Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 World Cup: ലോക ദുരന്തമായിട്ടും ഹാര്‍ദിക് പാണ്ഡ്യ ഇന്ത്യന്‍ ടീമില്‍; ഇതെന്താ വെള്ളരിക്കാപ്പട്ടണമോ?

കാത്തിരിപ്പിനൊടുവില്‍ ലോകകപ്പിനുള്ള ഇന്ത്യന്‍ സ്‌ക്വാഡിനെ പ്രഖ്യാപിച്ചിരിക്കുകയാണ്. രോഹിത് ശര്‍മ നയിക്കുന്ന ടീമില്‍ എല്ലാവരും ഉറ്റു നോക്കിയിരുന്ന, മലയാളി താരം സഞ്ജു സാംസണും ഇടം നേടിയിട്ടുണ്ട്. അതേസമയം ക്രിക്കറ്റ് ലോകം ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്ത പേരുകളിലൊന്നായിരുന്നു ഹാര്‍ദിക് പാണ്ഡ്യയുടേത്. ലോകകപ്പിനുള്ള ടീമില്‍ പാണ്ഡ്യ ഉണ്ടാകുമോ ഇല്ലയോ എന്നത് കുറച്ച് നാളുകളായി ക്രിക്കറ്റ് ലോകത്തെ പ്രധാന ചര്‍ച്ചകളിലൊന്നായിരുന്നു.

പക്ഷെ സര്‍പ്രൈസുകള്‍ക്കൊന്നും ഇടം നല്‍കാതെ ഹാര്‍ദിക് പാണ്ഡ്യ ഇന്ത്യന്‍ സ്‌ക്വാഡില്‍ ഇടം നേടിയിരിക്കുകയാണ്. വെസ്റ്റ് ഇന്‍ഡീസിലും യുഎസ്എയിലുമായി നടക്കുന്ന ട്വന്റി-20 ലോകകപ്പില്‍ ഇന്ത്യയുടെ ഉപനായകനാണ് ഹാര്‍ദിക് പാണ്ഡ്യ. നേരത്തെ റിപ്പോര്‍ട്ടുകള്‍ പ്രകാരം ഋഷഭ് പന്തിന്റെ പേരായിരുന്നു വൈസ് ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് ഉയര്‍ന്ന് വന്നിരുന്നത്. എന്നാല്‍ ഒടുവില്‍ പാണ്ഡ്യ തന്നെ ആ സ്ഥാനത്തേക്ക് എത്തുകയായിരുന്നു.

T20 World Cup

നടന്നു കൊണ്ടിരിക്കുന്ന ഐപിഎലില്‍ ഫോം കണ്ടെത്താന്‍ സാധിക്കാതെ വലയുകയാണ് ഹാര്‍ദിക് പാണ്ഡ്യ. ബാറ്റു കൊണ്ടും പന്തുകൊണ്ടും ഹാര്‍ദിക് പാണ്ഡ്യയ്ക്ക് ഇതുവരേയും തിളങ്ങാനായിട്ടില്ല. നായകനായി മുംബൈയിലേക്ക് തിരികെ വന്ന ഹാര്‍ദിക് പാണ്ഡ്യയ്ക്ക് ഇതുവരേയും ടീമിനെ പ്രചോദിപ്പിക്കാനോ വിജയത്തിലേക്ക് നയിക്കാനോ സാധിച്ചിട്ടില്ല. ഇതുവരെ കളിച്ച ഒമ്പത് മത്സരങ്ങളില്‍ ആറിലും പരാജയപ്പെട്ടിരിക്കുകയാണ് മുംബൈ.

അതുകൊണ്ട് തന്നെ ഹാര്‍ദിക് പാണ്ഡ്യയുടെ ഇന്ത്യന്‍ ടീമിലേക്കുള്ള തിരിച്ചുവരവിനെ അത്ര സന്തോഷത്തോടെയല്ല ക്രിക്കറ്റ് പ്രേമികള്‍ കാണുന്നത്. നിരവധി പേരാണ്് സ്‌ക്വാഡ് പുറത്ത് വന്നത് മുതല്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്. എന്തുകൊണ്ട് ബുംറയെ ഉപനായകനാക്കിയില്ല? ഇവന്‍ എങ്ങനെയാണ് ട്വന്റി-20 ലോകകപ്പിനുള്ള സ്‌ക്വാഡില്‍ ഇടം നേടിയത്? എന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്.

