For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup: കോലി-ധോണി-ശാസ്ത്രി, ഇതു മാരക കോംബോ! ഇന്ത്യ ഇത്തവണ അദ്ഭുതപ്പെടുത്തും

എംഎസ്‌കെ പ്രസാദാണ് ഇക്കാര്യം പറഞ്ഞത്

1

ടി20 ലോകകപ്പില്‍ ഇന്ത്യന്‍ ടീമിന്റെ ഉപദേശകനായി മുന്‍ ക്യാപ്റ്റനും ഇതിഹാസതാരവുമായ എംഎസ് ധോണിയെ നിയമിച്ച തീരുമാനത്തെ പ്രശംസിച്ചിരിക്കുകയാണ് മുന്‍ മുഖ്യ സെലക്ടര്‍ എംഎസ്‌കെ പ്രസാദ്. ധോണിയുടെ വരവോടെ ലോകകപ്പില്‍ അദ്ഭുതങ്ങള്‍, സൃഷ്ടിക്കാന്‍ ഇന്ത്യക്കു സാധിക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കോലിക്കും മുഖ്യ കോച്ച് രവി ശാസ്ത്രിക്കും ഇതു അവസാനത്തെ ലോകകപ്പ് കൂടിയാണ്. ടൂര്‍ണമെന്റിനു ശേഷം ഇന്ത്യന്‍ ടി20 ടീമിന്റെ നായകസ്ഥാനത്തു നിന്നു കോലി പടിയിറങ്ങുകയാണ്.

ശാസ്ത്രിയാവട്ടെ ലോകകപ്പിനു ശേഷം പരിശീലകസ്ഥാനമൊഴിയുകയും ചെയ്യും. ടി20 ലോകകപ്പ് വരെയാണ് ഇന്ത്യന്‍ ടീമുമായി അദ്ദേഹത്തിനു കരാറുള്ളത്. ഇതു പുതുക്കാന്‍ ബിസിസിഐ ഒരു ശ്രമം നടത്തിയിരുന്നെങ്കിലും ശാസ്ത്രി നിരസിക്കുകയായിരുന്നു. ലോകകപ്പ് വിജയത്തോടെ പടിയിറങ്ങുകയാവും കോലിയുടെയും ശാസ്ത്രിയുടെയും ലക്ഷ്യം.

 ധോണിയെ നിയമിച്ചത് മികച്ച തീരുമാനം

ധോണിയെ നിയമിച്ചത് മികച്ച തീരുമാനം

ധോണിയെ ഇന്ത്യന്‍ ടീമിന്റെ ഉപദേശകനാക്കിയതിലൂടെ മികച്ച കാര്യമാണ് ബിസിസിഐ ചെയ്തിരിക്കുന്നത്. സെലക്ടര്‍മാര്‍, ബിസിസിഐ മാനേജ്‌മെന്റ്, ഇന്ത്യന്‍ ടീം എന്നിവരുടെ തീരുമാനത്തെ ഞാന്‍ ബഹുമാനിക്കുന്നു. ഇതു വളരെ വലിയ സ്റ്റെപ്പ് കൂടിയാണ്. എംഎസ്ഡിയെ ഉപദേശകനാക്കിയത് ഒറ്റക്കെട്ടായെടുത്ത തീരുമാനമാണ്.
ഇന്ത്യയെ 2007ലെ ടി20 ലോകകപ്പ്, 2011ലെ ഏകദിന ലോകകപ്പ് എന്നിവയില്‍ ചാംപ്യന്‍മാരാക്കിയ, 200ലധികം ഐപിഎല്‍ മല്‍സരങ്ങളില്‍ കളിച്ച ക്രിക്കറ്ററുമാണ് ധോണി. അദ്ദേഹം ടീമിന്റെ ഉപദേശകനായി വരുന്നതില്‍ എനിക്കു അതിയായ സന്തോഷമുണ്ട്. ഉപദേശകനായി ധോണിയേക്കാള്‍ മികച്ചൊരാളെ ഇന്ത്യക്കു തിരഞ്ഞെടുക്കാനില്ലെന്നും പ്രസാദ് നിരീക്ഷിച്ചു.

