുകയാണ്. രണ്ടു സന്നാഹങ്ങളിലും വിജയിക്കാനായതും ഇന്ത്യയുടെ ആത്മവിശ്വാസം വാനോളമുയര്‍ത്തിയിട്ടുണ്ട്.

 തിളങ്ങിയത് ഫഖര്‍ സമാന്‍

തിളങ്ങിയത് ഫഖര്‍ സമാന്‍

സൗത്താഫ്രിക്കയ്‌ക്കെതിരായ സന്നാഹത്തില്‍ പാകിസ്താന്‍ ബാറ്റിങ് നിരയില്‍ ഏറ്റവും മികച്ച പ്രകടനം നടത്തിയത് മുന്‍ ഓപ്പണറും ഇപ്പോള്‍ മൂന്നാം നമ്പറുമായ ഫഖര്‍ സമാനാണ്. 52 റണ്‍സുമായി അദ്ദേഹം ടീമിന്റെ ടോപ്‌സ്‌കോററായി മാറി. വെറും 28 ബോളിലാണ് അഞ്ചു സിക്‌സറുകളും രണ്ടു ബൗണ്ടറികളുമടക്കം താരം 52 റണ്‍സ് അടിച്ചെടുത്തത്.
ആസിഫ് അലി (32), മുന്‍ നായകനും വെറ്ററന്‍ ഓള്‍റൗണ്ടറുമായ ഷുഐബ് മാലിക്ക് (28) എന്നിവരും പാക് ഇന്നിങ്‌സില്‍ ഭേദപ്പെട്ട പ്രകടനം നടത്തി അലി 18 ബോളില്‍ രണ്ടു വീതം ബൗണ്ടറികളും സിക്‌സറുമടിച്ചപ്പോള്‍ മാലിക്ക് 20 ബോളില്‍ ഓരോ ബൗണ്ടറിയും സിക്‌സറും നേടി. നായകന്‍ ബാബര്‍ ആസം 15ഉം മുഹമ്മദ് ഹഫീസ് 13ഉം മുഹമ്മദ് റിസ്വാന്‍ 19ഉം റണ്‍സിന് പുറത്തായി. നിശ്ചിത ഓവറില്‍ ആറു വിക്കറ്റിന് 186 റണ്‍സാണ് പാകിസ്താന്‍ നേടിയത്. സൗത്താഫ്രിക്കയ്ക്കു വേണ്ടി കാഗിസോ റബാഡ മൂന്നു വിക്കറ്റുകള്‍ വീഴ്ത്തി.

 ഹീറോയിയായി വാന്‍ഡര്‍ ഡ്യുസെന്‍

ഹീറോയിയായി വാന്‍ഡര്‍ ഡ്യുസെന്‍

റണ്‍ചേസില്‍ തകര്‍ച്ചയോടെയായിരുന്നു സൗത്താഫ്രിക്കയുടെ തുടക്കം. 15 റണ്‍സാവുമ്പോഴേക്കും അവര്‍ക്കു ഓപ്പണര്‍മാരെ നഷ്ടമായി. ക്വിന്റണ്‍ ഡികോക്ക് (6), റീസ്സ ഹെന്‍ഡ്രിക്‌സ് (7) എന്നിവരാണ് ഒരേ ഓവറുകളില്‍ പുറത്തായത്. ഇമാദ് വസീമിന്റെ ഓവറിലായിരുന്നു ഇത്.
എന്നാല്‍ മൂന്നാം വിക്കറ്റില്‍ റാസ്സി വാന്‍ഡര്‍ ഡ്യുസെന്- നായകന്‍ ടെംബ ബവുമ ജോടി സെഞ്ച്വറി കൂട്ടുകെട്ടുമായി സൗത്താഫ്രിക്കയെ കളിയിലേക്കു തിരിച്ചുകൊണ്ടു വന്നു. 67 റണ്‍സാണ് ഈ ജോടി നേടിയത്. ബവുമ 46 റണ്‍സിനു പുറത്തായെങ്കിലും അപരാജിത സെഞ്ച്വറിയുമായി വാന്‍ഡര്‍ ഡ്യുലെന്‍ സൗത്താഫ്രിക്കയെ വിജയത്തിലെത്തിച്ചു. നാലു വിക്കറ്റ് നഷ്ടപ്പെടുത്തിയ അവര്‍ അവസാന ബോളിലാണ് വിജയ റണ്‍സ് കുറിചച്ചത്. വെറും 51 ബോളില്‍ 10 ബൗണ്ടറികളും നാലു സിക്‌സറുമുള്‍പ്പെട്ടതായിരുന്നു ഡ്യുസെന്റെ ഗംഭീര ഇന്നിങ്‌സ്. ബവുമ 42 ബോളില്‍ രണ്ടു വീതം ബൗണ്ടറികളും സിക്‌സറുമടിച്ചു. ഹെന്റിച്ച് ക്ലാസെന്‍ എട്ടു ബോൡ 14 റണ്‍സെടുത്ത് പുറത്തായി. വിജയം പൂര്‍ത്തിയാക്കുമ്പോള്‍ ഡ്യുസെനോടൊപ്പം എട്ടു റണ്‍സുമായി ഡേവിഡ് മില്ലറായിരുന്നു ക്രീസില്‍. പാകിസ്താനു വേണ്ടി ഇമാദ് വസീമും ഷഹീന്‍ അഫ്രീഡിയും രണ്ടു വിക്കറ്റുകള്‍ വീതം വീഴ്ത്തി.

Story first published: Thursday, October 21, 2021, 23:10 [IST]
Other articles published on Oct 21, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+