കഴിഞ്ഞ വര്‍ഷം നടന്ന ഏകദിന ലോകകപ്പിനിടെയാണ് ഹാര്‍ദിക് പാണ്ഡ്യയ്ക്ക് പരുക്കേല്‍ക്കുന്നത്. ഇതിന് ശേഷം ഒരു വര്‍ഷക്കാലം ക്രിക്കറ്റ് മൈതാനത്തു നിന്നും വിട്ടു നില്‍ക്കുകയായിരുന്നു ഹാര്‍ദിക് പാണ്ഡ്യ. താരം തിരികെ വരുന്നത് ഐപിഎല്ലിലൂടെയാണ്. ഗുജറാത്ത് ടൈറ്റന്‍സില്‍ നിന്നും നായകനായാണ് ഹാര്‍ദിക് മുംബൈയിലേക്ക് തിരികെ വന്നത്. എന്നാല്‍ പഴയ ടീമിലേക്കുള്ള ഹാര്‍ദിക് പാണ്ഡ്യയുടെ തിരിച്ചുവരവിന് ലഭിച്ചത് കയ്യടികള്‍ക്ക് പകരം കൂവലുകളായിരുന്നു.

രോഹിത്തിനെ മാറ്റി ഹാര്‍ദിക്കിനെ ക്യാപ്റ്റനാക്കിയത് മുംബൈ ആരാധകര്‍ക്ക് തീരെ പിടിച്ചിട്ടില്ല. പിന്നാലെ തുടര്‍ച്ചയായ പരാജയങ്ങളും ബാറ്റു കൊണ്ടും പന്തുകൊണ്ടും തിളങ്ങാനാകാത്തതുമെല്ലാം ഹാര്‍ദിക്കിനെതിരെ വിമര്‍ശനം ഉയരാനുള്ള കാരണമായി മാറിയിരിക്കുകയാണ്. ഓള്‍ റൗണ്ടറായ ഹാര്‍ദിക് പാണ്ഡ്യ എല്ലാ മത്സരങ്ങളിലും നാല് ഓവര്‍ തികച്ച് എറിയാതിരുന്നതും താരത്തിന്റെ തിരിച്ചുവരവിനെ പ്രതിസന്ധിയിലാക്കിയിരുന്നു. എന്നാല്‍ വിമര്‍ശനങ്ങളെയൊക്കെ മറി കടന്ന് ഹാര്‍ദിക് പാണ്ഡ്യ ഇന്ത്യന്‍ സ്‌ക്വാഡില്‍ ഇടം നേടിയിരിക്കുകയാണ്.

അതേസമയം മലയാളികള്‍ക്ക് ആവേശം പകര്‍ന്നു കൊണ്ട് സഞ്ജു സാംസണ്‍ ഇന്ത്യന്‍ സ്‌ക്വാഡില്‍ ഇടം നേടിയിട്ടുണ്ട്. സഞ്ജുവിന്റെ ആദ്യ ട്വന്റി-20 ലോകകപ്പാണിത്. രോഹിത് ശര്‍മ നയിക്കുന്ന സ്‌ക്വാഡില്‍ യശസ്വി ജെയ്‌സ്വാള്‍, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത്, സഞ്ജു സാംസണ്‍, ഹാര്‍ദിക് പാണ്ഡ്യ, ശിവം ദൂബെ, രവീന്ദ്ര ജഡേജ, അക്‌സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, യുസ്വേന്ദ്ര ചാഹല്‍, അര്‍ഷ്ദീപ് സിംഗ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ് എന്നിവരാണുള്ളത്. ശുബ്മന്‍ ഗില്‍, റിങ്കു സിംഗ്, ഖലീല്‍ അഹമ്മദ്, ആവേശ് ഖാന്‍ എന്നിവര്‍ റിസര്‍വ് താരങ്ങളായും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

Story first published: Tuesday, April 30, 2024, 17:17 [IST]
Other articles published on Apr 30, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+