 കോലിയുമായുള്ള കെമിസ്ട്രി

കോലിയുമായുള്ള കെമിസ്ട്രി

എംഎസ് ധോണി, രവി ശാസ്ത്രി എന്നിവരുമായി മികച്ച കെമിസ്ട്രിയാണ് വിരാട് കോലിക്കുള്ളത്. മൂന്നു പേരും ഒരുമിക്കുന്നതിനാല്‍ ഇന്ത്യക്കു ഇതു വളരെ മികച്ച ലോകകപ്പായിരിക്കും. എംഎസ്ഡിക്കു കീഴില്‍ വിരാട് ഒരുപാട് ക്രിക്കറ്റ് കളിച്ചിട്ടുണ്ട്. കോച്ചെന്ന നിലയില്‍ ശാസ്ത്രിക്കൊപ്പവും വളരെ നല്ല പ്രകടനമാണ് അദ്ദേഹം കാഴ്ചവയ്ക്കുന്നത്. ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ ഫൈനല്‍ കളിക്കാന്‍ ഇന്ത്യക്കു കഴിഞ്ഞു. ഓസ്‌ട്രേലിയയെ അവരുടെ നാട്ടില്‍ രണ്ടു തവണ ടെസ്റ്റ് പരമ്പരയില്‍ തോല്‍പ്പിക്കുകയും ചെയ്തു. ശാസ്ത്രിയുടെ ശിക്ഷണത്തിലും കോലിയുടെ ക്യാപ്റ്റന്‍സിയിലും ഇന്ത്യന്‍ ടീമിന്റെ പ്രകടനം ഗംഭീരമാണ്. ക്രിക്കറ്റില്‍ തങ്ങളുടെ ആധിപത്യം സ്ഥാപിക്കാന്‍ ഇന്ത്യക്കു കഴിഞ്ഞു. വിദഗ്ധ ബുദ്ധിയുള്ള വ്യക്തിയാണ് ധോണി. അദ്ദേഹത്തിന്റെ സാന്നിധ്യം ഇന്ത്യന്‍ ടീമിനെ കൂടുതല്‍ ശക്തിപ്പെടുത്തും. വിരാടിനും ധോണി ഒപ്പമുള്ളത് വലിയ ആത്മവിശ്വാസമാണ് നല്‍കുകയെന്നും പ്രസാദ് വിലയിരുത്തി.

 അദ്ഭുതങ്ങള്‍ സൃഷ്ടിക്കും

അദ്ഭുതങ്ങള്‍ സൃഷ്ടിക്കും

അണിയറയില്‍ സംഭവിക്കുന്ന കാര്യങ്ങള്‍ വളരെ പ്രധാനമാണ്. തന്ത്രങ്ങള്‍, ഹോം വര്‍ക്ക്, ചര്‍ച്ചകള്‍, പ്ലാനിങ് എന്നിവയെല്ലാം നടത്തേണ്ടതുണ്ട്. അതുകൊണ്ടു തന്നെ ഇതില്‍ എംഎസ്ഡി കൂടി പങ്കാളിയാവുന്നത് തീര്‍ച്ചയായും ഇന്ത്യന്‍ ടീമിനെ കൂടുതല്‍ കരുത്തരാക്കും. തന്ത്രങ്ങള്‍ മെനയുന്നതില്‍ അഗ്രഗണ്യനാണ് ധോണി. ധോണിയും വിരാടും ചേര്‍ന്ന് ടി20 ലോകകപ്പില്‍ ഇന്ത്യക്കു വേണ്ടി അദ്ഭുതങ്ങള്‍ സൃഷ്ടിക്കുമെന്നും പ്രസാദ് അഭിപ്രായപ്പെട്ടു.

 ഇന്ത്യയുടെ കിരീടസാധ്യത

ഇന്ത്യയുടെ കിരീടസാധ്യത

ഓരോ മല്‍സരത്തിലും തിരഞ്ഞെടുക്കുന്ന പ്ലെയിങ് ഇലവനെക്കൂടി ആശ്രയിച്ചാണ് ഇന്ത്യയുടെ കിരീടസാധ്യത. സൂര്യകുമാര്‍ യാദവും ഇഷാന്‍ കിഷനും ലോകകപ്പിനു തൊട്ടുമുമ്പ് ഫോമിലേക്കുയര്‍ന്നത് നല്ല കാര്യമാണ്. ഇന്ത്യയെ സംബന്ധിച്ച് ശുഭസൂചനയാണിത്. ഈ താരങ്ങളുടെ ഫോമിന്റെ കാര്യത്തില്‍ ഇന്ത്യക്കു നേരത്തേ ആശങ്കകളുണ്ടായിരുന്നു. ഐപിഎല്ലിലെ അവസാന മല്‍സരങ്ങളില്‍ ഭുവനേശ്വര്‍ കുമാറും നന്നായി ബൗള്‍ ചെയ്തിരുന്നു. ലോകകപ്പില്‍ ഇന്ത്യ മികച്ച പ്രകടനം നടത്തുമെന്നു തനിക്കുറപ്പുണ്ടെന്നും പ്രസാദ് പറഞ്ഞു.
രവി ശാസ്ത്രിക്കു ശേഷം അടുത്ത ഇന്ത്യന്‍ കോച്ചായി രാഹുല്‍ ദ്രാവിഡ്, എംഎസ് ധോണി എന്നിവരിവൊരാള്‍ വന്നേക്കുമെന്നാണ് എനിക്കു തോന്നുന്നത്. രാഹുലിനെ കോച്ചായും ധോണിയെ ഉപദേശകനായും നിയമിക്കാവുന്നതാണ്. ഈ കോമ്പിനേഷന്‍ വരികയാണെങ്കില്‍ അതു വളരെ മികച്ചതായിരിക്കുമെന്നും പ്രസാദ് കൂട്ടിച്ചേര്‍ത്തു.

Story first published: Monday, October 11, 2021, 19:43 [IST]
Other articles published on Oct 11, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+